ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചകളിലേക്ക് മക്കളെ നയിക്കണം : SKIC റിയാദ്

റിയാദ് : നന്മകള്‍ നഷ്‌പ്പെടു വര്‍ത്തമാനത്തില്‍ സമൂഹത്തില്‍ ധാര്‍മീകത വളര്‍ത്താന്‍ സ്ത്രീ സമൂഹം ബോധപൂര്‍വ്വമായ ശ്രമം നടത്തണം. ഉമ്മ, സഹോദരി, ഭാര്യ, മകള്‍, അധ്യപക തുടങ്ങി പുരുഷ സമൂഹത്തെ സ്വാധീനിക്കാവുന്ന മുഴുവന്‍ മേഘലകളിലും ധാര്‍മീകത പാലിക്കാന്‍ അവരെ പ്രേരിപ്പിക്കണമെന്നും കാലത്തിന്റെ ചതികുഴികളും വര്‍ത്തമാനത്തിന്റെ കാപട്യങ്ങളും പെകുട്ടികളെ ബോധ്യപ്പെടുത്തണമെും പൈങ്കിളികാഴ്ചകളുടെ മായാലോകത്ത് നിന്ന് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചകളിലേക്ക് മാതാക്കള്‍ മക്കളെ നയിക്കണമെന്നും സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ റിയാദ് ഫാമിലി ക്ലസ്‌ററര്‍ ആവശ്യപ്പെട്ടു. 'നവലോക ക്രമത്തിലും നവീനം നബി ദര്‍ശനം' SKIC സൗദി ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന ക്ലസ്‌റ്ററില്‍ പ്രവാചക സ്‌നേഹം സ്ത്രീകളില്‍ എന്ന വിഷയം മുസ്തഫ ബാഖവി പെരുമുഖവും, സാമൂഹ്യ സംസ്‌ക്കരണം സ്ത്രീകളുടെ പങ്ക് എന്ന വിഷയം സലീം വാഫി മുത്തേടവും അവതരിപ്പിച്ചു. ലത്തീഫ് ഹാജി തച്ചണ്ണ അധ്യക്ഷത വഹിച്ചു. എന്‍ സി മുഹമ്മദ് കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ഫവാസ് ഹുദവി പട്ടിക്കാട്, ഹബീബുളള പട്ടാമ്പി, അലവിക്കുട്ടി ഒളവട്ടൂര്‍, അബൂബക്കര്‍ ദാരിമി പുല്ലാര, ഉമര്‍ കോയ യൂണിവേഴ്‌സിറ്റി, മുഹമ്മദലി ഹാജി തിരുവേഗപ്പുറ തുടങ്ങിയവര്‍ പങ്കെടുത്തു. റസാഖ് വളകൈ സ്വാഗതവും കുഞ്ഞു മുഹമ്മദ് ഹാജി ചുങ്കത്തറ നന്ദിയും പറഞ്ഞു.