മലപ്പുറം
: വര്‍ഷാവര്‍ഷം
നടക്കുന്ന കേരളത്തിലെ ഏറ്റവും
വലിയ ഹജ്ജ് പഠന ക്യാംപിന്
പൂക്കോട്ടൂര്‍ ഖിലാഫത്ത്
കാംപസില്‍ വിപുലമായ ഒരുക്കങ്ങള്‍
നടന്നുവരുന്നു. ഹജ്ജ്/ഉംറ
സേവനരംഗത്ത് നിരവധി വര്‍ഷങ്ങളുടെ
പരിചയ സമ്പന്നത നേടിയിട്ടുള്ള
ഉജ്ജ്വല വാഗ്മി അബ്ദുസമദ്
പൂക്കോട്ടൂര്‍ നയിക്കുന്ന
2 ദിവസങ്ങളിലായി
നടക്കുന്ന ഹജ്ജ് പരിശീലന-പഠന
ക്യാംപിനു ബുക്കിങ്ങ്
ആരംഭിച്ചു.
ജൂലൈ
14, 15 തിയ്യതികളില്‍
നടക്കുന്ന ഈ വര്‍ഷത്തെ
ക്യാംപ്പിന്റെ വിജയത്തിനായി
പാണക്കാട് സാദിഖലി ശിഹാബ്
തങ്ങള്‍ ചെയര്‍മാനും കെ
മുഹമ്മദുണ്ണി ഹാജി എം.എല്‍.എ
ജനറല്‍ കണ്‍വീനറുമായി സ്വാഗത
സംഘം രൂപീകരിച്ചു. എ
എം കുഞ്ഞാന് (വര്‍ക്കിങ്ങ്
ചെയര്മാന്), കെ
പി ഉണ്ണീതുഹാജി (വര്‍ക്കിങ്ങ്
കണ്‍വീനര്‍), കെ
ഐ അക്ബര്‍ (ഖജാഞ്ചി).
ക്യാമ്പില്‍
പങ്കെടുക്കാനും മറ്റു
വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട
നമ്പര്‍ : 0483 2771819, 2771859.