മദ്രസകളെ കുറിച്ച ബി.ജെ.പി എം പിയുടെ പ്രസ്താവന അപലപനീയം : SYS

മലപ്പുറം : ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പാര്‍ലമെന്റംഗം സാക്ഷിമഹാരാജ് മദ്രസ്സകളില്‍ പഠിപ്പിക്കുന്നത് തീവ്രവാദമാണെന്ന് പ്രസ്താവിച്ചത് തികച്ചും അപലപനീയമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഫ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മദ്രസാ പാഠപുസ്തകം ആര്‍ക്കും പരിശോധിക്കാവുന്നതാണ്. രാജ്യസ്‌നേഹം, മതസൗഹാര്‍ദം, സാമൂഹികമര്യാദകള്‍, മതവിശ്വാസം, മതാചാരം തുടങ്ങിയവയാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. ഭരണഘടന ഇതിന്ന് മുസ്‌ലിംകള്‍ക്ക് സംരക്ഷണം ഉറപ്പുനല്‍കുന്നുണ്ട്. നിരുത്തരവാദ പരമായ ഇത്തരം പ്രസ്താവനകളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.
- Sysstate Kerala

മമ്പുറം ആണ്ട് നേര്‍ച്ച ഒക്‌ടോബര്‍ 25 മുതല്‍

തിരൂരങ്ങാടി : ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 176-ാമത് ആണ്ടുനേര്‍ച്ച ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 1 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ നടത്താന്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന മാനേജിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശൈഖുനാ ചെറുശ്ശേരി സൈനദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കീഴടത്തില്‍ ഇബ്രാഹീം ഹാജി,  ഇല്ലത്ത് മൊയ്തീന്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി, കാളാവ് സൈദലവി മുസ്‌ലിയാര്‍, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, റശീദ് ഹാജി ചെമ്മാട്,  ഇബ്രാഹീം ഹാജി തയ്യിലക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു.
- Darul Huda Islamic University

സിയോളിലെ ലോക മത സമാധാന സമ്മേളനം; ഡോ.ബഹാഉദ്ദീന്‍ നദ്‌വി പങ്കെടുക്കും

മലപ്പുറം : ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെവന്‍ലി കള്‍ച്ചര്‍, വേള്‍ഡ് റിലീജ്യന്‍, പീസ് റീസ്റ്റോറേഷന്‍ ഓഫ് ലൈറ്റ് ( എച്ച്, ഡബ്ലിയു.പി.എല്‍) ന്റെ ലോക മത സമാധാന സമ്മേളനത്തിനു നാളെ സിയോളില്‍ തുടക്കമാവും. യൂദ്ധ ഭൂമികളില്‍ സമാധാനജീവിതം പുനഃസ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ യൂത്ത് പീസ് ഗ്രൂപ്പിനു കീഴിലുള്ള കൊറിയയിലെ ഹെവന്‍ലി കള്‍ച്ചറും ബെര്‍ലിന്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കള്‍ച്ചറല്‍ ഡിപ്ലോമസി (ഐ.സി.ഡി)യും സംയുക്തമായി നടത്തുന്ന സമ്മേളനത്തില്‍ ആഗോള മത പണ്ഡിത സഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദിന്‍ നദ്‌വി ഇന്ത്യയില്‍ നിന്നുള്ള വിശിഷ്ടാതിഥിയായിരിക്കും.
സെപ്തംബര്‍ 16 മുതല്‍ 19 വരെ തലസ്ഥാന നഗരമായ സിയോളിലെ ഒളിമ്പിക് സ്റ്റേഡിയത്തലാണ് സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മതനേതാക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ സെന്‍ട്രല്‍ അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ട്ടിന്‍ ദി ജെസൂസ് ബറഹോന, ഈജ്പ്ത് ഗ്രാന്റ് മുഫ്തി അല്ലാമ ഷൗഖി ഇബ്രാഹീം അബ്ദുല്‍ കരീം, വേള്‍ഡ് ജ്യൂയിഷ് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് റബ്ബി യോക്കോവ് ബ്ലീച്ച്, ചിക്കോഗോയിലെ ബുദ്ധ വിഹാര സ്ഥാപകന്‍ ഡോ. അശിന്‍ ന്യാനിസ്സാര തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
ലോകത്ത് സമാധാനം സ്ഥാപിക്കുന്നതിനും മതങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ നിര്‍ത്തലാക്കുന്നതിനുമായി 2012 ലാണ് ഹെവന്‍ലി കള്‍ച്ചര്‍ സ്ഥാപിച്ചത്.
കൊറിയന്‍ പര്യടനത്തിനു ശേഷം 20 ന് ഹോങ്‌കോങിലെത്തുന്ന നദ്‌വി ഹോങ് കോങിലെ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ നടത്തപ്പെടുന്ന പൊതു പരിപാടിയിലും പങ്കെടുക്കും.
- Darul Huda Islamic University

