അത്തൂട്ടി പള്ളിപ്രശ്‌നം കോടതി വിധി നടപ്പിലാക്കണം : SKSSF

കാസര്‍കോട്‌ : വര്‍ഷങ്ങളോളം സമസ്‌ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ കീഴിലായിരുന്ന അത്തൂട്ടി ജമാഅത്ത്‌ പള്ളിയും മദ്രസ്സയും കായികബലത്തില്‍ കൂടി കാന്തപുരം വിഭാഗം കൈയടക്കുകയും വര്‍ഷങ്ങളോളം നീണ്ട നിയമയുദ്ധത്തിന്‍ ഒടുവില്‍ പ്രസ്‌തുത പള്ളിയും മദ്രസ്സയും സമസ്‌തക്ക്‌ വിട്ട്‌ കിട്ടാന്‍ കോടതി വിധി ഉണ്ടായിട്ടും അത്‌ പ്രാവര്‍ത്തികമാക്കാന്‍ ജമാഅത്ത്‌ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ തയ്യാറായപ്പോള്‍ പ്രവര്‍ത്തകരെ അക്രമിച്ചും കുത്തിപരിക്കേല്‍പ്പിച്ചും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാനുളള വിഘടിതരുടെ ശ്രമം അപലപനീയമാണെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ വേണ്ട വിധത്തില്‍ പ്രതികരിക്കേണ്ടി വരുമെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ പ്രസ്‌താവിച്ചു. ഇത്‌ സംബന്ധമായി ഉണ്ടായ കോടതിവിധി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട പോലീസുദ്യോഗസ്ഥര്‍ തയ്യാറാകണം. അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കേണ്ടി വരും. തൃക്കരിപ്പൂര്‍ മണ്‌ഡലം സുന്നീയുവജനസംഘം ആക്‌ടിംഗ്‌ പ്രസിഡണ്ട്‌ മുഹമ്മദലി, ചീമേനി ക്ലസ്റ്റര്‍ SKSSF സെക്രട്ടറി ഷക്കീര്‍ എന്നിവര്‍ കുത്തേറ്റ്‌ ആശുപത്രിയില്‍ കഴിയുകയാണ്‌. ഇവരെ അക്രമിച്ചവര്‍ക്കെതിരെ നരഹത്യയ്‌ക്ക്‌ കേസെടുക്കണമെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.