12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി; സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9401 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. 12 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. 
മൂഡ്ബിദ്‌രി ലിറ്റില്‍ സ്റ്റാര്‍സ് ഇന്ത്യന്‍സ്‌കൂള്‍ മദ്‌റസ (ദക്ഷിണ കന്നഡ), ചെന്നടുക്ക ബദ്‌റുല്‍ഹുദാ മദ്‌റസ (കാസര്‍ഗോഡ്), പടിഞ്ഞാറെ കൂരാറ ബദ്‌റുല്‍ഹുദാ മദ്‌റസ, നാറാത്ത് ഹൈദ്രോസ് മദ്‌റസ (കണ്ണൂര്‍), വെളിയംകോട് എസ്.കെ.ഡി.ഐ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ, വേങ്ങൂര്‍ നെല്ലിക്കുന്ന് അല്‍ഫൗസ് ജാമിഅ മദ്‌റസ, പകര-നിരപ്പില്‍ ശിഹാബ് തങ്ങള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മദ്‌റസ (മലപ്പുറം), ചിറ്റൂര്‍ - കച്ചേരിമേട് ജന്നത്തുല്‍ ഉലൂം മദ്‌റസ, ചെറുവട്ടം മദ്‌റസത്തുല്‍ ഖൗലിയ്യ, വടക്കഞ്ചേരി ദാറുല്‍ഹുദാ ഇസ്‌ലാമിക് റിസര്‍ച്ച് മദ്‌റസ, വെള്ളാരം ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), മസ്‌ക്കറ്റ് -നിസ്‌വ നൂറുല്‍ഹുദാ മദ്‌റസ (ഒമാന്‍) എന്നിങ്ങനെ 12 മദ്‌റസകള്‍ക്കാണ് സമസ്ത അംഗീകാരം നല്‍കിയത്. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9401 ആയി.
ചടങ്ങിൽ പ്രസിഡണ്ട് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.

"സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ" SKSSF റമളാന്‍ കാമ്പയിന്‍ ഉദ്ഘാടനം 24 ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി റമളാന്‍ കാമ്പയിന്‍ ആചരിക്കാന്‍ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സ്വര്‍ഗ സരണിയിലേക്ക് നീതി സാരത്തോടെ' എന്നതാണ് ഈ വര്‍ഷത്തെ കാമ്പയിന്‍ പ്രമേയം. 
സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 24 ന് പുതുപ്പറമ്പില്‍ നടക്കും.ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഓണ്‍ലൈന്‍ ക്വിസ് മത്സരം, സംസ്ഥാനത്തിലെ എല്ലാ ശാഖാകളിലും ഖതം-ദുആ സദസ്സുകളും ബദര്‍ സ്മൃതിയും ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അബ്ദുറഹീം ചുഴലി, പി എം റഫീഖ് അഹ്മദ്. ഇബ്‌റാഹീം ഫൈസി ജെഡിയാര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, മുജീബ് ഫൈസി പൂലോട്, ഡോ. സുബൈര്‍ ഹുദവി, ആര്‍ വി എ സലാം, ആശിഖ് കുഴിപ്പുറം, കെ എന്‍ എസ് മൗലവി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.

അനാഥയങ്ങളെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ SYS ലീഗല്‍ സെല്‍ നിയമബോധവല്‍ക്കരണം നടത്തും

മലപ്പുറം: കാരുണ്യ പ്രവര്‍ത്തനം മുഖമുദ്രയാക്കിയ അനാഥാലയങ്ങളെ അപമാനിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ നിയമ ബോധവല്‍കരണം നടത്തുവാനും വസ്തുതകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനും എസ്.വൈ.എസ് ലീഗല്‍ സെല്‍ യോഗം പദ്ധതികള്‍ ആവിഷ്‌കരിച്ചു. ചൈല്‍ഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യുവാനും സ്ഥാപന മേധാവികള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനും യോഗം തീരുമാനിച്ചു. മാധ്യമങ്ങള്‍ നടത്തുന്ന അനാവശ്യ പ്രചരണങ്ങള്‍ ചെറുക്കുന്നതിന് നിയമ നടപടികളുമായി മുന്നോട്ട് പോകുവാനും കോടതിയില്‍ കക്ഷി ചേരുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും യോഗം തീരുമാനിച്ചു. ഹാജി കെ മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു .അഡ്വ യു.എ ലത്തീഫ് വിഷയമവതരിപ്പിച്ചു.

