മാണിമൂല പള്ളി പൂട്ടിപ്പിച്ച സംഭവം കാന്തപുരം വിഭാഗം മാപ്പ് അര്‍ഹിക്കാത്ത പാതകമാണ് ചെയ്തത് : SKSSF

കാസറകോട് : സമാധാനപരമായി ആരാധനകള്‍ നിര്‍വ്വഹിച്ചിരുന്ന മാണിമൂലയിലെ പള്ളി പൂട്ടിപ്പിച്ച സംഭവം മുഖേന കാന്തപുരം വിഭാഗം മാപ്പര്‍ഹിക്കാത്ത പാതകമാണ് ചെയ്തതെന്ന് SKSSF ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. നല്ല നിലയില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന മഹല്ലില്‍ പ്രശ്‌നം ഉണ്ടാക്കുകയും ഒരു ഖത്തീബ് ഉണ്ടായിരിക്കെ മറ്റൊരു ഖത്തീബിനെ മഹല്ലില്‍ നിയമിക്കുക വഴി പ്രശ്‌നത്തിന് തുടക്കം കുറിച്ച കാന്തപുരം വിഭാഗത്തിന്റെ പിടിവാശിക്ക് വഴങ്ങി സമസ്തയുടെ പ്രവര്‍ത്തകര്‍ ഓരോ വെള്ളിയാഴ്ച്ചയുംമാറി മാറി ഓരോ വിഭാഗത്തിന്റേയും ഖത്തീബുമാര്‍ ഖുത്തുബ ഓതാന്‍ തീരുമാനിക്കുകയും അത് പ്രാവര്‍ത്തികമാക്കി വരുന്നതിന്നിടയില്‍ കഴിഞ്ഞാഴ്ച്ച ഉറങ്ങിക്കിടന്നിരുന്ന സമസ്തയുടെ ഖത്തീബിനെ മറുവിഭാഗം അക്രമിച്ചു. ഈ വെള്ളിയാഴ്ച്ച കരാറ് പ്രകാരം സമസ്തയുടെ കത്തീബ് കുത്തുബ ഓതാന്‍ വരുമ്പോള്‍ കാന്തപുരം വിഭാഗം തടയുകയും പള്ളിയില്‍ ഖത്തീബിനെതിരെ വാള്‍ വീശുകയും ചെയ്തു. പ്രസ്തുത സംഭവത്തില്‍ അവിടത്തെ ജമാഅത്ത് മുന്‍ പ്രസിഡണ്ടും സുന്നി യുവജന സംഘം കുറ്റിക്കോല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് മാരകമായി പരിക്കേറ്റു ആശുപത്രിയിലാണ്. ഇത്തരം പള്ളി പൂട്ടിക്കലും വിശ്വാസികളുടെ വെള്ളിയാഴ്ച്ചയിലെ ജുമുഅ പോലും നഷ്ടപ്പെടുത്തുന്ന ഹീനമായ അക്രമരീതിയാണ് കാന്തപുരം വിഭാഗം തുടരുന്നത് എങ്കില്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
- Secretary, SKSSF Kasaragod Distict Committee