ശൈഖുനാ അത്തിപ്പെറ്റ ഉസ്താദ്‌ നാളെ അബുദാബിയില്‍ ആത്മീയ മജ്-ലിസിന് നേത്രത്വം നല്‍കും

അബുദാബി: വെള്ളിയാഴ്ചകളില്‍ സുബിഹ് നമസ്കാര ശേഷം   അബുദാബി പാസ്പോര്‍ട്ട്‌ റോഡിലെ അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ (ത്വാഹ മെഡിക്കല്‍ സെന്ററിനു പിറകുവശം)  നടന്നുവരുന്ന  സ്വലാത്ത് മജ്-ലിസിന്  നാളെ  (വെള്ളിയാഴ്ച -25 -മെയ്‌)  പ്രമുഖ സൂഫീവര്യന്‍ ശൈഖുനാ അത്തിപ്പെറ്റ മോഹ്യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നേത്രത്വം നല്‍കും. അബുദാബിയിലെ പ്രധാനപ്പെട്ട ആത്മീയ മജ്-ലിസുകളില്‍ ഒന്നായ ഈ സ്വലാത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും നൂറുകണക്കിന് പേരാണ് പങ്കെടുത്ത് ആത്മീയ ദാഹം തീര്‍ത്തു മടങ്ങുന്നത്.

ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക ത്രൈമാസ കാമ്പയിന്‍ സമാപനം 24 ന്, അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍ പങ്കെടുക്കും

റിയാദ്‌ : റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ നടത്തുന്ന ഉത്തമ പ്രവാചകന്‍ ഉദാത്ത മാതൃക ത്രൈമാസ കാമ്പയിന്‍ സമാപനം മെയ്‌ ഇരുപത്തിനാലിന്‌ വ്യാഴം രാത്രി 8.00 ന്‌ മലസ്‌ ഖസറു ദ്ദഹബി ഓഡിറേറാറിയത്തില്‍ നടക്കും. അബ്‌ദുസമദ്‌ പൂക്കോട്ടൂര്‍, മുസ്‌തഫ മാസ്‌ററര്‍ മുണ്ടുപാറ, അന്‍വര്‍ അബ്‌ദുളള ഫള്‌ഫരി, ശിഹാബ്‌ കൊട്ടുകാട്‌, മുസ്‌തഫ ബാഖവി, ളിയാഉദ്ദീന്‍ ഫൈസി, കുന്നമ്മല്‍ കോയ, സി എം കുഞ്ഞി തുടങ്ങി മത സാംസ്‌ക്കാരിക രംഗത്തെ പ്രമുഖ വെക്‌തികള്‍ പങ്കെടുക്കും. ഹമീദ്‌ മാസ്‌ററര്‍ ആദൃശ്ശേരിയും സംഘവും നയിക്കുന്ന ഇശല്‍ സംഗമം കാമ്പയിന്‍റെ ഭാഗമായി നടന്ന നേളേജ്‌ ടെസ്‌ററ്‌, വിദ്യാര്‍ത്ഥി ഫെസ്‌ററ്‌, പ്രബന്ധ മത്സരം, എന്നിവയിലെ വിജയികള്‍ക്കുളള സമ്മാനദാനം, സര്‍ട്ടിഫിക്കററ്‌ വിതരണം എന്നിവ നടക്കും.

കുവൈത്ത് ഇസ്‌ലാമിക്‌ സെന്‍റര്‍ മദ്‌റസ പ്രവേശനോല്‍സവം നടത്തി

കുവൈത്ത് : സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരത്തോടെ കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്‍ററിനു കീഴില്‍ അബ്ബാസിയയില്‍ പ്രവര്‍ത്തിക്കുന്ന ദാറുത്തര്‍ബിയ മദ്‌റസയില്‍ പുതിയ അദ്ധ്യായന വര്‍ഷാരംഭത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പ്രവേശനോല്‍സവം അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി MLA ഉല്‍ഘാടനം ചെയ്‌തു. ശംസുദ്ധീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. പൊതു പരീക്ഷയില്‍ ഒന്നും രണ്ടും സ്‌ഥാനം നേടിയ അഞ്ചല്‍ ബഷീര്‍, മുഹമ്മദ്‌ നാദില്‍ എന്നീ വിദ്യാര്‍ഥികള്‍ക്കുളള മൊമെന്‍റോ അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി MLA വിതരണം ചെയ്‌തു. മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അശ്‌റഫ്‌ കോക്കൂര്‍, സലാം വളാഞ്ചേരി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മദ്‌റസാ പ്രിന്‍സിപ്പാള്‍ ഇല്‍യാസ്‌ മൗലവി, മുഹമ്മദ്‌ അലി പുതുപ്പറമ്പ്‌, മന്‍സൂര്‍ ഫൈസി, മൂസു രായിന്‍, അബ്‌ദുല്‍ ലത്തീഫ്‌ എടയൂര്‍, ഇഖ്‌ബാല്‍ മാവിലാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുജീബ്‌ റഹ്‌മാന്‍ ഹൈതമി സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു.

