എസ്‌.വൈ.എസ്‌ 60-ാം വാര്‍ഷികം; ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം ഇന്ന്‌ മുഹര്‍റഖില്‍

എസ്‌.വൈ.എസ്‌  60–ാം വാര്‍ഷിക സമ്മേളനത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണ ത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ ബാങ്കോക്ക്‌ പാര്‍ട്ടി ഹാളില്‍ ബഹ്‌റൈന്‍ സമസ്‌ത നടത്തിയ പത്രസമ്മേളനത്തില്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ സംസാരിക്കുന്നു. സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാരും ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും സമീപം
മനാമ: “പൈതൃകത്തിന്റെ 15 ാം നൂറ്റാണ്ട്‌” എന്ന പ്രമേയത്തില്‍ 2014 ഏപ്രില്‍ 4,5,6 തിയ്യതികളില്‍ കാസര്‍ഗോഡ്‌ വാദിത്വൈബയില്‍ നടക്കുന്ന 60–ാം വാര്‍ഷിക സമ്മേളനത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനം ഇന്ന്‌ (17/2/2013 ന്‌ ഞായറാഴ്‌ച) മുഹറഖിലും 18/2/2013 ന്‌ തിങ്കളാഴ്‌ച മനാമ പാക്കിസ്ഥാന്‍ ക്ലബ്ബിലും നടക്കുമെന്ന്‌ സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളോടെ നടക്കുന്ന 60–ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രഖ്യാപനം നേരത്തെ തിരുവന്തപുരത്ത്‌ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ വെച്ച്‌ എസ്‌.വൈ.എസ്‌ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ കൂടിയായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നടത്തിയിരുന്നു. മുഹറഖ്‌ ജംഇയ്യത്തുല്‍ ഇസ്ലാഹ്‌ ഓഡിറ്റോറിയത്തില്‍ രാത്രി 8 മണിക്കാരംഭിക്കുന്ന പ്രചരണ സമ്മേളനം സമസ്‌ത പ്രസി. ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ എസ്‌.വൈ.എസ്‌ കേരള സ്റ്റേറ്റ്‌ സെക്രട്ടറിയും കേന്ദ്ര ഹജ്‌ജ്‌ കമ്മറ്റി അംഗവുമായ അബ്‌ദു സമദ്‌ പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. 
ഇരു പരിപാടികളിലും സമസ്‌ത കേരള സുന്നി ജമാഅത്ത്‌ കേന്ദ്ര ഏരിയ നേതാക്കളും ബഹറൈനിലെ വിവിധ സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും സംബന്ധിക്കും.
സമസ്‌ത പ്രസിഡന്റ്‌) ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍, എം.പി. സൈദലവി മുസ്ലിയാര്‍, ഉമറുല്‍ ഫാറൂഖ്‌ ഹുദവി, എസ്‌.എം.അബ്‌ദുല്‍ വാഹിദ്‌, വി.കെ. കുഞ്ഞഹമ്മദ്‌ ഹാജി, കുന്നോത്ത്‌ കുഞ്ഞബ്‌ദുല്ല ഹാജി , അബ്‌ദുറഹ്‌മാന്‌ ഹാജി പേരാമ്പ്ര, മുസ്ഥഫ കളത്തില്‍, അശ്‌റഫ്‌ കാട്ടില്‍ പീടിക ശറഫുദ്ധീന്‍ മാരായ മംഗലം, അബ്‌ദുസ്സലാം ഫൈസി ആനക്കര, ഹാശിം കോക്കല്ലൂര്‍ തുടങ്ങിയ ബഹ്‌റൈന്‍ സമസ്ത നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.