വ്യാജകേശം; മുഖ്യമന്ത്രി നീതി പാലിക്കുമെന്ന്‌ വിശ്യാസമുണ്ട്‌-– അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍

അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ 
ശൈഖുനാ കോയക്കുട്ടി  
ഉസ്താ ദിനൊ പ്പം  ബഹ്റൈനിലെ
 പത്ര സമ്മേളനത്തില്‍ 
 മനാമ: വ്യാജ കേശ വിഷയത്തില്‍ കോഴിക്കോട്‌ സിറ്റി അസി.കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കള്ള സത്യവാങ്‌മൂലവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തങ്ങള്‍ക്ക്‌ നല്‍കിയ ഉറപ്പ്‌ അധികം വൈകാതെ നടപ്പിലാവുമെന്നും ഈ വിഷയത്തില്‍ അദ്ധേഹം നീതി പാലിക്കുമെന്ന്‌ തങ്ങള്‍ക്ക്‌ വിശ്വാസമുണ്ടെന്നും സാമ്പത്തിക ചൂഷണത്തില്‍ നിന്നും സമൂഹത്തെ അദ്ധേഹം രക്ഷിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായും സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌.വൈ.എസ്‌) കേരള സ്റ്റേറ്റ്‌ സെക്രട്ടറിയും കേന്ദ്ര ഹജ്ജ്‌ കമ്മറ്റിയംഗവുമായ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.
എസ്‌.വൈ.എസ്‌  60–ാം വാര്‍ഷിക സമ്മേളനത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണ സമ്മേളനത്തിന്റെ ഭാഗമായി ഇന്ന്‌ (ഞായര്‍) രാത്രി 8മണിക്ക്‌ മുഹറഖ്‌ ജംഇയ്യത്തുല്‍ ഇസ്ലാഹ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രചരണ സമ്മേളനത്തെ കുറിച്ച്‌ വിശദീകരിക്കാന്‍ ഉമ്മുല്‍ ഹസം ബാങ്കോക്ക്‌ ഹാളില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നുവദ്ധേഹം.

തിരു കേശം എന്നാല്‍ പ്രവാചക കേശമാണ്‌. എന്നാല്‍ ഇവിടെ വിവാദത്തിലിരിക്കുന്നത്‌ വ്യാജകേശമാണ്‌. അതു തെളിയിക്കാനാവശ്യമായ രേഖകളും മാനദണ്‌ഢങ്ങളും പാലിക്കാതെ, അതുപയോഗിച്ച്‌ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനെയാണ്‌ സമസ്‌ത എതിര്‍ക്കുന്നത്‌. അതിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങുന്നതിനിടയിലാണ്‌ കോഴിക്കോട്‌ സിറ്റി അസി.കമ്മീഷണര്‍ കോഴവാങ്ങി കള്ള സത്യവാങ്‌ മൂലം ഹൈക്കോടതിയില്‍സമര്‍പ്പിച്ചത്‌.
ഇതിനെതിരെ തങ്ങള്‍  രംഗത്തിറങ്ങിയപ്പോഴാണ്‌ അതു തിരുത്തി നല്‍കുമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്‌. ഈ വ്യാജ കേശത്തിനനുകൂലമായി ഒരു ലീഗ്‌ നേതാവും പ്രതികരിച്ചിട്ടില്ലെന്നും ഈ ചൂഷണത്തിനൊപ്പം നില്‍ക്കാന്‍ പൊതു സമൂഹത്തിനുമാവില്ലെന്നും അവരുടെ കൂട്ടത്തില്‍ നിന്നും പ്രമുഖര്‍ തന്നെ രാജി വെച്ച്‌ പുറത്തുവരുന്ന സംഭവങ്ങള്‍ ഇതിനു ദൃഷ്‌ടാന്തമാണെന്നും വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ധേഹം പറഞ്ഞു.
സമസ്‌ത രണ്ടില്ല, ഒന്നേയുള്ളൂ. 40 അംഗ മുശാവറ അംഗങ്ങളില്‍ നിന്ന്‌ 6 പേര്‍ക്കെതിരെയാണ്‌ അച്ചടക്ക നടപടി സ്വീകരിച്ചത്‌. എന്നാല്‍ പുറത്താക്കപ്പെട്ട 6 പേര്‍ തിരിച്ച്‌ 34 പേരെ പുറത്താക്കുന്ന നീതി ശാസ്‌ത്രം വളരെ വ്യക്തമാണെന്നും സമസ്‌ത രൂപീകരണ കാലം തൊട്ടെ മെമ്പറും പിന്നീട്‌ പ്രസിഡന്റുമായ കണ്ണിയത്ത്‌ ഉസ്‌താദും നാലു പതിറ്റാണ്ടുകാലം സമസ്‌തയെ നയിച്ച ശംസുല്‍ ഉലമയുമടക്കമുള്ള പരമോന്നത നീതിപീംമാണ്‌ 34 പേര്‍ എന്നും സമസ്‌തയെ കുറിച്ചുള്ള ഒരു ചോദ്യത്തിനു മറുപടിയായി  അദ്ധേഹം കൂട്ടി ചേര്‍ത്തു.