സമസ്ത: 21 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9422 ആയി
കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഹുണ്‍സൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്‌റസ (മൈസൂര്‍), തരിഗുഡ്ഡെ മദ്‌റസത്തുല്‍ ആയിശ, ഗഞ്ചിമട്ട ഇഖ്‌റഅ് അറബിക് സ്‌കൂള്‍ മദ്‌റസ, മുണ്ടൂര്‍ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, മൂടമ്പയില്‍-ബൈരിക്കട്ടെ ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ, വീരകമ്പ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (ദക്ഷിണ കന്നഡ), അഡൂര്‍ ഓണപ്പറമ്പ് വാദിനൂര്‍ മദ്‌റസ, പുല്ലൂക്കര മുഹിയുദ്ദീന്‍ മദ്‌റസ (കണ്ണൂര്‍), ചാത്തോത്ത് നൂറുല്‍ ഇസ്‌ലാം മദ്‌റസ (വയനാട്), വെലിപ്രം-രാമനാട്ടുകര മദ്‌റസത്തുന്നൂര്‍, കെന്മേരി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (കോഴിക്കോട്), വെസ്റ്റ് ചാലിപ്പറമ്പ് തന്മിയത്തുല്‍ ഉലൂം മദ്‌റസ, കോട്ടൂര്‍ സിറാജുല്‍ ഇസ്‌ലാം മദ്‌റസ, ഇരുമ്പോത്തിന്‍കടവ് നൂറുല്‍ഹുദാ മദ്‌റസ, ചിലമ്പില്‍കൈ-നിലമ്പൂര്‍ ലിവാഉല്‍ ഹുദാ മദ്‌റസ, കരിയംതോട് അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ, പൂരോണക്കുന്ന് മിസ്ബാഹുല്‍ ഇസ്‌ലാം മദ്‌റസ, പൊന്മുണ്ടം അസ്സ്വലാഹ് ഇംഗ്ലീഷ് മീഡിയം മദ്‌റസ (മലപ്പുറം), കൈപ്പമംഗലം എം.ഐ.സി. ഇംഗ്ലീഷ് മീഡിയം മദ്‌റസ (തൃശൂര്‍), മണക്കാട് ശറഫുല്‍ ഇസ്‌ലാം മദ്‌റസ (കൊല്ലം), റിയാദ് വാദി തൈ്വബ മദ്‌റസ (സഊദി അറേബ്യ) എന്നീ 21 മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9422 ആയി. ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ സംസാരിച്ചു.
- Samasthalayam Chelari