![]() |
SKSSF തിരൂര്‍ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന 15-ാമത് റമളാന്‍ പ്രഭാഷണത്തിന് ബസ്റ്റാന്റ് റഹ്മാനിയ മസ്ജിദില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
തിരൂര്‍
: ഖുര്‍ആന്‍
ആത്മനിര്‍വൃതിയുടെ സാഫല്യം
എന്ന പ്രമേയത്തില്‍ SKSSF
തിരൂര്‍ മേഖല
കമ്മറ്റി സംഘടിപ്പിക്കുന്ന
15-ാമത്
റമളാന്‍ പ്രഭാഷണത്തിന്
ബസ്റ്റാന്റ് റഹ്മാനിയ മസ്ജിദില്‍
തുടക്കമായി. 25 ഓളം
ദിവസങ്ങളിലായി നടക്കുന്ന
പ്രഭാഷണ പരമ്പര ആഗസ്റ്റ് 4
ന് സമാപിക്കും. പാണക്കാട്
സയ്യിദ് സാബിഖലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സലാഹുദ്ദീന്
ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം
നടത്തി. സയ്യിദ്
ഉമറലി തങ്ങള്‍ ആധ്യക്ഷം
വഹിച്ചു. ഖാലിദ്
മുസ്ലിയാര് , ശാഫി
ഹാജി, അഷ്റഫ്
തറമ്മല്‍ , സിദ്ധീഖ്
ഹാജി പ്രസംഗിച്ചു. സി.കെ
ഫാരിസ് സ്വാഗതവും എ.പി
മഅ്റൂഫ് നന്ദിയും പറഞ്ഞു. തുടര്‍
ദിവസങ്ങളില്‍ നാസര്‍ ഫൈസി
കൂടത്തായി, ജലീല്‍
റഹ്മാനി വാണിയന്നൂര്‍ ,
ഡോ.സുബൈര്‍
ഹുദവി ചേകന്നൂര്‍ , ഡോ.
ബഷീര്‍ മൗലവി
കൊല്ലം, ഹസന്
സഖാഫി പൂക്കോട്ടൂര്‍ ,
ജാബിര്‍ ഹുദവി
തൃക്കരിപ്പൂര്‍ ,
സഈദുദ്ദീന്‍
വല്ലപ്പുഴ, ഉമര്‍
ഹുദവി മുണ്ടംപറമ്പ്,
സമദ് ദാരിമി
കൊളത്തറ, അലവി
ദാരിമി കിടങ്ങഴം, ജൗഹര്‍
ദാരിമി കരിപ്പൂര്‍ ,
കെ.പി
മുഹമ്മദ് മുസ്ലിയാര്
ഇരുമ്പുഴി തുടങ്ങി കേരളത്തിലെ
പ്രമുഖ പ്രഭാഷകര്‍ ക്ലാസെടുക്കും.
- Abdul BASITH.CP