ദാറുല്‍ ഹുദാ വായനാ മത്സരം ഫൈനല്‍ പരീക്ഷ ഫെബ്രുവരി 9 ന്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റും ആദം പബ്ലിഷേഴ്‌സും സംയുക്തമായി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന വായന മത്സരത്തിന്‍റെ ഫൈനല്‍ പരീക്ഷ ഫെബ്രുവരി 9 ന് ദാറുല്‍ ഹുദാ കാമ്പസില്‍ വെച്ച് നടക്കും. നാലായിരത്തില്‍ പരം മത്സരാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ് മത്സരാര്‍ത്ഥികളാണ് ഫൈനല്‍ പരീക്ഷക്ക് പങ്കെടുക്കുന്നത്. ഫൈനല്‍ പരീക്ഷക്ക് യോഗ്യത നേടിയ മത്സരാര്‍ത്ഥികള്‍ ഇമെയില്‍ വഴി ലഭിച്ചിട്ടുള്ള എക്‌സാം എന്‍ട്രന്‌സ് കാര്‍ഡ്, ഐഡി കാര്‍ഡ് എന്നിവ സഹിതം വൈകുന്നേരം 03:30 ന് മുമ്പായി പരീക്ഷാ സെന്ററില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.darulhuda.com സന്ദര്‍ശിക്കുക.