ഉമ്മുല്‍ഖുറാ ബോട്ടിലെ തൊഴിലാളികളുടെ വറുതിയകറ്റാന്‍ പ്രവാസികള്‍

കുവൈത്ത് ഇസ്‍ലാമിക് സെന്‍ററും SKSSF ഉം ചേര്‍ന്ന് നല്‍കുന്ന റമദാന്‍ കിറ്റ് വിതരണോദ്ഘാടനം കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വ്വഹിക്കുന്നു
കോഴിക്കോട് : ബേപ്പൂരില്‍ പ്രകൃതി ക്ഷോപത്തില്‍ തകര്‍ന്ന ഉമ്മുല്‍ഖുറാ ബോട്ടിലെ തൊഴിലാളികളുടെ ബോട്ട് തകരുകയും കര്‍ക്കടകം കനക്കുകയും ചെയ്തതോടെ പുക ഉയരാത്ത വീടുകളിലേക്ക് സഹായ ഹസ്തവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍ററും കോഴിക്കോട് ജില്ലാ SKSSF ഉം എത്തിയത് നിവാസികള്‍ക്ക് ഏറെ ആശ്വാസമായി. പട്ടിണിയിലായ 45 കുടുംബങ്ങള്‍ക്കാണ് 2000 രൂപ വിലവരുന്ന കിറ്റുകള്‍ നല്‍കിയത്. സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നുള്ള സഹായങ്ങള്‍ എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും SKSSF ആവശ്യപ്പെട്ടു. മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്‍ലാം സഭയില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ടി.പി. സുബൈര്‍ മാസ്റ്റര്‍ , .പി. അശ്റഫ്, നൂറുദ്ദീന്‍ ഫൈസി ഓമശ്ശേരി, എസ്.വി. ഉസ്മാന്‍ കോയ, സി.പി. ഇഖ്ബാല്‍ , എം.പി. കോയട്ടി, യഹ്‍യ വെള്ളയില്‍ , റാഫി മുഖദാര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE