പൊന്നാനി
: കാലിക്കറ്റ്
സര്‍വ്വകലാശാലയുടെ വിദൂര
വിദ്യാഭ്യാസ പഠന കേന്ദ്രത്തിന്
പൊന്നാനിയില്‍ പഠന കേന്ദ്രം
ആരംഭിക്കണമെന്ന് SKSSF
ട്രന്റ്
വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച്
വിദൂര വിദ്യാഭ്യാസ വിഭാഗം
ഡയറക്ടര്‍ ഡോ മുഹമ്മദ്
മുസ്തഫയുമായി ചര്‍ച്ച നടത്തി.
സര്‍വ്വകലാശാല
ഇന്‍ഫര്‍മേഷന്‍ സെന്ററിന്
അനുബന്ധമായോ എം ഇ എസ് കോളജിലോ
കേന്ദ്രം ആരംഭിക്കാനാവും.
താല്പര്യ
പൂര്‍വ്വം സ്ഥാപനം മുന്നോട്ടു
വന്നാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന്
അദ്ദേഹം പറഞ്ഞു. ഒട്ടേറെ
വിദ്യാര്‍ത്ഥികളുടെ ആവശ്യമാണിത്.
പി ടി അബ്ദുല്ല
അശ്റഫി, സി
എം അശ്റഫ്, സി
കെ റഫീഖ് എന്നിവര്‍ സംബന്ധിച്ചു.
- Rafeeq Puthuponani