ഭക്തി നിര്‍ഭരമായ സദസ്സോടെ മദ്റസാ വാര്‍ഷികത്തിന് സമാപനം

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ ജിലാദി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ദാറുല്‍ ഖുര്‍ആന്‍ മദ്റസയുടെ 7-ാം വാര്‍ഷിക സമ്മേളനം ഭക്തി നിര്‍ഭരമായ ദുആ സമ്മേളനത്തോടെ സമാപിച്ചു. ഭൗതിക വിദ്യാഭ്യാസത്തോടെ മത വിദ്യാഭ്യാസത്തിനും അതേ പ്രാധാന്യം നല്‍കേണ്ടത് വര്‍ത്തമാനകാലത്ത് അത്യാവശ്യമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. ബഹാഉദ്ദീന്‍ നദ്‍വി കൂരിയാട് പറഞ്ഞു. പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ സൂഫി വര്യന്‍ അത്തിപ്പറ്റ മുഹ്‍യദ്ദീന്‍ കുട്ടി മുസ്‍ലിയാര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ മുഹമ്മദ് മുസ്‍ലിയാര്‍ എടവണ്ണപ്പാറ അധ്യക്ഷത വഹിച്ചു. അല്‍ഐന്‍ സുന്നി സെന്‍റര്‍ ചെയര്‍മാന്‍ മൊയ്തീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്റൈന്‍ കോഓഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, കേന്ദ്ര സെക്രട്ടറി എം.എസ്. അബ്ദുല്‍ വാഹഹിദ്, അബ്ദുറസാഖ് നദ്‍വി, കുഞ്ഞഹമ്മദ് ഹാജി, അശ്റഫ് കാട്ടില്‍ പീടിക, ഹംസ അന്‍വരി മോളൂര്‍, അബ്ദുല്ല ഫൈസി, ഉബൈദുല്ല റഹ്‍മാനി, ലത്തീഫ് റഹ്‍മാനി, മജീദ് ചേലകോട് തുടങ്ങിയവര്‍ ആശംസാ പ്രഭാഷണം നടത്തി. മദ്റസാ സ്വദര്‍ മുഅല്ലിം ഇബ്റാഹീം മുസ്‍ലിയാര്‍ കാസര്‍ഗോഡ് സ്വാഗതവും ഹാശിം കോക്കല്ലൂര്‍ നന്ദിയും പറഞ്ഞു.

കേരള മുസ്‍ലിംകളുടെ ഉന്നമനത്തിന് കാരണം സമസ്ത : SKSSF

ദുബൈ : ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി മത, സാമൂഹിക ബോധമുള്ള ഒരു സമൂഹമായി കേരള മുസ്‍ലിംകളെ കെട്ടിപ്പടുക്കുന്നതില്‍ സമസ്തയും അതിന്‍റെ ആദരണീയരായ പണ്ഡിത നേതൃത്വവും വഹിച്ച പങ്ക് നിസ്തുലമാണ്. പതിനായിരത്തോളം വരുന്ന സമസ്തയുടെ മദ്റസകളിലൂടെ ഈ ഔന്നിത്യം നിലനിര്‍ത്താനുള്ള ശ്രമമാണ് നടന്നു വരുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹിതമായ പ്രസ്ഥാനത്തിന്‍റെ സേവകരാവാന്‍ അണിചേരണമെന്ന് ദുബൈ SKSSF കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കൗണ്‍സില്‍ മീറ്റ് ആവശ്യപ്പെട്ടു.
കമ്മിറ്റിയുടെ പുതിയ ഭാരവാഹികള്‍ : സിദ്ദീഖ് തേനങ്ങല്‍ (പ്രസിഡന്‍റ്). ശമീം പന്നൂര്‍ (ജനറല്‍ സെക്രട്ടറി). സയ്യിദ് ശുഹൂദ് ബാഫഖി (ട്രഷറര്‍). ഷമീര്‍ പി.വി. (ഓര്‍ഗ്ഗ, സെക്രട്ടറി). ഹുസൈന്‍ റഹ്‍മാനി, റഈസ് കോട്ടക്കല്‍, ശിഹാബുദ്ദീന്‍, ശറഫുദ്ദീന്‍ നാദാപുരം, ശമീര്‍ പുല്ലാളൂര്‍ (വൈ.പ്രസിഡന്‍റുമാര്‍). മുഹമ്മദ് റാഫി പൂനൂര്‍, ശഫീഖ് മേഡണ്‍, മുആദ് തോടന്നൂര്‍, ഗഫൂര്‍ പാലോളി, അസീസ് പി.കെ. (സെക്രട്ടറിമാര്‍). വിവിധ വിംഗുകളുടെ പ്രതിനിധികളായി അബ്ദുന്നാസര്‍ റഹ്‍മാനി, സാദിഖ് കോളോത്ത് (ഇബാദ്), നഈം പാവണ്ടൂര്‍, സുഹൈല്‍ എളേറ്റില്‍ (ട്രെന്‍റ്), റഫീഖ് പാലങ്ങാട്, മൂസക്കുട്ടി മടവൂര്‍ (സര്‍ഗധാര) എന്നിവരെയും തെരഞ്ഞെടുത്തു. ദുബൈ സ്റ്റേറ്റ് SKSSF പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ശക്കീര്‍ കോളയാട്, മുസ്തഫ മൗലവി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സിദ്ധീഖ് തേനങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. ദുബൈ സ്റ്റേറ്റ് SKSSF സെക്രട്ടറി അഡ്വ. ശറഫുദ്ദീന്‍ ആശംസാ പ്രസംഗം നടത്തി. ശമീം പന്നൂര്‍ സ്വാഗതവും ശമീര്‍ പി.വി. നന്ദിയും പറഞ്ഞു.

