എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെiക്കരുത്: SKSSF TREND

കോഴിക്കോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന്റെ പാശ്ചാതലത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റി വെക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. കോവിഡ് തീർത്ത അനിശ്ചിതത്വത്തിൽ നിന്നും മോചിതരായി പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ തീയ്യതി മാറ്റം കടുത്ത അഗ്നി പരീക്ഷയായിരിക്കും. മോഡൽ പരീക്ഷക്ക് ശേഷം വരുന്ന നീണ്ട ഇടവേളകളും തെരഞ്ഞെടുപ്പിന്റെ ബഹളങ്ങളും കുട്ടികളെ പഠന പ്രകിയകളിൽ നിന്ന് പിന്നോട്ട് വലിക്കും. പരീക്ഷ ഏപ്രിലിലേക്ക് നീട്ടുന്നതോടെ കടുത്ത ചൂടും വ്രതമാസാരംഭവും കുട്ടികൾക്കുണ്ടാക്കുന്ന പ്രയാസം വലുതായിരിക്കും. കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ഒരു പോലെ കുഴക്കുന്ന പരീക്ഷ മാറ്റം ഒരു തരത്തിലും പാടില്ലെന്നും മറ്റ് പരിഹാരങ്ങളെ കുറിച്ച് ചിന്തിക്കണമെന്നും എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.
- SKSSF STATE COMMITTEE