ബെളിഞ്ചയില്‍ ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനം 16ന് ആരംഭിക്കും

ബദിയടുക്ക:ബെളിഞ്ചം ശാഖാ എസ്.വൈ.എസ്.-എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും മതപ്രഭാഷണവും ഫെബ്രുവരി 16ന് ആരംഭിക്കും. പരിപാടി കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.17ന് എസ്.എസ്.ശമീര്‍ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ കൂട്ടുപ്രര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. യോഗത്തില്‍ ശാഖാ പ്രസിഡണ്ട് ഇബ്രാഹിം ഹുദവി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു.ബി.എം.അഷ്‌റഫ്, ഹസ്സന്‍ ദര്‍ക്കാസ്, അബ്ദുല്ല ഗോളിക്കട്ട, ഹമീദ് പോസോളിക, മൊയ്തീന്‍ കുട്ടി ബൈരമൂല, ്അബ്ദുല്ല ഹാജി പൊസോളിക, ഹമീദ് ബങ്കിളികുന്ന്,അസീസ് ദര്‍ക്കാസ്, അബ്ദുല്ല അലാബി, ഹസൈനാര്‍ ബങ്കിളികുന്ന്, മഷ്ഹൂദ് നടമഞ്ചാല്‍, നാസര്‍ ചബ്രഞ്ചാല്‍, ബി.എന്‍.റസ്സാഖ്, ജമാല്‍ ബി.എന്‍.റഹ്മാന്‍ ബങ്കിളികുന്ന്, മുഹമ്മദ് കടുമ്പ്, അബ്ദുറഹ്മാന്‍ തൂമ്പ്രഞ്ചാല്‍, ലത്തീഫ് നാരമ്പാടി, സിദ്ധീഖ് ഗണ്ടിത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.