SKSBV അബൂദാബി സ്റ്റേറ്റ് പ്രസിഡന്‍റിന് +2ല്‍ ഉന്നത വിജയം

അബുദാബി : SKSBV അബുദാബി സ്റ്റേറ്റ് പ്രസിഡന്‍റ്‌ മുഹമ്മദ്‌ ശബീബ് +2 പരീക്ഷയില്‍ ഉന്നത വിജയം നേടി. 95.5 % മാര്‍ക്ക് വാങ്ങി വിജയിച്ച ശബീബ് +2 കോമേഴ്സ് വിഭാഗത്തില്‍ ഗള്‍ഫ്‌ മേഖലയില്‍ ഒന്നാമനായി. കണ്ണൂര്‍ പുഷ്പഗിരി ഉളിയന്‍ മൂലയില്‍ ഹസ്സൈനാര്‍ ഹാജി ആമിന ദമ്പതികളുടെ മകനായ ശബീബ് രണ്ടാം ക്ലാസ് മുതല്‍ അബുദാബി മോഡല്‍ സ്കൂളിലാണ് പഠനം നടത്തിയത്. പഠനത്തില്‍ മികവു പുലര്‍ത്തുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധ ചെലുത്തിയിരുന്ന ശബീബ് മോഡല്‍ സ്കൂളിലെ കഴിഞ്ഞവര്‍ഷത്തെ ഹെഡ് ബോയ്‌ ആയിരുന്നു. സ്കൂള്‍ വോളിബോള്‍ ടീം ക്യാപ്ടന്‍ കൂടിയാണ്. അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിലെ കലാപരിപാടികളില്‍ നിര സാന്നിധ്യമാവാരുള്ള ശബീബ് SKSSF അബുദാബി സംസ്ഥാന കമ്മിറ്റി ഈ വര്‍ഷം ആദ്യം നടത്തിയ സര്‍ഗലയം ഇസ്ലാമിക കലാ സാഹിത്യ മേളയില്‍ സീനിയര്‍ വിഭാഗത്തില്‍ കലാ പ്രതിഭ ആയിരുന്നു. അബുദാബി ഇമാം മാലിക് ബിന്‍ അനസ് മദ്രസ്സയില്‍ മത പഠനം പൂര്‍ത്തിയാക്കിയ ശബീബ് സമസ്‌ത കേരള ഇസ്ലാം കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ നടന്ന പൊതു പരീക്ഷയില്‍ 10-ാം ക്ലാസില്‍ നിന്നും ഉന്നത വിജയം നേടിയിരുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ SKSSF അബുദാബി സ്റ്റേറ്റ് കമ്മിറ്റി ശബീബിനെ ആദരിച്ചു. ഇസ്ലാമിക്‌ സെന്‍റര്‍ സെക്രട്ടറി സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തി. സുന്നി സെന്‍റര്‍ ട്രഷറര്‍ അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. SKSSF പ്രസിഡന്‍റ് ഹാരിസ് ബാഖവി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി. അബുദാബി മലപ്പുറം ജില്ല പ്രസിഡന്‍റ് അസീസ്‌ കളിയാടാന്‍, സയ്യിദ് നൂരുധീന്‍ തങ്ങള്‍, റാഫി ഹുദവി, അബ്ദുല്‍ വഹാബ് റഹ്‍മാനി, അഷ്‌റഫ്‌ ഹാജി വാരം, ഉസാം മുബാറക്, സജീര്‍ ഇരിവേരി, അസീസ്‌ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.