SYS ആമില മലപ്പുറം ജില്ലാ ട്രൈനിംഗ് ക്യാമ്പ് 26 ന് മമ്പാടും , 28 ന് ചെമ്മാടും നടക്കും

മലപ്പുറം: സുന്നി യുവജന സംഘം ആമില കര്‍മ്മ പദ്ധതികള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിക്കാന്‍ ആമില പ്ലാനിംഗ് സെല്‍ തീരുമാനിച്ചു. ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറായിരം പ്രതിനിധകളുള്ള ആമില സംഘത്തിന്റെ കര്‍മ്മ പദ്ധതികള്‍ക്ക് യോഗം അന്തിമ തീരുമാനം നല്‍കി. 26 ന് മമ്പാടും 28ന് ചെമ്മാടും നടക്കുന്ന ജില്ലാ തല ട്രൈനിംഗ് ക്യാമ്പില്‍ പദ്ധതി സമര്‍പ്പിക്കും. മമ്പാട് മര്‍ഹൂം കെ.ടി ഉസ്താദ് നഗറില്‍ നടക്കുന്ന ട്രൈനിംഗ് ക്യാമ്പ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 28 ന് ചെമ്മാട് നടക്കുന്ന ട്രൈനിംഗ് ക്യാമ്പ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഉദ്ഘാടനം ചെയ്യും. മണ്ഡലം ഭാരവാഹികള്‍, ആമില കോ-ഓഡിനേറ്റര്‍മാര്‍, റഈസുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ ക്യാമ്പില്‍ സംബന്ധിക്കും.

വാഫി നവാഗത സംഗമം ശ്രദ്ധേയമായി

മലപ്പുറം: വാഫി കോളജുകളില്‍ പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വാഫി നവാഗത സംഗമം ശ്രദ്ധേയമായി. കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി.ഐ.സി) മായി അഫ്‌ലിയേറ്റ് ചെയ്ത മുപ്പത്തിമൂന്ന് കോളജുകളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മലപ്പുറം വാരിയംകുന്നത്ത് ടൗണ്‍ഹാളില്‍ നടത്തിയ നവാഗത സംഗമത്തില്‍ പങ്കെടുത്തത്. 
9.30ന് ആരംഭിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിതാബ് ചൊല്ലിക്കൊടുത്തുകൊണ്ട് സി.ഐ.സി റെക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആഴത്തിലുള്ള പഠനമാണ് സമന്വയ വിദ്യാഭ്യാസത്തിലൂടെ വാഫി പഠനം ലക്ഷ്യമിടുന്നതെന്നും, മതവും ഭൗതികവും ഒരുപോലെ സന്നിവേശിപ്പിക്കപ്പെട്ട ഹൃദയത്തിന്നുടമകളായ പണ്ഡിതന്മാരെയാണ് ലോകം ആഗ്രഹിക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
സംഗമത്തില്‍ സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സെയ്ത് മുഹമ്മദ് നിസാമി അദ്ധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അസി. റെക്ടര്‍ കെ. റഹ്മാന്‍ ഫൈസി, അലി ഫൈസി പാറല്‍ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി നടന്ന 'പറന്നുയരാം''സെഷനില്‍' കൗണ്‍സിലറും ട്രൈനറുമായ

ഖുര്‍ആന്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹദ്ഗ്രന്ഥം-എസ്.എം.കെ തങ്ങള്‍