29 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം. സമസ്ത: മദ്‌റസകളുടെ എണ്ണം 9451 ആയി

കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 29 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9451 ആയി ഉയര്‍ന്നു.
ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ - ഗുരിമജലു, ശംസുല്‍ഉലമാ മദ്‌റസ - കൊമിനട്ക്ക, മിസ്ബാഹുല്‍ ഹുദാ മദ്‌റസ - കൊറിഞ്ചില, അല്‍മദ്‌റസത്തുല്‍ ഖുതുബിയ്യ-റഹ്മത്ത് നഗര്‍, അല്‍മദ്‌റസത്തുല്‍ ഖുതുബ്ബിയ്യ-മീംപ്രി, കുനില്‍ ഇല്‍മു അക്കാദമി - കൈക്കമ്പെ (ദക്ഷിണ കന്നഡ), ഹിദായത്തുല്‍ മുസ്‌ലിമീന്‍ അറബിക് മദ്‌റസ - മട്മാണ്‍, ശംസുല്‍ഉലമാ ഇസ്‌ലാമിക് ജനറല്‍അക്കാദമി മദ്‌റസ -ഇണ്ണ (ഉടുപ്പി), നൂറുല്‍ഹുദാ അറബിക് മദ്‌റസ, ബാംഗ്ലൂര്‍ (കര്‍ണാടക), റൗളത്തുല്‍ ഉലൂം മദ്‌റസ - ന്യൂബോവിഞ്ച, നൂറുല്‍ഹുദാ മദ്‌റസ ബന്തിയോട്- ചൂക്കിരി അട്ക്കം (കാസര്‍ഗോഡ്), മദ്‌റസത്തുല്‍ അന്‍സ്വാര്‍ - അന്‍സ്വാര്‍ നഗര്‍, മദ്‌റസത്തുരിഫാഇയ്യ - കാര്യമ്പലം, അല്‍മദ്‌റസു അബ്ദുറഹിമാന്‍ മുത്‌റബ് അല്‍മുതൈ്വരി - പാറ്റക്കല്‍, റഹ്മാനിയ്യ മദ്‌റസ - പലേരി (കണ്ണൂര്‍), ദാറുല്‍ ഇഹ്‌സാന്‍ മദ്‌റസ - വേഞ്ചേരി, മദീനത്തുല്‍ ഉലൂം മദ്‌റസ - കുറ്റിപ്പാലക്കല്‍ മുക്കം, സഹ്‌റ സെന്‍ട്രല്‍ സ്‌കൂള്‍ മദ്‌റസ - പേരോട്, നൂറുല്‍ ഇഹ്‌സാന്‍ മദ്‌റസ - കൂനെമാക്കില്‍, ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ - ചാലക്കര (കോഴിക്കോട്), അല്‍മദ്‌റസത്തുല്‍ മുഹമ്മദിയ്യ - ചുങ്കം-വാവൂര്‍, കൗകബുല്‍ ഇസ്‌ലാം മദ്‌റസ - പൂക്കാട്ടീരി, തഅ്‌സീസുല്‍ ഇസ്‌ലാം മദ്‌റസ - പാലത്തിങ്ങല്‍ (മലപ്പുറം), ദാറുസ്സലാം മദ്‌റസ - ആണ്ടിപ്പാടം, നൂറുല്‍ഹുദാ മദ്‌റസ - ശില്‍വിപുരം (പാലക്കാട്), നുസ്രത്തുല്‍ ഇസ്‌ലാം മദ്‌റസ-കൈതമുക്ക് (തൃശൂര്‍), മിശ്ക്കാത്തുല്‍ ഹുദാ മദ്‌റസ - ചേനക്കാല(എറണാകുളം), താജുല്‍ഇഅ്തിസാം മദ്‌റസ - നുവിലഞ്ചേരി (കൊല്ലം), കേരള ഇസ്‌ലാമിക് സെന്റര്‍ മദ്‌റസ - ദോഹ-മഈദര്‍ (ഖത്തര്‍) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മതസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കുക, ഇരുപെരുന്നാളുകള്‍ക്കും മൂന്ന് ദിവസം വീതം അവധി അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ഹാജി, ടി.കെ. പരീകുട്ടി ഹാജി, എം.സി. മായിന്‍ ഹാജി, ഹാജി കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. ഉമര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari

ഞെക്ലി അബ്ദുല്ല മൗലവിക്ക് തൊട്ടി നുസ്‌റത്തുല്‍ ഇസ്ലാം ജമാഅത്തിന്റെ ആദരം നല്‍കി

പള്ളിക്കര : തൊട്ടി മഅ്ദനുല്‍ ഇസ്ലാം മദ്‌റസയില്‍ ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന ഞെക്ലി അബ്ദുല്ല മൗലവിയെ തൊട്ടി നുസ്‌റത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ആദരിച്ചു. ആദരണ യോഗം മഹല്ല് ഖത്വീബ് ശറഫുദ്ദീന്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് സ്വാലിഹ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് തൊട്ടി, സ്വദര്‍ മുഅല്ലിം ഹംസ മുസ്ലിയാര്‍, മദ്രസ കോര്‍ഡിനേറ്റര്‍ ബദ്‌റുദ്ദീന്‍ ഇര്‍ശാദി തൊട്ടി, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
- mansoor d m

മസ്കത്ത് സുന്നീ സെന്റര്‍ ഹജ്ജ് ക്യാമ്പ് സമാപിച്ചു. തീര്‍ഥാടകര്‍ പതിനെട്ടിനു യാത്ര തിരിക്കും

മസ്കത്ത് : മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ ഈ വര്‍ഷം ഹജ്ജിനു പോകുന്ന തീര്‍ഥാടകര്‍ക്കുള്ള ഏക ദിന പഠന ക്യാമ്പ് ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസില്‍ നടന്നു. പന്ത്രണ്ടു ദിവസം നീണ്ടു നിന്ന ഹജ്ജ് ക്ലാസിനു സമാപനം കുറിച്ചു കൊണ്ട് നടന്ന ക്യാമ്പില്‍ തീര്‍ഥാടകരും ബന്ധുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. കാലത്ത് ഒമ്പത് മണിക്ക് ആരംഭിച്ച ഉദ്ഘാടന സെഷനില്‍ സെന്റര്‍ പ്രസിഡന്റ് ഇസ്മാഈല്‍ കുഞ്ഞു ഹാജി അധ്യക്ഷനായിരുന്നു. സാക്കിര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അമീര്‍ ഇയ്യാട് അബൂബക്കര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രമുഖ പണ്ഡിതനും ഗ്രന്‍ഥകാരനുമായ മുഹമ്മദലി ഫൈസി നടമ്മല്‍ പൊയില്‍ മുഖ്യ പ്രഭാഷണം നടത്തി. 
ഉച്ച ഭക്ഷണത്തിനു ശേഷം നടന്ന സംശയ നിവാരണ സെഷനും പ്രത്യേക ഹജ്ജ് വീഡിയോ പ്രദര്‍ശനത്തിനും മുഹമ്മദലി ഫൈസി നേതൃത്വം നല്‍കി.
 ഹജ്ജ് കമ്മിറ്റി കണ്‍വീനര്‍ റഷീദ് ഹാജി കുണ്ടില്‍ അധ്യക്ഷനായിരുന്നു. ശേഷം ഹജ്ജ് തീര്‍ഥാടകര്‍ക്ക് പരിചയപ്പെടാനും യാത്ര ചോദിക്കാനുമുള്ള അവസരങ്ങളുണ്ടായിരുന്നു. സുന്നീ സെന്റര്‍ വര്‍ക്കിംഗ് സെക്രട്ടറി ഹസന്‍ ബാവ ഹാജി, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി, 
വൈസ് പ്രസിഡന്റ് സൈദു ഹാജി പൊന്നാനി, ജോയിന്റ്‌ സെക്രട്ടറിമാരായ മൊയ്തു ഹാജി കുന്നുമ്മല്‍, സുലൈമാന്‍ കുട്ടി, മദ്രസ കമ്മിറ്റി കണ്‍വീനര്‍ സലാം ഹാജി, ഹാശിം ഫൈസി, അബ്ദുര്‍റഹ്മാന്‍ മുസ്ല്യാര്‍ മത്ര, റാഫി ബാഖവി, സിദ്ധീഖ് ഹാജി, നിളാമുദ്ദീന്‍ ഹാജി, ഷാജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
സലാലയുള്‍ പ്പെടെ ഒമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ റോഡ്, വ്യോമയാന മാര്‍ഗങ്ങാളിലായി നിരവധി പേര്‍ ഇത്തവണ ഹജ്ജിനു പോവുന്നുണ്ട്. സെപതംബര്‍ 18നു വിശുദ്ധ ഹറമുകളിലേക്ക് യാത്ര തിരിക്കുന്ന സംഘത്തിനു ഇയ്യാട് അബൂബക്കര്‍ ഫൈസിയാണ് നേതൃത്വം നല്‍കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മസ്കത്ത് സുന്നീ സെന്ററിന്റെ സംഘമാണ് ഈ വര്‍ഷം ഒമാനില്‍ നിന്നു ഹജ്ജിനു പോവുന്ന എക മലയാളി തീര്‍ഥാടക സംഘം.
- Sunni Centre Muscat