SKSSF IBAD സംഘടിപ്പിക്കുന്ന ഇസ്‌ലാമിക്‌ ഫാമിലി ക്ലസ്റ്റര്‍ (ഐ.എഫ്‌.സി.) ശില്‍പശാല പ്രോഗ്രാം നോട്ടീസ്

സമയം : 2012 മെയ്‌ 22 ചൊവ്വ, രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ
അലവിയ്യ: കാമ്പസ്‌, പന്നിയങ്കര, കോഴിക്കോട്‌

പ്രോഗ്രാം
കാലത്ത്‌ 9.30 - രജിസ്‌ട്രേഷന്‍
10.00 - ഉദ്‌ഘാടനം
10.30 – 11.30 : പഠനം 1 - സ്‌ത്രീ: കര്‍മശാസ്‌ത്രത്തിന്‍റെ നേര്‍പാഠം
നേതൃത്വം: എ.പി.അബ്‌ദുറഹ്‌മാന്‍ ഫൈസി പാണമ്പ്ര (മെമ്പര്‍, ഇബാദ്‌ പ്ലാനിംഗ്‌ സെല്‍)

11.30 – 1.00 : പഠനം 2 - പ്രബോധനം നമ്മുടെ ലക്ഷ്യമാണ്‌, ബാധ്യതയും
നേതൃത്വം : ആസിഫ്‌ ദാരിമി പുളിക്കല്‍ (ജനറല്‍ കണ്‍വീനര്‍, ഇബാദ്‌),
കെ.എം.ശരീഫ്‌ പൊന്നാനി (ഓര്‍ഗനൈസര്‍, ഇബാദ്‌)

1.00 - 1.30 : ഇടവേള
1.30 - 2.00 : ക്വിസ്‌, ചര്‍ച്ച

2.00 – 3.30 : പഠനം 3 - വിശ്വാസം: നേരറിവും നേര്‍വഴിയും
നേതൃത്വം: അബ്‌ദുല്‍ ജലീല്‍ റഹ്‌മാനി വാണിയന്നൂര്‍ (മെമ്പര്‍, ഇബാദ്‌ പ്ലാനിംഗ്‌ സെല്‍)

3.30 - 5.00 : പഠനം 4 - ഗൈനക്കോളജി: ഇസ്‌ലാം നിര്‍വചിക്കുന്നു
നേതൃത്വം: അഹ്‌മദ്‌ സാലിം ഫൈസി കൊളത്തൂര്‍ (ചെയര്‍മാന്‍, ഇബാദ്‌ )

പ്രാര്‍ത്ഥന, സമാപനം

'ദീനിന്‍റെ നിലനില്‍പിന്‌ ഒരു കൈതാങ്ങ്‌' - ശംസുല്‍ ഉലമാ അക്കാദമി റംസാന്‍ കാമ്പയിന്‍ നടത്തും

വെങ്ങപ്പള്ളി അക്കാദമി ജനറല്‍ബോഡി യോഗം
പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍
ഉദ്‌ഘാടനം ചെയ്യുന്നു
വെങ്ങപ്പള്ളി : ദീനിന്‍റെ നിലനില്‍പിന്‌ ഒരു കൈതാങ്ങ്‌ എന്ന പ്രമേയവുമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ റംസാന്‍ കാമ്പയിന്‍ ആചരിക്കാന്‍ കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമി ജനറല്‍ബോഡി യോഗം തീരുമാനിച്ചു. മേഖലാ കണ്‍വെന്‍ഷനുകള്‍, ഉലമാ സംഗമം, റംസാന്‍ പ്രഭാഷണം തുടങ്ങിയവ കാമ്പയിനിന്‍റെ ഭാഗമായി സംഘടിപ്പിക്കാനും ജൂലൈ ആദ്യവാരത്തില്‍ സ്ഥാപനം മുദ്രണം ചെയ്‌ത കവറുകള്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും എത്തിക്കാനും തീരുമാനിച്ചു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാന്‍ പി സി ഇബ്രാഹിം ഹാജി ചെയര്‍മാനും എം കെ റശീദ്‌ മാസ്റ്റര്‍ കണ്‍വീനറും സി അബ്‌ദുല്‍ ഖാദിര്‍ മടക്കിമല(കല്‍പ്പറ്റ), കെ കെ മുത്തലിബ്‌ ഹാജി(കമ്പളക്കാട്‌), കാഞ്ഞായി ഉസ്‌മാന്‍(പടിഞ്ഞാറത്തറ), കെ ആലിക്കുട്ടി(പൊഴുതന), എ കെ മുഹമ്മദ്‌കുട്ടി ഹാജി(റിപ്പണ്‍), പി ഇബ്രാഹിം മാസ്റ്റര്‍(പനമരം), മഞ്ചേരി ഉസ്‌മാന്‍(മാനന്തവാടി), ജമാലുദ്ദീന്‍ ഫൈസി(ആനപ്പാറ), എം അബ്‌ദുറഹിമാന്‍(തലപ്പുഴ), ഇബ്രാഹിം കീഴട്ട(വെള്ളമുണ്ട), പി കെ അന്ത്രു(തരുവണ), കെ മൊയ്‌തീന്‍(മേപ്പാടി), കെ സി കെ തങ്ങള്‍(സു. ബത്തേരി), മുഹമ്മദ്‌ ശരീഫ്‌ ബീനാച്ചി(മീനങ്ങാടി) എന്നിവരെ മേഖലാകണ്‍വീനര്‍മാരായും തെരെഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച ഒരു വര്‍ഷത്തെ ഓഡിറ്റ്‌ ചെയ്‌ത വരവ്‌ ചെലവു കണക്കുകളും സെക്രട്ടറി കെ എ നാസിര്‍ മൗലവി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗം പാസ്സാക്കി. വൈസ്‌ പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. അക്കാദമി അഡ്‌മിനിസ്‌ട്രേഷന്‍ ബ്ലോക്ക്‌, ഹിഫ്‌ള്‌ കോളേജ്‌ ബില്‍ഡിംഗ്‌, സആദാ കോളേജ്‌ ബില്‍ഡിംഗ്‌, മസ്‌ജിദ്‌ വിപുലീകരണം തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുവാനും തീരുമാനിച്ചു. സെക്രട്ടറി ഹാരിസ്‌ ബാഖവി സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു. ഇബ്രാഹിം ഫൈസി പേരാല്‍ ചര്‍ച്ചകള്‍ക്ക്‌ മറുപടി പറഞ്ഞു.

