സമസ്ത : പൊതുപരീക്ഷ; റാങ്ക് ജേതാക്കളെ SKSSF കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു

കാസറകോട് : സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ 12-ാം തരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ചെമ്പരിക്കയിലെ സി.എം.അബ്ദുല്‍ അസീസ്, 7-ാം തരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം റാങ്ക് നേടിയ ചെറുവത്തൂര്‍ തെക്കേപുറത്തെ കെ.എം. ശറഫുന്നിസ, 5-ാം തരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് നേടിയ ആയിശത്ത് അസ്‌ന എന്നിവരെ SKSSF കാസറകോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അഭിനന്ദിച്ചു. റാങ്ക് ജേതാക്കളെ SKSSF ന്റെ റമളാന്‍ പ്രഭാഷണ വേദിയില്‍ അവാര്‍ഡ് നല്‍കി ആദരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee