പൂക്കോട്ടൂര്‍ ഹജ്ജ്‌ ക്യാമ്പ്‌; ഖിലാഫത്ത്‌ കാംപസ്‌ ഒരുക്കങ്ങള്‍ ആരംഭിച്ചു

മലപ്പുറം : വര്‍ഷാവര്‍ഷം നടക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഹജ്ജ്‌ പഠന ക്യാംപിന്‌ പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കാംപസില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു. ഹജ്ജ്/ഉംറ സേവനരംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയ സമ്പന്നത നേടിയിട്ടുള്ള ഉജ്ജ്വല വാഗ്മി അബ്ദുസമദ്‌ പൂക്കോട്ടൂര്‍ നയിക്കുന്ന 2 ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ് പരിശീലന-പഠന ക്യാംപിനു ബുക്കിങ്ങ്‌ ആരംഭിച്ചു.
ജൂലൈ 14, 15 തിയ്യതികളില്‍ നടക്കുന്ന ഈ വര്‍ഷത്തെ ക്യാംപ്പിന്‍റെ വിജയത്തിനായി പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ ചെയര്‍മാനും കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. എ എം കുഞ്ഞാന്‍ (വര്‍ക്കിങ്ങ്‌ ചെയര്‍മാന്‍), കെ പി ഉണ്ണീതുഹാജി (വര്‍ക്കിങ്ങ്‌ കണ്‍വീനര്‍), കെ ഐ അക്ബര്‍ (ഖജാഞ്ചി).
ക്യാമ്പില്‍ പങ്കെടുക്കാനും മറ്റു വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നമ്പര്‍ : 0483 2771819, 2771859.