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി; സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാന്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി പരിപാടികള്‍ക്കുള്ള സംഘാടക സമിതി രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ (മുഖ്യരക്ഷാധികാരി) കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാറന്നൂര്‍ ഇബ്രാഹിം മുസ്‌ലിയാര്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, ഇ. അഹമ്മദ്‌ സാഹിബ്‌, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌, സി. കോയ്‌ക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സാദിഖ്‌ മുസ്‌ലിയാര്‍. ടി.കെ.എം ബാവ മുസ്‌ലിയാര്‍ (രക്ഷാധികാരികള്‍). സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ (ചെയര്‍മാന്‍), കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, എന്‍. സൂപ്പി സാഹിബ്‌, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, മോയിമോന്‍ ഹിജി, കല്ലടി മുഹമ്മദ്‌. (വൈ.ചെയര്‍മാന്‍), ഹാജി കെ. മമ്മദ്‌ ഫൈസി (ജനറല്‍ കണ്‍വീണര്‍), പി.പി മുഹമ്മദ്‌ ഫൈസി (വര്‍ക്കിംഗ്‌ കണ്‍വീനര്‍), പി. അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍ (കണ്‍വീനര്‍), മെട്രൊ മുഹമ്മദ്‌ ഹാജി (ട്രഷറര്‍).
ഇസ്‌ലാമിക്‌ ഡിസ്റ്റന്‍സ്‌ സ്‌കൂളിംഗ്‌ : ചെയര്‍മാന്‍: സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍, വൈ. ചെയര്‍മാന്‍: ഹകീം ഫൈസി, കണ്‍വീനര്‍: ഓണംമ്പിള്ളി മുഹമ്മദ്‌ ഫൈസി,
ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണം : ചെയര്‍മാന്‍ : പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്‌, കോഡിനേറ്റര്‍ : എ. അബ്ബാസ്‌ സേട്ട്‌
പ്രോഗ്രാം : ചെയര്‍മാന്‍ : പി.പി മുഹമ്മദ്‌ ഫൈസി, കണ്‍വീനര്‍ : ജലീല്‍ ഫൈസി പുല്ലങ്കോട്‌
ഫൈനാന്‍സ്‌ : ചെയര്‍മാന്‍ : സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങള്‍, വൈ.ചെയര്‍മാന്‍ : കല്ലടി കുഞ്ഞുമോന്‍, കണ്‍വീനര്‍ : എ. മുഹമ്മദ്‌ കുട്ടി
റിസപ്‌ഷന്‍ & അക്കമഡേഷന്‍ : ചെയര്‍മാന്‍ : സയ്യിദ്‌ മുഹമ്മദ്‌കോയ ജമലല്ലൈലി, കണ്‍വീനര്‍ : അലി ഫൈസി പാറല്‍
അനുബന്ധ സമ്മേളനങ്ങള്‍ : ചെയര്‍മാന്‍ : കെ.എ റഹ്‌മാന്‍ ഫൈസി, കണ്‍വീനര്‍ : നാസര്‍ ഫൈസി കൂടത്തായി
ഗള്‍ഫ്‌ കോഡിനേഷന്‍ : ചെയര്‍മാന്‍ : സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, വൈ.ചെയര്‍മാന്‍ : കെ.പി മുഹമ്മദ്‌കുട്ടി, കണ്‍വീനര്‍ : ഇബ്രാഹിം എളേറ്റില്‍
മഹല്ല്‌ മാനേജ്‌മെന്‍റ്‌ അക്കാദമി : ചെയര്‍മാന്‍ : പിണങ്ങോട്‌ അബൂബക്കര്‍ സാഹിബ്‌, കണ്‍വീനര്‍ : അലവി ഫൈസി കുളപ്പറമ്പ്‌
പബ്ലിസിറ്റി : ചെയര്‍മാന്‍ : സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, കണ്‍വീനര്‍ : അബ്ദുല്ല ഫൈസി ചെറുകുളം
ലോ & ഓര്‍ഡര്‍ : ചെയര്‍മാന്‍ : പി. അബ്ദുല്‍ ഹമീദ്‌, കണ്‍വീനര്‍ : ടി.വി ഇബ്രാഹിം
ട്രൈനേഴ്‌സ്‌ ട്രൈനിംഗ്‌ : ചെയര്‍മാന്‍ : എ.വി അബ്ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, കണ്‍വീനര്‍ : എസ്‌. വി മുഹമ്മദലി
അനുസ്‌മരണ സമ്മേളനങ്ങള്‍ : ചെയര്‍മാന്‍ : അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍, കണ്‍വീനര്‍ : സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ
ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി : ചെയര്‍മാന്‍ : സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, കണ്‍വീനര്‍ : പുത്തനഴി മൊയ്‌തീന്‍ ഫൈസി
ഫൈസിമാരുടെ ഡാറ്റാബാങ്ക്‌ : ചെയര്‍മാന്‍ : വാക്കോട്‌ മൊയ്‌തീന്‍കുട്ടി ഫൈസി, കണ്‍വീനര്‍ : ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്‌
ആദരിക്കല്‍ ചടങ്ങുകള്‍ : ചെയര്‍മാന്‍ : കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, കണ്‍വീനര്‍ : ഹംസ മുസ്‌ലിയാര്‍ റംലി
ശംസുല്‍ ഉലമാ സ്‌മാരക റിസര്‍ച്ച്‌ സെന്‍റര്‍ : ചെയര്‍മാന്‍ : സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍, കണ്‍വീനര്‍ : അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌
റിസോഴ്‌സ്‌ ഗ്രൂപ്പ്‌ : ചെയര്‍മാന്‍ : ഉമര്‍ ഫൈസി മുക്കം, കണ്‍വീനര്‍ : സാലിം ഫൈസി കൊളത്തൂര്‍
മീഡിയ : ചെയര്‍മാന്‍ : ടി.പി ചെറൂപ്പ, വൈ.ചെയര്‍മാന്‍ : സി.പി സൈതലവി
ഓഫീസ്‌ കോഡിനേഷന്‍ : ചെയര്‍മാന്‍ : ഹാജി കെ. മമ്മദ്‌ ഫൈസി, കണ്‍വീനര്‍ : സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌
വളണ്ടിയര്‍ : കണ്‍വീനര്‍ : ഹനീഫ പി
മെഡിക്കല്‍ : ചെയര്‍മാന്‍ : ഡോ. നാട്ടിക മുഹമ്മദലി
ഗോള്‍ഡന്‍ ജൂബിലി സെപഷല്‍പതിപ്പ്‌ : ചെയര്‍മാന്‍ : പ്രോഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, വൈ.ചെയര്‍മാന്‍ : ഡോ. ബഹാഉദ്ദീന്‍ ഫൈസി കൂരിയാട്‌, കണ്‍വീനര്‍ : ബശീര്‍ മാസ്റ്റര്‍, അന്‍വര്‍ സാദിഖ്‌ ഫൈസി താനൂര്‍