കയ്പമംഗലം: വിശുദ്ധ ഖുര്‍ആന്‍ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹദ്ഗ്രന്ഥമാണെന്നും അതിനാല്‍ ഖുര്‍ആന്‍ പഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമസ്ത ജില്ല പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ പറഞ്ഞു. മൂന്നുപീടിക ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിമാസ ഖുര്‍ആന്‍ പഠനക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്‍ ഇന്ന് നേരിടുന്ന സകല വെല്ലുവിളികള്‍ക്കും ഏക പരിഹാരം ഖുര്‍ആനിലേക്ക് മടങ്ങല്‍ മാത്രമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാന്‍ കെ.എ ഷിഹാബുദ്ദീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് അന്‍വര്‍മുഹ്‌യദ്ധീന്‍ ഹുദവി പഠനക്ലാസിന് നേതൃത്വം നല്‍കി. കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി താജുദ്ധീന്‍, പി.എം റഫീഖ്, പി.എ സെയ്തുമുഹമ്മദ് ഹാജി, ഹൈദര്‍, യു.വൈ ഷിഹാബ് എന്നിവര്‍ പ്രസംഗിച്ചു.

"വുളുവും സോക്സിന്റെ മേൽ തടവലും" കേരള ഇസ്ലാമിക് ക്ലാസ്സ്‌ റൂം 'ബുശ്രാകുമുല്‍ യൗം' പഠന പരമ്പര

കേരള ഇസ്ലാമിക് ക്ലാസ്സ്‌ റൂമിൽ ആരംഭിച്ച ബുശ്രാകുമുല്‍ യൗം പ്രത്യേക പഠന പരമ്പരയിൽ കഴിഞ്ഞ ദിവസം ഉസ്താദ്‌ അബ്ദുല്‍ ജലീല്‍ ദാരിമി അവതരിപ്പിച്ച വുളുവും സോക്സിന്റെ മേൽ തടവലും വിഷയാവതരണം താഴെ കേൾക്കാം: 
 'ബുശ്രാകുമുല്‍ യൗം'കൂടുതൽ പഠന ക്ലാസുകൾ കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക 

റമദാനെ വരവേല്‍ക്കാന്‍ 10 നിര്‍ദ്ദേശങ്ങള്‍

വിശ്വാസികള്‍ക്ക്‌ പുണ്യങ്ങളുടെ പൂക്കാലമാണ് റമദാന്‍. ഹൃദയങ്ങളില്‍ വിശ്വാസ ചൈതന്യം നിറയുന്ന, തെറ്റുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ആരാധന കര്‍മ്മങ്ങളില്‍ കൂടുതലായി വ്യാപ്ര്തരാവാനും എല്ലാവരും പരസ്പരം മത്സരിക്കുന്ന സമയം. ‘റമദാന്‍ ആരംഭിച്ചാല്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യുമെന്ന്” (ഇമാം മുസ്‌ലിം) പ്രവാചകന്‍ അരുളിയത് ഈ പുണ്യദിനങ്ങളുടെ ചൈതന്യത്തിലേക്ക്‌ വിരല്‍ചൂണ്ടുന്നു. ഇവയെ വരവേല്‍ക്കാനായി വിശ്വാസി മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയ്യാറാകുന്നു. റജബ് മാസം എത്തുന്നതോടെ റജബിലും ശഅബാനിലും ഞങ്ങള്‍ക്ക്‌ നീ അനുഗ്രഹം ചൊരിയേണമേ നാഥാ, റമദാന്‍ ഞങ്ങള്‍ക്ക്‌ എത്തിച്ചു തരേണമേ’ എന്ന പ്രാര്‍ത്ഥനയാല്‍ വിശ്വാസിയുടെ മനസ്സ്‌ റമദാനെ വരവേല്‍ക്കാന്‍ കൊതിക്കുന്നു.
ഇത്രകൊതിയോടെ നാം കാത്തിരിക്കുന്ന റമദാനെ സ്വീകരിക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നാം നടത്തേണ്ടത്? ചില നിര്‍ദ്ദേശങ്ങള്‍:

