സമസ്തക്ക് നീതി നിഷേധിക്കുന്ന നടപടിയില്ല - ചെന്നിത്തല

തിരുവനന്തപുരം : സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക് നീതി നിഷേധിക്കാന്‍ താന്‍ ആളെല്ലെന്ന് കേരള സംസ്ഥാന ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല സമസ്തക്ക് അയച്ച രണ്ടാമത്തെ കത്തില്‍ അറിയിച്ചു. കാന്തപുരം വിഭാഗത്തെ എതിര്‍ക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന് ഒരു പ്രസംഗത്തിനിടെ ചെന്നിത്തല നടത്തിയ പ്രസ്താവനക്കെതിരെ ശക്തമായ പ്രതികരണവുമായി എസ്.വൈ.എസ് രംഗത്തു വന്ന പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ ഖേദ പ്രകടനം.
കാരന്തൂര്‍ മര്‍ക്കസില്‍ താന്‍ നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ സമസ്തയെ വേദനിപ്പിച്ചത് ഖേദകരമാണ്. ഏതെങ്കിലും സംഘടനകളോട് പക്ഷാപാതപരമായ സമീപനം സ്വീകരിക്കുകയോ, അഭിപ്രായ വിത്യാസത്തില്‍ കക്ഷിചേരുകയോ ചെയ്യാനില്ല.

സമസ്തക്ക് നീതി നിഷേധിക്കുന്ന ഒരു സമീപ്പനവും തന്റെ ഭാഗത്ത് നിന്നോ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നോ ഉണ്ടാവില്ലെന്നും ടി.എം ബാപ്പു മുസ്ലിയാരുടെ പേരില്‍ സമസ്തക്ക് അയച്ച കത്തില്‍ ചെന്നിത്തല അറിയിച്ചു.
ചെന്നിത്തലയുടെ പ്രസംഗം വിവാധമായ പശ്ചാതലത്തില്‍ 
നേരത്തെ പ്രസ്തുത പ്രസംഗത്തില്‍ പ്രതിഷേധിച്ചും അതൃപ്തി രേഖപ്പെടുത്തിയും സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, കെ.പി.സി.സി പ്രസിഡണ്ട്, യു.ഡി.എഫ് കണ്‍വീനര്‍ എന്നിവര്‍ക്കയച്ച കത്തിനു ചെന്നിത്തല നല്‍കിയ മറുപടിയില്‍ തൃപ്തരല്ലെന്ന എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിന്റെ നിലപാട് മൂലം ആഭ്യന്തര മന്ത്രി വീണ്ടും വിശദീകരണക്കുറിപ്പ് അയക്കുകയായിരുന്നു.

ഏതെങ്കിലും സംഘടനകളോട് താന്‍ പക്ഷപാത പരമായ നിലപാട് സ്വീകരിക്കുകയോ അവരുടെ അഭിപ്രായ വ്യത്യാസത്തില്‍ കക്ഷി ചേരുകയോ ചെയ്യുമെന്ന് അരും പ്രതീക്ഷിക്കേണ്ടതില്ലെന്നും നിയമത്തിന്റെയും നീതിയുടെയും കൂടെ മാത്രമേ സര്‍ക്കാര്‍ നില്‍ക്കൂ എന്നും പറയുന്ന കത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട ഒരു മതസംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് നീതി നിഷേധിക്കുന്ന ഒരു നടപടിയും തന്റെയോ സര്‍ക്കാരിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.