`സമസ്‌ത' ആദര്‍ശ വിശദീകരണവും SYS പഞ്ചായത്ത്‌ സമ്മേളനവും നാളെ (21)

തേഞ്ഞിപ്പലം : SYS തേഞ്ഞിപ്പലം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ (തിങ്കള്‍) വൈകിട്ട്‌ 4 മണിക്ക്‌ ചേളാരി കെ.പി.ഉസ്‌മാന്‍ സാഹിബ്‌ നഗറില്‍ സമസ്‌ത ആദര്‍ശ വിശദീകരണവും SYS പഞ്ചായത്ത്‌ സമ്മേളനവും നടക്കും. പരിപാടിയില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, പിണങ്ങോട്‌ അബൂബക്കര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, ടൈഗര്‍ അലി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, മലയമ്മ അബൂബക്കര്‍ സഖാഫി, ശഐബ്‌ വാരാമ്പറ്റ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന്നായി ശറഫുദ്ദീന്‍ ഹാജി ചെയര്‍മാനായും പി.നജീബ്‌ കണ്‍വീനറായും സ്വഗതസംഘം രൂപീകരിച്ചു. പി.ടി.അബ്‌ദുല്‍അസീസ്‌ സ്വാഗതവും എം.എ.റശീദ്‌ നന്ദിയും പറഞ്ഞു.

