SKSSF സില്‍വര്‍ ജൂബിലി; ഇബാദ് തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് മെയ് 9 .10. 11 തിയ്യതികളില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ 'ാമായി ദഅ്‌വ വി'ാഗമായ ഇബാദ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന കേരള തസ്‌കിയത്ത് കോണ്‍ഫ്രന്‍സ് മെയ് 9 .10. 11 തിയ്യതികളില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ നടക്കും. ആത്മ ശുദ്ധിയും ഈമാനും ക്യാമ്പിലെ പ്രധാന ചര്‍ച്ചയാവും. കേരളത്തിലെ പ്രധാന സൂഫിവര്യര്‍ സാദാത്തുക്കള്‍ ക്യാമ്പിന് നേതൃത്വം നല്‍കും. മനസിന്റെ പരിവര്‍ത്തനം ലക്ഷ്യമാക്കി നടത്തുന്ന ക്യാമ്പില്‍ ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. യോഗത്തില്‍ സാലിം ഫൈസി കുളത്തൂര്‍, ശരീഫ് പൊന്നാനി, ആസിഫ് ദാരിമി പുളിക്കല്‍, ഷബിന്‍ മുഹമ്മദ്, അബൂബക്കര്‍ മലപ്പുറം, ഹസന്‍ ദാരിമി കണ്ണൂര്‍,
യഹ്‌യ കോഴിക്കോട്, സ്വദകത്തുല്ല ഹസനി മൊറയൂര്‍, അബ്ദുള്ള റഹ്മാന ിമംഗലാപുരം എന്നിവര്‍ സംബന്ധിച്ചു.