ഇറാഖില്‍ അധിനിവേശത്തിന്റെ വിളവെടുപ്പ് കാലം

ടോണി ബ്ലെയര്‍ എന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ലോകത്തിന് അത്ര വേഗം മറക്കാനാവില്ല; പ്രത്യേകിച്ചും ഇറാഖുകാര്‍ക്ക്. പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ കൈവശം സംഹാരായുധങ്ങളുണ്ടെന്ന അമേരിക്കന്‍ നുണക്ക് കൂട്ടുനില്‍ക്കുകയും അതിന് ന്യായീകരണം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്ത മനുഷ്യനാണ് അയാള്‍. മൊസൂളും തിക്രിതും കീഴടക്കി സുന്നി സായുധ പോരാളികള്‍ ബഗ്ദാദിനെയും വിഴുങ്ങാന്‍ തയാറെടുക്കുമ്പോള്‍ ബ്ലെയര്‍ വീണ്ടും ബി.ബി.സിയുടെ സ്റ്റുഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. ഇറാഖ് വിഷയത്തില്‍ സ്വന്തം ഭാഗം ന്യായീകരിക്കാന്‍ വേണ്ടിയായിരുന്നു അത്. അഭിമുഖത്തില്‍ ''ഇറാഖിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദികളല്ല'' എന്ന് പറയാന്‍ അദ്ദേഹത്തിന് ഒട്ടും ലജ്ജയുണ്ടായില്ല.

സദ്ദാമിനെ അധികാരഭ്രഷ്ടനാക്കി തൂക്കിലേറ്റിയില്ലെങ്കിലും ഇറാഖില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം സംഭവിക്കുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടെത്തല്‍. സ്വേച്ഛാധിപതിയായ സദ്ദാമില്‍നിന്ന് രാജ്യത്തെ മോചിപ്പിച്ച് ശോഭനമായ ഒരു ഭാവി ഇറാഖികള്‍ക്ക് സമ്മാനിച്ചുവെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് അവകാശപ്പെട്ട അതേ നാവില്‍നിന്നാണ് ലോകം ഇതും കേട്ടത്.
സദ്ദാം ഉണ്ടായാലും ഇല്ലെങ്കിലും ഇറാഖിന് ഇതൊക്കെ തന്നെയാണ് ഗതിയെന്ന് പറയുന്ന ബ്ലെയറിനു മുന്നില്‍ ചില ചോദ്യങ്ങള്‍ എടുത്തിടാന്‍ ബി.ബി.സി സൗകര്യപൂര്‍വ്വം മറന്നുപോയി. 2003ലെ ഇറാഖ് അധിനിവേശം പിന്നെ എന്തിന്റെ പേരിലായിരുന്നു? സദ്ദാമിന്റെ കാലത്ത് ഭദ്രതയോടെ നിന്നിരുന്ന ഒരു രാജ്യത്തെ എന്തിന് തകര്‍ത്തു തരിപ്പണമാക്കി? അമേരിക്കയോടൊപ്പം ചേര്‍ന്ന് പത്തു ലക്ഷത്തോളം പേരെ കൊന്നൊടുക്കിയത് ആര്‍ക്കുവേണ്ടിയായിരുന്നു? സദ്ദാം പോയതോടെ എല്ലാം നേരെയായെന്ന് പറഞ്ഞിരുന്നത് ബ്രിട്ടന്‍ തന്നയല്ലേ? ബി.ബി.സിയെപ്പോലൊരു പാശ്ചാത്യ മാധ്യമം ഇത്തരം ചോദ്യങ്ങളിലൂടെ ബ്ലെയറിനെ പൊരിക്കാന്‍ സാധ്യതയില്ല.