സത്യസാക്ഷികളാവുക; SKSSF കോഴിച്ചേന ടൌണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സുന്നി സമ്മേളനം 25 ന്

SKSSF ആലക്കപ്പറമ്പ യൂണിറ്റ് സമ്മേളനം 25 ന്

'ഇബാദ്; വെളിച്ചത്തിലേക്കൊരു വഴികാട്ടി' കൈപ്പമംഗലം മേഖലാ കണ്‍വെന്‍ഷന്‍ ഇന്ന് (20) MIC ല്‍

മൂന്നുപീടിക, തൃശൂര്‍ : SKSSF കൈപ്പമംഗലം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന SKSSF IBAD (Islamic Brothers Associate Division) കണ്‍വെന്‍ഷന്‍ ഇന്ന് (20-5-2012 ഞായര്‍) രാത്രി 7 മണിക്ക് കൈപ്പമംഗലം MIC (മാലിക് ബിന്‍ ദീനാര്‍ ഇസ്‍ലാമിക് കോംപ്ലക്സ്) ല്‍ നടക്കുന്നു. ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പേരോട് ശാഖാ SKSSF പ്രതിവാര മത പഠന ക്ലാസ്സ്‌ സംഘടിപ്പിക്കുന്നു

കുറ്റിയാടി : പേരോട് യൂണിറ്റ് SKSSF കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിവാര മത പഠന ക്ലാസ്സ്‌ മെയ്‌ 27 (ഞായര്‍) മുതല്‍ ആരംഭിക്കുന്നു. പേരോട് മിസ്ബാഹുല്‍ ഇസ്‌ലാം മദ്രസയില്‍ നടക്കുന്ന പരിപാടിയില്‍ പിബി അബ്ദുളള കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. പ്രഗല്‍ഭ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഉസ്താദ്‌ വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കും.

ശൈഖുനാ അത്തിപ്പറ്റ ഉസ്താദ്‌ വെള്ളിയാഴ്ച അബുദാബിയില്‍

അബുദാബി : വെള്ളിയാഴ്ചകളില്‍ സുബിഹ് നിസ്കാര ശേഷം അബുദാബി പാസ്പോര്‍ട്ട്‌ റോഡിലെ അബ്ദുല്‍ ഖാലിഖ് മസ്ജിദില്‍ (ത്വാഹ മെഡിക്കല്‍ സെന്‍ററിനു പിറകുവശം) നടന്നുവരുന്ന സ്വലാത്ത് മജ്‍ലിസിന് ഈ വെള്ളിയാഴ്ച (25 -മെയ്‌) പ്രമുഖ സൂഫീവര്യന്‍ ശൈഖുനാ അത്തിപ്പറ്റ മുഹ്‍യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ നേത്രത്വം നല്‍കും. അബുദാബിയിലെ പ്രധാനപ്പെട്ട ആത്മീയ മജ്‍ലിസുകളില്‍ ഒന്നായ ഈ സ്വലാത്തില്‍ എല്ലാ വെള്ളിയാഴ്ചകളിലും നൂറുകണക്കിന് പേരാണ് പങ്കെടുത്ത് ആത്മീയ ദാഹം തീര്‍ത്തു മടങ്ങുന്നത്.

അത്തൂട്ടി പള്ളിപ്രശ്‌നം കോടതി വിധി നടപ്പിലാക്കണം : SKSSF

കാസര്‍കോട്‌ : വര്‍ഷങ്ങളോളം സമസ്‌ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ കീഴിലായിരുന്ന അത്തൂട്ടി ജമാഅത്ത്‌ പള്ളിയും മദ്രസ്സയും കായികബലത്തില്‍ കൂടി കാന്തപുരം വിഭാഗം കൈയടക്കുകയും വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധത്തിന്‍ ഒടുവില്‍ പ്രസ്‌തുത പള്ളിയും മദ്രസ്സയും സമസ്‌തക്ക്‌ വിട്ട്‌ കിട്ടാന്‍ കോടതി വിധി ഉണ്ടായിട്ടും അത്‌ പ്രാവര്‍ത്തികമാക്കാന്‍ ജമാഅത്ത്‌ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ തയ്യാറായപ്പോള്‍ പ്രവര്‍ത്തകരെ അക്രമിച്ചും കുത്തിപരിക്കേല്‍പ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനുളള വിഘടിതരുടെ ശ്രമം അപലപനീയമാണെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ വേണ്ട വിധത്തില്‍ പ്രതികരിക്കേണ്ടി വരുമെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പ്രസ്‌താവിച്ചു. ഇത്‌ സംബന്ധമായി ഉണ്ടായ കോടതിവിധി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ തയ്യാറാകണം. അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കേണ്ടി വരും. തൃക്കരിപ്പൂര്‍ മണ്‌ഡലം സുന്നീയുവജനസംഘം ആക്‌ടിംഗ്‌ പ്രസിഡണ്ട്‌ മുഹമ്മദലി, ചീമേനി ക്ലസ്റ്റര്‍ SKSSF സെക്രട്ടറി ഷക്കീര്‍ എന്നിവര്‍ കുത്തേറ്റ്‌ ആശുപത്രിയില്‍ കഴിയുകയാണ്‌. ഇവരെ അക്രമിച്ചവര്‍ക്കെതിരെ നരഹത്യയ്‌ക്ക്‌ കേസെടുക്കണമെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികവും പ്രഥമ സനദ്‌ദാന സമ്മേളനവും; 501 അംഗ സംഘാടക സമിതിക്ക്‌ രൂപം നല്‍കി

