
തിരുശേഷിപ്പെന്ന പേരില്‍ വ്യാജമുടിയും പാനപാത്രവും കൊണ്ടുവന്ന് സമൂഹത്തില്‍ ഇളഭ്യരായവര്‍ നിലനില്‍പിന് വേണ്ടി ക്വട്ടേഷന്‍ സംഘങ്ങളെയും മറ്റും ഉപയോഗിച്ച് മഹല്ലുകളില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് മാണിമൂല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിഘടിത വിഭാഗം അക്രമങ്ങള്‍ അഴിച്ചുവിടുകയും ജമാഅത്ത് ഭാരവാഹികളെ വധിക്കാന്‍ ശ്രമിക്കുകയുമുണ്ടായിട്ടുണ്ട്. നിയമപാലകരില്‍ ചിലര്‍ അക്രമികളെ സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് കാരണമാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്നും നേതാക്കള്‍ പ്രസ്താവിച്ചു.
അക്രമികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് നിയമം നടപ്പിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.