തിരൂരങ്ങാടി
: ഭൗതിക
താല്പര്യങ്ങള്ക്ക് വേണ്ടി
മാത്രം ജീവിക്കുന്ന ഉത്തരാധുനിക
സമൂഹത്തില്‍ നന്മയുടെ പുലരികള്‍
പിറക്കണമെങ്കില്‍ നമ്മുടെ
സമൂഹം മതത്തിലൂന്നിയ ജീവിതം
നയിക്കണമെന്നും അതിന്
പ്രവാചകാധ്യാപനങ്ങള്‍ക്കും
അവിടുത്തെ ജീവിത ചര്യക്കും
ഊന്നല്‍ നല്‍കണമെന്നും
കോഴിക്കോട് ഖാസിയും ദാറുല്‍
ഹുദാ വൈസ് പ്രസിഡന്റുമായ
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
അഭിപ്രായപ്പെട്ടു.
ദാറുല്‍ ഹുദാ
ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍
നടന്ന മീലാദ് സമ്മേളനം ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
വിവര
സാങ്കേതിക വിദ്യയുടെ അതിര്
വരമ്പുകള്‍ കടന്ന് നൂതന
രീതികള്‍ തേടി കൊണ്ടിരിക്കുന്ന
ഇന്നത്തെ ശാസ്ത്ര ലോകം പോലും
സമാധാനവും ശാന്തിയും കൈവരിക്കേണ്ട
രീതികള്‍ കണ്ടെത്തുന്നതില്‍
പരാജയപ്പെട്ടിരിക്കുയാണ്.
എന്നാല്‍
സമാധാനത്തിന്റെ ദൂതനായി
ലോകത്തേക്ക് കടന്നു വന്ന
തിരുനബിയുടെ അധ്യാപനങ്ങള്‍
ഉള്‍കൊണ്ടുള്ള ആത്മീയതയിലൂന്നിയ
ജീവിതത്തിലൂടെ മാത്രമേ നമുക്ക്
വിജയം കൈവരിക്കാനാവൂ എന്നും
ഖാസി അഭിപ്രായപ്പെട്ടു.
ദാറുല്‍
ഹുദാ വിദ്യാര്‍ത്ഥി കലാമീറ്റില്
വിജയികളായ ടീമുകള്‍ക്കുള്ള
അവാര്‍ഡ് ദാനവും ഖാസി
നിര്‍വഹിച്ചു. സമസ്ത
ജനറല്‍ സെക്രട്ടറിയും ദാറുല്‍
ഹുദാ പ്രോ.ചാന്‍സലറുമായ
ശൈഖുനാ ചെറുശ്ശരി സൈനുദ്ദീന്‍
മസ്ലിയാര്‍ സമ്മേളനത്തില്‍
അധ്യക്ഷനായിരുന്നു.
അബൂബക്കര്‍
ഫൈസി മലയമ്മ മദ്ഹുറസൂല്‍
പ്രഭാഷണം നടത്തി.
മൊത്തം
ഇരൂനൂറിലേറെ മല്‍സരയിനങ്ങളിലായി
ആയിരത്തിലേറെ വിദ്യര്‍ത്ഥികളാണ്
ഫെസ്റ്റില്‍ മാറ്റുരച്ചത്.
ദാറുല്‍ ഹുദാ
ഡിഗ്രി കോളേജ് സയ്യിദ് മുഹമ്മദലി
ശിഹാബ് തങ്ങള്‍ സൗധത്തില്‍
നടന്ന ഫെസ്റ്റില്‍ 758
പോയന്റോടെ
വഫ്ദു മര്‍വ ഒന്നാം സ്ഥാനം
നേടി, വഫ്ദു
അറഫയാണ് രണ്ടാം സ്ഥാനം നേടിയത്.
വഫ്ദു മിന,
വഫ്ദു സ്വഫ
എന്നീ ടീമുകള്‍ യഥാക്രമം
മൂന്നും നാലും സ്ഥാനങ്ങള്‍
നേടി. സെക്കണ്ടറി
ഇന്സിറ്റിട്യൂഷനില് 493
പോയന്റ് നേടി
ഹീലിയം ഗ്രൂപ്പ് ഒന്നാം സ്ഥാനം
നേടി. റാഡിയം
ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം.
സോഡിയം,
ബാരിയം എന്നീ
ഗ്രൂപ്പുകള്‍ യഥാക്രമം മൂന്നും
നാലും സ്ഥാനങ്ങള്‍ നേടി.
ഡിഗ്രി കോളേജില്‍
ഹാഫിള് മുഹമ്മദ് ഹഫിയ്യ്
തലശ്ശരേിയും സെക്കണ്ടറിയില്‍
മുഹമ്മദ് അനീസ് കമ്പളക്കാടും
കലാ പ്രതിഭകളായി.
യു.
ശാഫി ഹാജി
ചെമ്മാട് സ്വാഗതം പറഞ്ഞു.
കെ.സി
മുഹമ്മദ് ബാഖവി കീഴ്ശ്ശേരി,
ചെമ്മുക്കന്‍
കുഞ്ഞാപ്പുഹാജി കോട്ടക്കല്‍,
കെ.എം
സൈദലവി ഹാജി കോട്ടക്കല്‍,
ഡോ. യു.വി.
കെ മുഹമ്മദ്,
സി. യൂസുഫ്
ഫൈസി മേല്‍മുറി, ഹസന്
കുട്ടി ബാഖവി കീഴ്ശ്ശേരി,
അലി മൗലവി
ഇരിങ്ങല്ലൂര്‍, അബ്ദുല്‍
ഖാദിര്‍ ഫൈസി അരിപ്ര ഇബ്രാഹീം
ഫൈസി കരുവാരക്കുണ്ട് തുടങ്ങിയവര്‍
സംബന്ധിച്ചു.