മോര്യ ഇസ്‍ലാമിക് സെന്‍റര്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

താനൂര്‍ : മോര്യ ഇസ്‌ലാമിക് സെന്റര്‍ റീലിഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ റമസാന് മുന്നോടിയായി മഹല്ലിലെ നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഖതീബ് അബ്ദുലതീഫ് ബാഖവി വിതരണം ചെയ്തു. എം. അബ്ദുല്‍ ഗഫൂര്‍ ഫൈസി അധ്യക്ഷത വഹിച്ചു. വി.കെ.എം. ഇബ്‌നുമൗലവി, തുപ്പത്ത് ബാവഹാജി, കെ. മുഹമ്മദ് കുട്ടി, സി.കെ. ഇല്യാസ് ഹുദവി, എം. മുസ്തഫ, കെ. മൂസക്കുട്ടി, വടക്കത്തിയില്‍ അബ്ദുല്‍കരീം പ്രസംഗിച്ചു. കെ. യൂസുഫ് സ്വാഗതവും ടി. അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
- rasheed moria