SKSSF തളങ്കര ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച (18)

കാസര്‍കോട് : ''നീതിബോധത്തിന്റെ നിതാന്ത ജാഗ്രത'' എസ്.കെ. എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ ഭാഗമായി തളങ്കര ക്ലസ്റ്റര്‍ പരിധിയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് തളങ്കര ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച്ച (18) രാത്രി 8 മണിക്ക് തളങ്കരയില്‍ വെച്ച് നടക്കും. തളങ്കര ക്ലസ്റ്റര്‍ പരിധിയിലുളള മുഴുവന്‍ യൂണിറ്റ് ഭാരവാഹികളും സംബന്ധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല സില്‍വര്‍ ജൂബിലി കോഡിനേറ്റര്‍ ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര, തളങ്കര ക്ലസ്റ്റര്‍ പ്രസിഡണ്ട് ബശാല്‍ കണ്ടത്തില്‍, ജനറല്‍ സെക്രട്ടറി ഷെഫീഖ് ഖാസിലൈന്‍ എന്നിവര്‍ അറിയിച്ചു.
- skssfbedira skssfbedira

ചെറുകര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അനുമോദന സമ്മേളനം 21 ന്

ഏലംകുളം : സമസ്ത പൊതു പരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ ഒന്നാം റാങ്ക് നേടിയ റിന്ഷാനയെയും ഉസ്താദ് സൈനുദ്ദീന്‍ ഫൈസിയെയും ചെറുകര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആദരിക്കും. ഈ മാസം 21 ഞായര്‍ വൈകുന്നേരം 4 മണിക്ക് മലയങ്ങാട് ലിവാഉല്‍ ഹികം മദ്റസയില്‍ നടക്കുന്ന അനുമോദന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഫത്തിശ് സുലൈമാന്‍ ദാരിമി അദ്ധ്യക്ഷത വഹിക്കും. അബ്ദുറഹ്മാന് മൌലവി ചെമ്മല മുഖ്യപ്രഭാഷണം നടത്തും. ശൈഖുനാ ഏലംകുളം ബാപ്പു മുസ്ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സംബന്ധിക്കും.
- noufal chelakkara

ജീര്‍ണതക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുക: സമസ്ത

കോഴിക്കോട് : സാമൂഹിക ജീര്‍ണതക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ആഹ്വാനം ചെയ്തു. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ധൂര്‍ത്ത്, വിശിഷ്യ വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന അനിസ്‌ലാമിക ആചാരങ്ങള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം, അഴിമതി, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവക്കെതിരെ മഹല്ല് കമ്മിറ്റിക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമാക്കി ബാറുകള്‍ അടച്ചുപൂട്ടിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്തു. ബാറുടമകള്‍ നല്‍കിയ ഹരജിയുടെ പശ്ചാതലത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ആശങ്കാജനകമാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം.എം. മുഹ്‌യിദ്ദീന്‍ മൗലവി, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ടി.കെ. പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എംസി. മായിന്‍ഹാജി പ്രസംഗിച്ചു.
- Sysstate Kerala

ആത്മീയതയുടെ വരള്‍ച്ചയാണ് ലോകത്തെ പ്രധാന പ്രതിസന്ധി : സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങള്‍