കല്‍പ്പറ്റ : സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക്‌ എന്ന പ്രമേയവുമായി 2013 ഏപ്രില്‍ 5, 6, 7 തിയ്യതികളില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ ദശവാര്‍ഷികവും പ്രഥമ സനദ്‌ദാന സമ്മേളനവും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മേഖലാതല സംഗമങ്ങള്‍, പ്രചരണോദ്‌ഘാടന സമ്മേളനം, ഉലമാ കോണ്‍ഫറന്‍സ്‌, മിഅ്‌റാജ്‌ പ്രഭാഷണം, പ്രഭാഷക ശില്‌പശാല, കുടുംബസംഗമം, മഹല്ല്‌ സമ്മേളനം, ആദര്‍ശ സമ്മേളനം, ഡോക്യുമെന്‍ററി പ്രദര്‍ശനം, ഉലമാ-ഉമറാ-യുവസംഗമങ്ങള്‍, സെമിനാറുകള്‍, സിംബോസിയങ്ങള്‍, വിവിധ മത്സരങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സമസ്‌തയുടേയും പോഷക ഘടകങ്ങളുടേയും ജില്ലാ മേഖലാ കമ്മിറ്റികള്‍, റൈഞ്ച്‌ ഭാരവാഹികള്‍, മഹല്ല്‌ പ്രസിഡണ്ട്‌, സെക്രട്ടറി, ഖത്തീബുമാര്‍, തുടങ്ങിയവരുള്‍ക്കൊള്ളുന്ന 501 അംഗ സംഘാടക സമിതിക്ക്‌ രൂപം നല്‍കി. പാണക്കാട്‌ സയ്യിദ്‌ ഹൈദലി ശിഹാബ്‌ തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍ എന്നിവര്‍ രക്ഷാധികാരികളും പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാനും സി പി ഹാരിസ്‌ ബാഖവി ജനറല്‍ കണ്‍വീനറും പിണങ്ങോട്‌ അബൂബക്കര്‍ ഹാജി ട്രഷററുമാണ്‌.
ഇബ്രാഹിം ഫൈസി പേരാല്‍ (വര്‍ക്കിംഗ്‌ ചെയര്‍മാന്‍), എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സി മമ്മൂട്ടി എം എല്‍ എ, എസ്‌ മുഹമ്മദ്‌ ദാരിമി, കെ കെ അഹ്‌മദ്‌ ഹാജി, ആനമങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ എം ആലി, അഡ്വ. കെ മൊയ്‌തു, എം കെ അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഫൈസി വാളാട്‌, ഖാലിദ്‌ ഫൈസി സു. ബത്തേരി, പുതിയോട്ടില്‍ മുഹമ്മദ്‌ ഹാജി, വി പി മൊയ്‌തു ഹാജി (വൈസ്‌. ചെയര്‍മാന്‍മാര്‍), പി സുബൈര്‍ ഹാജി, കെ മുഹമ്മദ്‌കുട്ടി ഹസനി(ജോ. കണ്‍വീനര്‍മാര്‍), പനന്തറ മുഹമ്മദ്‌, കെ അലിമാസ്റ്റര്‍ (ഫൈനാന്‍സ്‌), ശംസുദ്ദീന്‍ റഹ്‌മാനി, കെ എ നാസിര്‍ മൗലവി (പബ്ലിസിറ്റി), പി സി ഇബ്രാഹിം ഹാജി, എം കെ റശീദ്‌ മാസ്റ്റര്‍ (റംസാന്‍ കാമ്പയിന്‍ & റിസോഴ്‌സ്‌ കളക്ഷന്‍), എടപ്പാറ കുഞ്ഞമ്മദ്‌, എ കെ സുലൈമാന്‍ മൗലവി(പ്രോഗ്രാം), പി ഹനീഫ്‌ ഹാജി , റഫീഖ്‌ തോപ്പില്‍, (ലൈറ്റ്‌ & സൗണ്ട്‌) ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍, കാഞ്ഞായി ഉസ്‌മാന്‍,(മീഡിയ), പി കെ അബ്‌ദുല്‍ അസീസ്‌, പഞ്ചാര ഉസ്‌മാന്‍(സപ്ലിമെന്‍റ്‌), എം എം മുഹമ്മദ്‌ ബഷീര്‍, പി സി ത്വാഹിര്‍ മാസ്റ്റര്‍(ഇസ്‌ലാമിക്‌ എക്‌സ്‌പോ), വി സി മൂസ മാസ്റ്റര്‍, സി കുഞ്ഞിമുഹമ്മദ്‌ ദാരിമി(ഫുഡ്‌), ഹംസ ഫൈസി റിപ്പണ്‍ , എ കെ മുഹമ്മദ്‌ ദാരിമി(ക്യാമ്പ്‌), അബു ഇഹ്‌സാന്‍ ഫൈസി, അബ്‌ദുല്‍ ലത്തീഫ്‌ വാഫി, (എന്‍റര്‍ടൈന്‍മെന്‍റ്‌), കെ മമ്മൂട്ടി മാസ്റ്റര്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി(സോവനീര്‍), സകരിയ്യ വാഫി, അബ്‌ദു റഹ്‌മാന്‍ വാഫി(ടാസ്‌ക്ക്‌ ഫോഴ്‌സ്‌), ഉസ്‌മാന്‍ ദാരിമി പന്തിപ്പൊയില്‍, യു കെ നാസിര്‍ മൗലവി(ദഅ്‌വ), മൂസ ബാഖവി, ജഅ്‌ഫര്‍ ഹൈത്തമി(റിസപ്‌ഷന്‍), ഇ ടി ഇബ്രാഹിം മൗലവി, കെ എ റഹ്‌മാന്‍ വെങ്ങപ്പള്ളി(വളണ്ടിയര്‍) തുടങ്ങിയവര്‍ സബ്‌കമ്മിറ്റി ഭാരവാഹികളുമാണ്‌.
ജൂണ്‍ 15 ന്‌ മുമ്പ്‌ 14 മേഖലാ തലങ്ങളിലും സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷനും പ്രചരണോദ്‌ഘാടനവും നടക്കും. യോഗത്തില്‍ കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. വി പി സൈദ്‌ മുഹമ്മദ്‌ നിസാമി, റഹ്‌മത്തുല്ലാ ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. സി പി ഹാരിസ്‌ ബാഖവി സ്വാഗതവും കെ എ നാസിര്‍ മൗലവി നന്ദിയും പറഞ്ഞു.

