വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികവും പ്രഥമ സനദ്‌ദാന സമ്മേളനവും; 501 അംഗ സംഘാടക സമിതിക്ക്‌ രൂപം നല്‍കി

കല്‍പ്പറ്റ : സമന്വയ വിദ്യാഭ്യാസം സമൂഹ നന്മക്ക്‌ എന്ന പ്രമേയവുമായി 2013 ഏപ്രില്‍ 5, 6, 7 തിയ്യതികളില്‍ വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക്‌ അക്കാദമിയുടെ ദശവാര്‍ഷികവും പ്രഥമ സനദ്‌ദാന സമ്മേളനവും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മേഖലാതല സംഗമങ്ങള്‍, പ്രചരണോദ്‌ഘാടന സമ്മേളനം, ഉലമാ കോണ്‍ഫറന്‍സ്‌, മിഅ്‌റാജ്‌ പ്രഭാഷണം, പ്രഭാഷക ശില്‌പശാല, കുടുംബസംഗമം, മഹല്ല്‌ സമ്മേളനം, ആദര്‍ശ സമ്മേളനം, ഡോക്യുമെന്‍ററി പ്രദര്‍ശനം, ഉലമാ-ഉമറാ-യുവസംഗമങ്ങള്‍, സെമിനാറുകള്‍, സിംബോസിയങ്ങള്‍, വിവിധ മത്സരങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സമസ്‌തയുടേയും പോഷക ഘടകങ്ങളുടേയും ജില്ലാ മേഖലാ കമ്മിറ്റികള്‍, റൈഞ്ച്‌ ഭാരവാഹികള്‍, മഹല്ല്‌ പ്രസിഡണ്ട്‌, സെക്രട്ടറി, ഖത്തീബുമാര്‍, തുടങ്ങിയവരുള്‍ക്കൊള്ളുന്ന 501 അംഗ സംഘാടക സമിതിക്ക്‌ രൂപം നല്‍കി. പാണക്കാട്‌ സയ്യിദ്‌ ഹൈദലി ശിഹാബ്‌ തങ്ങള്‍, കെ ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍ എന്നിവര്‍ രക്ഷാധികാരികളും പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാനും സി പി ഹാരിസ്‌ ബാഖവി ജനറല്‍ കണ്‍വീനറും പിണങ്ങോട്‌ അബൂബക്കര്‍ ഹാജി ട്രഷററുമാണ്‌.
ഇബ്രാഹിം ഫൈസി പേരാല്‍ (വര്‍ക്കിംഗ്‌ ചെയര്‍മാന്‍), എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, സി മമ്മൂട്ടി എം എല്‍ എ, എസ്‌ മുഹമ്മദ്‌ ദാരിമി, കെ കെ അഹ്‌മദ്‌ ഹാജി, ആനമങ്ങാട്‌ അബൂബക്കര്‍ മുസ്‌ലിയാര്‍, കെ എം ആലി, അഡ്വ. കെ മൊയ്‌തു, എം കെ അബൂബക്കര്‍ ഹാജി, ഇബ്രാഹിം ഫൈസി വാളാട്‌, ഖാലിദ്‌ ഫൈസി സു. ബത്തേരി, പുതിയോട്ടില്‍ മുഹമ്മദ്‌ ഹാജി, വി പി മൊയ്‌തു ഹാജി (വൈസ്‌. ചെയര്‍മാന്‍മാര്‍), പി സുബൈര്‍ ഹാജി, കെ മുഹമ്മദ്‌കുട്ടി ഹസനി(ജോ. കണ്‍വീനര്‍മാര്‍), പനന്തറ മുഹമ്മദ്‌, കെ അലിമാസ്റ്റര്‍ (ഫൈനാന്‍സ്‌), ശംസുദ്ദീന്‍ റഹ്‌മാനി, കെ എ നാസിര്‍ മൗലവി (പബ്ലിസിറ്റി), പി സി ഇബ്രാഹിം ഹാജി, എം കെ റശീദ്‌ മാസ്റ്റര്‍ (റംസാന്‍ കാമ്പയിന്‍ & റിസോഴ്‌സ്‌ കളക്ഷന്‍), എടപ്പാറ കുഞ്ഞമ്മദ്‌, എ കെ സുലൈമാന്‍ മൗലവി(പ്രോഗ്രാം), പി ഹനീഫ്‌ ഹാജി , റഫീഖ്‌ തോപ്പില്‍, (ലൈറ്റ്‌ & സൗണ്ട്‌) ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍, കാഞ്ഞായി ഉസ്‌മാന്‍,(മീഡിയ), പി കെ അബ്‌ദുല്‍ അസീസ്‌, പഞ്ചാര ഉസ്‌മാന്‍(സപ്ലിമെന്‍റ്‌), എം എം മുഹമ്മദ്‌ ബഷീര്‍, പി സി ത്വാഹിര്‍ മാസ്റ്റര്‍(ഇസ്‌ലാമിക്‌ എക്‌സ്‌പോ), വി സി മൂസ മാസ്റ്റര്‍, സി കുഞ്ഞിമുഹമ്മദ്‌ ദാരിമി(ഫുഡ്‌), ഹംസ ഫൈസി റിപ്പണ്‍ , എ കെ മുഹമ്മദ്‌ ദാരിമി(ക്യാമ്പ്‌), അബു ഇഹ്‌സാന്‍ ഫൈസി, അബ്‌ദുല്‍ ലത്തീഫ്‌ വാഫി, (എന്‍റര്‍ടൈന്‍മെന്‍റ്‌), കെ മമ്മൂട്ടി മാസ്റ്റര്‍, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി(സോവനീര്‍), സകരിയ്യ വാഫി, അബ്‌ദു റഹ്‌മാന്‍ വാഫി(ടാസ്‌ക്ക്‌ ഫോഴ്‌സ്‌), ഉസ്‌മാന്‍ ദാരിമി പന്തിപ്പൊയില്‍, യു കെ നാസിര്‍ മൗലവി(ദഅ്‌വ), മൂസ ബാഖവി, ജഅ്‌ഫര്‍ ഹൈത്തമി(റിസപ്‌ഷന്‍), ഇ ടി ഇബ്രാഹിം മൗലവി, കെ എ റഹ്‌മാന്‍ വെങ്ങപ്പള്ളി(വളണ്ടിയര്‍) തുടങ്ങിയവര്‍ സബ്‌കമ്മിറ്റി ഭാരവാഹികളുമാണ്‌.
ജൂണ്‍ 15 ന്‌ മുമ്പ്‌ 14 മേഖലാ തലങ്ങളിലും സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷനും പ്രചരണോദ്‌ഘാടനവും നടക്കും. യോഗത്തില്‍ കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. വി പി സൈദ്‌ മുഹമ്മദ്‌ നിസാമി, റഹ്‌മത്തുല്ലാ ഖാസിമി മൂത്തേടം പ്രഭാഷണം നടത്തി. സി പി ഹാരിസ്‌ ബാഖവി സ്വാഗതവും കെ എ നാസിര്‍ മൗലവി നന്ദിയും പറഞ്ഞു.