അബുദാബി : സമൂഹത്തില്‍ ധാര്‍മിക മൂല്‍യങ്ങള്‍ക്ക് വിലകല്‍പിക്കാതിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹ സംസ്‌കൃതിയും ധാര്‍മിക മുന്നേറ്റവും സാധ്യമാവണമെങ്കില്‍ ആത്മീയതയെ ജീവിത പാതയാക്കണമെന്നും ആത്മീയ രംഗത്തെ വരള്‍ച്ചയാണ് ലോകത്തെ പ്രധാന പ്രതിസന്ധിയെന്നും പാണക്കാട് സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങള്‍. അബുദാബി കണ്ണൂര്‍ ജില്ല എസ് കെ എസ് എസ് എഫ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ സംഘടിപ്പിച്ച മജിലിസുന്നൂര്‍ വര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മന:ശാന്തി ദൈവസ്മരണയിലൂടെ'' എന്ന വിഷയത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. അഷ്‌റഫ്‌ പി വാരം അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ അലി ഫൈസി പ്രാര്ത്ഥന നടത്തി. മജ്ലിസുന്നൂര്‍ ആത്മീയ സദസ്സിനു നൌഫല്‍ ആസ്അദി, കെ വി ഹംസ മുസ്ലിയാര്‍, ഫവാസ് ഫൈസി, റഷീദ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ഉസ്മാന്‍ കരപ്പാത്ത്, സയ്യിദ് ഷുഹൈബ് തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹിമാന്‍ തങ്ങള്‍, ഹാരിസ് ബാഖവി, കുഞ്ഞു മുസ്‌ലിയാര്‍ മൊയ്തു ഹാജി കടന്നപ്പള്‍ളി, ശാദുലി വളക്കൈ, എ. വി അഷ്‌റഫ്‌, കരീം ഹാജി, റഫീക് ഹാജി, ഷിയാസ് സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു. സാബിര്‍ മാട്ടൂല്‍ സ്വാഗതവും സജീര്‍ ഇരിവേരി നന്ദിയും പറഞ്ഞു.
- Shajeer IRIVERI

ഒരുമിക്കാം നന്മക്കൊപ്പം; ഇന്‍തിബാഹ് 2014 SKSBV സംഘടനാ ശാക്തീകരണ കാമ്പയിന്‍

- Irshad kallikkad

SKSSF ബെദിര യൂണിറ്റ് കണ്‍വെന്‍ഷന്‍ 17 ന് (വെള്ളി)

ബെദിര : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 19, 20, 21, 22 തിയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടത്തപ്പെടുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയൂടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബെദിര യൂണിറ്റ് ബെദിരയില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്ന് വേണ്ടി യൂണിറ്റ് കണ്‍വെന്‍ഷന്‍ 17 ന് വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ബെദിരയില്‍ വെച്ച് നടക്കും. മുഴുവന്‍ യൂണിറ്റ് പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് യൂണിറ്റ് പ്രസിഡണ്ട് ഹമീദ് സി .ഐ. എ .ചുടുവളപ്പില്‍, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി, കോര്‍ഡിനേറ്റര്‍ സ്വലാഹുദ്ധീന്‍ ബെദിര എന്നിവര്‍ അറിയിച്ചു.
- skssfbedira

ഹജ്ജ് ക്യാമ്പിന് ഭക്തിനിർഭരമായ തുടക്കം: ആദ്യസംഘം ഇന്ന് യാത്രയാകും

മലപ്പുറം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പിന് കരിപ്പൂർ ഹജ്ജ് ഹൗസിൽ തുടക്കമായി. ഇന്ന് ആദ്യവിമാനത്തിൽ യാത്രയാകുന്ന തീർത്ഥാടകരാണ് ഇന്നലെ വൈകിട്ടോടെ ഹജ്ജ് ഹൗസിലെത്തിയത്. ക്യാമ്പ് ഇന്നുരാവിലെ 10ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. 348 തീർത്ഥാടകരുമായി ആദ്യഹജ്ജ് വിമാനം വൈകിട്ട് 4.35ന് ജിദ്ദയിലേക്ക് പോകുമെന്ന് ചെയർമാൻ കോട്ടുമല ബാപ്പു മുസ്ലിയാർ പറഞ്ഞു. 
മന്ത്റി പി.കെ. കുഞ്ഞാലിക്കുട്ടി ഫ്ളാഗ് ഓഫ് ചെയ്യും. തീർത്ഥാടകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഹജ്ജ് ഹൗസിൽ ഒരുക്കിയിട്ടുളളത്. 164 പുരുഷന്മാരും 184 സ്ത്രീകളുമാണ് ആദ്യ സംഘത്തിലുളളത്. രണ്ട് വോളന്റിയർമാരും ഒപ്പമുണ്ടാകു
ഇന്നലെ ക്യാമ്പിലെത്താത്ത തീർത്ഥാടകർ ഇന്ന് പുലർച്ചെയോടെ ക്യാമ്പിലെത്തും. ഞായറാഴ്ച പുലർച്ചെ അഞ്ചിനും എഴിനുമിടയിലാകും ഇവരുടെ രജിസ്ട്രേഷൻ. 
വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തീർത്ഥാടകരെ ബസിൽ വിമാനത്താവളത്തിലെത്തിക്കും. കൃത്യമായ ആസൂത്രണമുളളതിനാൽ ഹജ്ജ് ക്യാമ്പിൽ വലിയ തിരക്ക് ഒഴിവാക്കാനായി.
തീർത്ഥാടകരെത്തിയതോടെ ക്യാമ്പിലെ ഹജ്ജ് സെൽ, ബാങ്ക് കൗണ്ടർ, ഭക്ഷണ ഹാൾ തുടങ്ങിയവ പ്രവർത്തനക്ഷമമായി. തീർത്ഥാടകരെ യാത്രയാക്കാൻ ബന്ധുക്കളടക്കം നിരവധി പേർ ഹജ്ജ് ക്യാമ്പിലെത്തി. എമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി പരിശോധനകൾ വിമാനത്താവളത്തിൽ നടക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും കൗണ്ടറുകൾ തുറക്കുകയും ചെയ്തു. ഹജ്ജ് ക്യാമ്പ് 28ന് സമാപിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 6848 പേരാണ് തീർത്ഥാടനത്തിന് പോകുന്നത്.