അത്യന്തിക മോക്ഷത്തിന്‌ ആത്മീയത അനിവാര്യം : ഡോ. ബഹാഉദ്ധീന്‍ നദ്‍വി

മനാമ : അത്യന്തിക മോക്ഷം നേടാന്‍ ആത്മീയത അനിവാര്യമാണെന്നും ആത്മീയ ഔന്നിത്യം നേടാന്‍ സച്ചരിതരായ പൂര്‍വ്വ സൂരികളെ പിന്തുടരണമെന്നും പ്രമുഖ പണ്‌ഢിതനും ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈ. ചാന്‍സിലറും അന്താരാഷ്‌ട്ര മുസ്ലിം പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ധീന്‍ നദ്‌ വി കൂരിയാട്‌ അഭിപ്രായപ്പെട്ടു. 'ആത്മീയ ഔന്നത്യം; സാത്വിക നേതൃത്വം' എന്ന പ്രമേയത്തില്‍ മനാമ സമസ്‌താലയത്തില്‍ സംഘടിപ്പിച്ച ബഹ്‌റൈന്‍ സമസ്‌ത SKSSF സംയുക്ത ആത്മീയ സംഗമത്തില്‍ ഉദ്‌ബോധന പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
ഇലാഹീ സാമീപ്യം നേടാന്‍ ആത്മസംസ്‌കരണം അനിവാര്യമാണ്. ദിക്‌റ് സ്വലാത്തുകള്‍ കൊണ്ട്‌ സാധ്യമാകുന്നതും പൂര്‍വ്വ സൂരികളുടെ ജീവിത മാതൃക നമ്മെ ബോധ്യപ്പെടുത്തുന്നതും ഇക്കാര്യമാണെന്നും എന്നാല്‍ ആത്മീയത ചൂഷണം ചെയ്യുന്നവരെ സമുദായം കരുതിയിരിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
വെള്ളിയാഴ്‌ച പുലര്‍ച്ചെ സുബ്‌ഹി നിസ്‌കാരാനന്തരം ആരംഭിച്ച സ്വലാത്ത്‌ ദികറ് ദുആ മജ്‌ലിസിന്‌ ശൈഖുനാ അത്തിപ്പറ്റ ഉസ്‌താദ്‌ നേതൃത്വം നല്‍കി. അല്‍ഐന്‍ സുന്നി സെന്‍റര്‍ സെക്രട്ടറി പല്ലാര്‍ മുഹ്‌ യുദ്ധീന്‍ ഹാജിയും ബഹ്‌റൈന്‍ സമസ്‌ത, SKSSF നേതാക്കളും ഏരിയാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.

സത്യധാര 2012 മെയ് 16-31 ലക്കം


ത്വലബാ സംസ്ഥാന സമ്മേളനം; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലപ്പുറം : വിദ്യയുടെ കൈത്തിരി, വിമോചനത്തിന്‍റെ പുലരി എന്ന പ്രമേയവുമായി ജൂണ്‍ 8, 9 തിയ്യതികളില്‍ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന SKSSF ത്വലബാ വിംഗ്‌ സംസ്ഥാന സമ്മേളനത്തിന്‍റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ അറബിക്‌ കോളേജില്‍ പാണക്കാട്‌ സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ നൂറുല്‍ ഉലമാ പ്രസിഡന്‍റ്‌ ജംശീര്‍ ആലങ്കോടില്‍ നിന്നും ഫോം സ്വീകരിച്ച്‌ സമ്മേളന രജിസ്‌ട്രേഷന്‍റെ ഉദ്‌ഘാടനം ചെയ്‌തു. ത്വലബാ വിംഗ്‌ സംസ്ഥാന പ്രസിഡന്‍റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍, സയ്യിദ്‌ ഹാരിസലി ശിഹാബ്‌ തങ്ങള്‍, ബഷീര്‍ പനങ്ങാങ്ങര, സലാം വയനാട്‌, റിയാസ്‌ മുക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.