SKSSF സംസ്ഥാന ത്വലബാ സമ്മേളനത്തിന് പൊന്നാനിയില്‍ തുടക്കമായി

പൊന്നാനി മഖ്ദൂം നഗറില്‍ ആനക്കര
സി കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി : വിശ്വാസം സമ്പൂര്‍ണ്ണമാകാന്‍ വിജ്ഞാനം അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് കേരള ത്വലബാ സമ്മേളനം പുതുപൊന്നാനി മഖ്ദൂം നഗറില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറങ്ങ് അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. 2015 ഫെബ്രുവരിയില്‍ തശൂരില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിന് തുടക്കം കുറിച്ച് ഹംസ ബിന്‍ ജമാല്‍ റംലി പതാക ഉയര്‍ത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദര്‍സ്, അറബിക് കോളജുകളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികളുടെ സംഗമം മത, സാമൂഹ്യ രംഗത്തെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആലുവ എം എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, ഓണംപള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, പി വി മുഹമ്മദ് മൗലവി, പി വി മുഹമ്മദ്കുട്ടി ഫൈസി, ടി മുഹ് യിദ്ദീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, വി കെ എച്ച് റഷീദ്, സി പി ബാസിത് ചെമ്പ്ര, റാഫി മുണ്ടംപറമ്പ് സംസാരിച്ചു. 
- Rafeeq CK
For more updates, please visit https://www.facebook.com/TwalabaWing

‍തൃശൂര്‍ ജില്ലാ SKSSF കാമ്പസ് വിംഗ് വെബ്സൈറ്റ് നിലവില്‍ വന്നു

തൃശൂര്‍ : SKSSF കാമ്പസ് വിംഗ് തൃശൂര്‍ ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റ് www.campuswingtcr.org യുടെ ഉദ്ഘാടനം ആലുവ എന്‍.കെ. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കൊച്ചിന്‍ കാമ്പസ് സെല്ലില്‍ SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാലിം ഫൈസി, SKSSF കാമ്പസ് വിംഗ് ജനറല്‍ കണ്‍വീനര്‍ മുനീര്‍ പി.വി., തൃശൂര്‍ ജില്ലാ കാമ്പസ് വിംഗ് ചെയര്‍മാന്‍ ശറഫുദ്ദീന്‍ ദേശമംഗലം, അമീര്‍, സുഹൈല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- info@campuswingtcr.org

മുന്ന്പീടിക ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ പഠന ക്ലാസ് നാളെ (ഞായര്‍)

- MH Hashif

SKSSF കാസര്‍ഗോഡ് ജില്ലാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് ആറ് മാസത്തെ കര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കി

കര്‍മ്മ പദ്ധതി പ്രഖ്യാപനം സമസ്ത കേരള
ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി
 യു. എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍
 നിര്‍വ്വഹിക്കുന്നു
ചട്ടഞ്ചാല്‍ : ''നീതിബോധത്തിന്റെ നിതാന്ത ജാഗ്രത''എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 19, 20, 21, 22 തീയ്യതികളില്‍ തൃശൂര്‍ സമര്‍ഖന്തില്‍ നടത്തപ്പെടുന്ന എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയൂടെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക്ക് കോംപ്‌ളക്ക്‌സില്‍ ശാഖ, ക്ലസ്റ്റര്‍, മേഖല, ഭാരവാഹികളും ജില്ലാ കൗണ്‍സിലേഴ്‌സും സംബദ്ധിച്ച ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് ആറ് മാസത്തെ കര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കി. 25 കേന്ദ്രങ്ങളില്‍ സഹചാരി സെല്‍, ശാഖകളില്‍ ഖുര്‍ഹാന്‍ സ്‌കൂള്‍, മേഖലകളില്‍ കര്‍മ്മ ശാസ്ത്ര പഠന വേദി, ഗവര്‍മെന്റ് ആശുപത്രികളില്‍ വിഖായ സേവനം, രോഗികള്‍ക്ക് ആശ്രയമായി ആംബുലന്‍സ് സംവിധാനം, തുടങ്ങിയ 25 ഇന കര്‍മ്മ പദ്ധതിക്കാണ്‍അംഗീകാരം നല്‍കിയത് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ ജനറല്‍ സെക്രട്ടറി യു. എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. എം. എ ഖാസിം മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒണംപിള്ളി മുഹമ്മദ് ഫൈസി, റശീദ് മാസ്റ്റര്‍ കൊടിയറ, ചെര്‍ക്കളം അബ്ദുല്ല, മൊട്രോ മുഹമ്മദ് ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, മൊയ്തീന്‍ കുട്ടി ഹാജിഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാഷിം ദാരിമി ദേലംപാടി, എം. പി മുഹമ്മദ് ഫൈസി, ചെങ്കള അബ്ദുല്ല ഫൈസി, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, പി. എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, ഖാലിദ് ഫൈസി ചേരൂര്‍, അലി ഫൈസി, അബൂബക്കര്‍സാലൂദ്‌ നിസാമി, കെ. കെ അബ്ദുല്ലഹാജിഖത്തര്‍, എസ്. പി സലാഹുദ്ദീന്‍, ടിഎച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, ദാവൂദ് ചിത്താരി, മജീദ് ചെമ്പരിക്ക, മൊയാതീന്‍ കുഞ്ഞി മൗലവി, അബ്ദുല്ലാഹില്‍ അര്‍ശദി, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, ടി. ഡി അഹ്മദ് ഹാജി, സൂഹൈര്‍ അസ്ഹരി, സിദ്ധീഖ്അസ്ഹരി, സി. പി മൊയ്തു മൗലവി, മുഹമ്മദലി നീലേശ്വരം, സിറാജുദ്ദീന്‍ ഖാസിലൈന്‍, ഖലീല്‍ ഹസനി വയനാട്ഹാശിം അരിയില്‍, ബുര്‍ഹാന്‍ അലി ഹുദവി, ഖലീല്‍ മുട്ടത്തോടി, മഹ്മൂദ് ദേളി, മൊയ്തു ചെര്‍ക്കള, സുബൈര്‍ നിസാമി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് ബെളിഞ്ചം, റശീദ് ഫൈസി കാഞ്ഞങ്ങാട്, സുബൈര്‍ ദാരിമി പൈക്ക, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹാരിസ് ഹസനി, ഹമീദ് അര്‍ഷദി, അഡ്വ:ഹനീഫ് ഇര്‍ശാദി അല്‍ ഹുദവി ദേലംപാടി, ജമാല്‍ ദാരിമി, യുനുസ് ഫൈസി കാക്കടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 
- Secretary, SKSSF Kasaragod Distict Committee

പൊന്നാനി ഒരുങ്ങി; കേരള ത്വലബാ കോണ്‍ഫന്‍സിന് ഇന്ന് (വെള്ളി) തുടക്കം

പൊന്നാനി : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന കേരള ത്വലബാ കോണ്‍ഫറന്‍സിന് ഇന്ന് (വെള്ളി) പൊന്നാനിയില്‍ തുടക്കമാവും. കേരളത്തിനകത്തും പുറത്തുമുള്ള ദര്‍സ്-അറബിക് കോളേജുകളിലെ ആയിരക്കണക്കിന് മതവിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അറിവിന്റെ പൈതൃകം തേടി മഖ്ദൂമിന്റെ മണ്ണിലെത്തുന്ന അതിഥികളെ സ്വീകരിക്കാന്‍ പുതുപൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളേജില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 
കോണ്‍ഫറന്‍സിന് മുന്നോടിയായി ഇന്നലെ വൈകീട്ട് വിളംബര റാലി അസര്‍ നമസ്‌കാരാനന്തരം പൊന്നാനി വലിയ ജുമുഅത്ത് പള്ളി പരിസരത്ത് ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപി ച്ചു. 
വെള്ളി വൈകീട്ട് 2 മണിക്ക് നടക്കുന്ന ലീഡേഴ്‌സ് മീറ്റ് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 3 മണിക്ക് ഹംസ ബിന്‍ ജമാല്‍ റംലി പതാക ഉയര്‍ത്തും. 
വൈകീട്ട് 4 മണിക്ക് കോണ്‍ഫറന്‍സിന് തുടക്കമാവും. സമസ്ത പ്രസിഡണ്ട് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പുറങ്ങ് അബ്ദുള്ള മുസ്‌ലിയാര്‍ ആധ്യക്ഷം വഹിക്കും. കാലിക്കറ്റ് യൂണിവാഴ്‌സിറ്റി രജിസ്ട്രാര്‍ ടി. അബ്ദുല്‍ മജീദ് മുഖ്യാതിഥിയാവും. മുസ്ഥഫ മുണ്ടുപാറ മുഖ്യ പ്രഭാഷണം നടത്തും. എം. എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ, മുത്തുക്കോയ തങ്ങള്‍ മഖ്ദൂമി, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, കെ. കെ. എസ് തങ്ങള്‍ വെട്ടിച്ചിറ, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഹാജി. കെ. മമ്മദ് ഫൈസി, പി. വി മുഹമ്മദ് മൗലവി, പി. വി മുഹമ്മദ് കുട്ടി ഫൈസി, ബഷീര്‍ ഫൈസി ആനക്കര, പുറങ്ങ് മൊയ്തീന്‍ മൗലവി പ്രസംഗിക്കും. 
രാത്രി 7 മണിക്ക് നവോത്ഥാനത്തിന്റെ പൊന്നാനി പെരുമ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കോട്ടുമല ടി. എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പി. ടി കുഞ്ഞുമുഹമ്മദ് പുസ്തക പ്രകാശനം നടത്തും. ഓണംപിള്ളി മുഹമ്മദ് ഫൈസി, പി. കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, കുറുക്കോളി മൊയ്തീന്‍, നാസര്‍ ഫൈസി കൂടത്തായ്, ടി. വി അബ്ദുറഹ്മാന്‍ കുട്ടി വിഷയാവതരണം നടത്തും. ഷാഹുല്‍ ഹമീദ് മേല്‍മുറി മോഡറേറ്ററാവും. 
8. 30ന് പ്രമേയം സെഷന്‍ ഒ. കെ. എം കുട്ടി ഉമരി ഉദ്ഘാടനം ചെയ്യും. റശീദ് ഫൈസി പൂക്കരത്തറ ആധ്യക്ഷം വഹിക്കും. സ്വാദിഖ് ഫൈസി താനൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തും. 10. 30ന് ഇശല്‍ ലൈല പ്രവാചക പ്രകീര്‍ത്തന സദസ്സ് നടക്കും. 
13ന് ശനി രാവിലെ 6ന് അത്മീയം സെഷനില്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ ആധ്യക്ഷം വഹിക്കും. ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം മുഖ്യപ്രഭാഷണം നടത്തും. 
രാവിലെ 8ന് അഭിമുഖം സെഷനില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയാവും. അബ്ദുറഹീം ചുഴലി ആധ്യക്ഷം വഹിക്കും. 
രാവിലെ 9 മണിക്ക് വിദ്യാര്‍ത്ഥി, വ്യക്തിത്വം, ആരോഗ്യം സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി. എം റഫീഖ് അഹ്മദ് തിരൂര്‍ ആധ്യക്ഷം വഹിക്കും. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അഹ്മദ് വാഫി കക്കാട്, ഡോ. ബിഷ്‌റുല്‍ ഹാഫി വിഷയാവതരണം നടത്തും. 
- SKSSF STATE COMMITTEE

മതപ്രഭാഷണവും മജ്ലിസുന്നൂര്‍ സംഗമവും 21 ന് പ്രാണിയാട്

- Mohd Salih E M

SKSSF ചാപ്പനങ്ങാടി യൂണിറ്റ് നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ചാപ്പനങ്ങാടി : ചാപ്പനങ്ങാടി യൂണിറ്റ് എസ്.കെ.എസ്.എസ്.എഫും അല്‍സലാമ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ തിമിര നിര്‍ണയ നേത്ര പരിശോധനാ ക്യാമ്പ്  എം.യു. മദ്റസയില്‍ വെച്ച് നടന്നു. വി.കുഞ്ഞുട്ടി മുസ്ലിയാര്‍ ഉദ്ഘടനം ചെയ്തു. എ.പി. അബ്ദുല്‍ കരീം ഫൈസി അധ്യക്ഷത വഹിച്ചു. പി.പി. മുഹമ്മദ്, ഹംസ മുസ്ലിയാര്‍, ഹുസ്സൈന്‍ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Ahammed Kabeer.V