കുടുംബിനികള്‍ സമൂഹത്തിന്റെ കെടാവിളക്കാകണം : SKSSF TREND

SKSSF ട്രന്റ് ഇസ്ലാമിക് ഫാമിലി മാനേജ്‌മെന്റ്
കോഴ്‌സിന്റെ സംസ്ഥാന തല ഉല്‍ഘാടനം
സി.പി രാജശേഖരന്‍ നിര്‍വ്വഹിക്കുന്നു
കോഴിക്കോട് : കുടുംബിനികള്‍ സമൂഹത്തിന്റെ കെടാവിളക്കായി മാറണമെന്ന് സുപ്രഭാതം ദിനപത്രം ചീഫ് എഡിറ്ററും ദൂരദര്‍ശന്‍ മുന്‍ ഡയറക്ടറും കൂടിയായ സി.പി രാജശേഖരന്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സ്റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന ഫാമിലി മാനേജ്‌മെന്റ് കോഴ്‌സിന്റെ ഉല്‍ഘാടനം കൊയിലാണ്ടി ബദ്‌രിയ്യ കോളജില്‍ വെച്ച് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ട്രന്റ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി അദ്ധ്യക്ഷം വഹിച്ചു. റിയാസ് മാസ്റ്റര്‍ നരിക്കുനി പ്രൊജക്ട് വിശദീകരിച്ചു. ഇബ്‌റാഹിം മാസ്റ്റര്‍ ഷബീര്‍ റഹ്മാനി ജംഷീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. മുനീര്‍ കൊയിലാണ്ടി സ്വാഗതവും മുസ്തഫ കുറ്റിയാടി നന്ദിയും പറഞ്ഞു.
- skssf TREND

പ്രവാചകന്‍മാരുടെ പ്രത്യേകതകള്‍ മരണാന്തരവും നിലനില്‍ക്കും : SKSSF സംവാദം

തിരുശേഷിപ്പുകളുടെ ആധികാരികത; സ്ഥിരീകരണവും
പുണ്യവും എന്ന വിഷയത്തില്‍ SKSSF സംഘടിപ്പിച്ച
സംവാദം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ തിരുശരീരത്തില്‍ പ്രകാശം മികച്ചു നില്‍ക്കുന്നതിനാല്‍ ശരീരത്തിന് നിഴല്‍ പ്രകടമായിരുന്നില്ലെന്നും പ്രവാചകരുടെ എല്ലാ പ്രത്യേകതകളും മരണാന്തരം അതേപടി നിലനില്‍ക്കുമെന്നും ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ) ഉള്‍പ്പെടെയുള്ള പണ്ഢിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തിരുശേഷിപ്പുകളുടെ ആധികാരികത: സ്ഥിരീകരണവും പുണ്യവും എന്ന വിഷയത്തില്‍ SKSSF സംഘടിപ്പിച്ച സംവാദിത്തില്‍ പങ്കെടുത്ത പണ്ഢിതന്‍മാര്‍ അഭിപ്രായപ്പെട്ടു. പ്രവാചകന്‍മാരുടെ പേരില്‍ അവതരിപ്പിച്ച് വ്യാജ കേശങ്ങള്‍ക്ക് തിരുശേഷിപ്പുകളുടെ ഗുണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ അവ ന്യായീകരിക്കപ്പെടുന്നതിന് വേണ്ടി പ്രവാചകരുടെ പ്രത്യേകതകള്‍ തന്നെ നിഷേധിക്കുന്ന പ്രവണത ആദര്‍ശ വ്യതിയാനമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ചെയര്‍മാന്‍ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ അദ്ധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, എം ടി അബൂബക്കര്‍ ദാരിമി, എം പി കടങ്ങല്ലൂര്‍, ഷൗക്കത്ത് ഫൈസി മണ്ണാര്‍ക്കാട്, മുജീബ് ഫൈസി പൂലോട്, സി എം കുട്ടി സഖാഫി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം, മലയമ്മ മുഹമ്മദ് സഖാഫി, കുഞ്ഞാലന്‍കുട്ടി ഫൈസി, അന്‍വര്‍ പയ്യോളി, മുഹമ്മദ് രാമന്തളി, നൗഷാദ് താഴേക്കോട്, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE

അനാഥാലയ വിവാദം; വസ്തുതകള്‍ വളച്ചൊടിക്കരുത് : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി

വാര്‍ഷിക ജനറല്‍ബോഡി യോഗം പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
വെങ്ങപ്പള്ളി : അന്യസംസ്ഥാന വിദ്യാര്‍ത്ഥികളുടെ വരവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ വസ്തുനിഷ്ടമായ അന്വേഷണത്തിലൂടെ അവസാനിപ്പിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്നും, നിയമലംഘകരേയും ഇടനിലക്കാരെയും തുറന്നു കാട്ടുമ്പോള്‍ തന്നെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അഗതി-അനാഥ മന്ദിരങ്ങളുടെ പ്രവര്‍ത്തനത്തെ വികൃതമാക്കി കാണിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി വാര്‍ഷിക ജനറല്‍ബോഡി അഭിപ്രായപ്പെട്ടു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ അനാഥാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും വഹിച്ച പങ്ക് വളരെ വലുതാണെന്ന് യോഗം വിലയിരുത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ്കുട്ടി ഹസനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ പിണങ്ങോട് അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍, പനന്തറ മുഹമ്മദ്, അബ്ദുല്‍ ഖാദിര്‍ മടക്കിമല, ടി സി അലി മുസ്‌ലിയാര്‍, കെ സി കെ തങ്ങള്‍, പി കുഞ്ഞബ്ദുല്ല ഹാജി, ഉസ്മാന്‍ കാഞ്ഞായി, എ കെ സുലൈമാന്‍ മൗലവി, ഖാസിം ദാരിമി, മൊയ്തീന്‍ മേപ്പാടി, ഉമര്‍ ഹാജി ചുള്ളിയാട് സംസാരിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും ശംസുദ്ദീന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally

വിശ്വാസിയുടെ വിജയം ഖുര്‍ആനിക ജീവിതത്തിലൂടെ' : സിംസാറുല്‍ ഹഖ് ഹുദവി

മനാമ: നന്‍മയുടെ വിളക്കായി വിശുദ്ധ റമളാനില്‍ അവതീര്‍ണ്ണമായ ഖുര്‍ആന്‍ വിഭാവനം 
ചെയ്യുന്ന ജീവിത സന്ദേശം ഉള്‍കൊള്ളുന്നതിലൂടെ മാത്രമേ വിശ്വാസിക്ക് വിജയം നേടാന്‍ സാധിക്കുകയുള്ളൂവെന്ന് ബഹുഭാഷാ പണ്ഡിതനും വാഗ്മിയും അബൂദാബി ബ്രിട്ടീഷ് സ്‌കൂള്‍ ഇസ്‌ലാമിക വിഭാഗം തലവനായ സിംസാറുല്‍ ഹഖ് ഹുദവി ഉദ്‌ബോധിപ്പിച്ചു.
സമസ്ത കേരള സുന്നീ ജമാഅത്ത്, ബഹ്‌റൈന്‍ പാകിസ്ഥാന്‍ ക്ലബ്ബ് ഗ്രൗണ്ടില്‍ നടത്തിയ അഹ്‌ലന്‍ റമളാന്‍ പരിപാടിയില്‍ 'ഖുര്‍ആനിലൂടെ റമളാനിലേക്ക്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മീയ ശുദ്ധീകരണത്തിലൂടെ അല്ലാഹുവിന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ചാവണം വിശ്വാസി ആരാധനാനുഷ്ടാനങ്ങള്‍ നിര്‍വഹിക്കേണ്ടതെന്നും റമളാന്‍ അതിനുള്ള ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

റമദാന്‍ കടന്നുവരുമ്പോള്‍..നാം ശ്രദ്ധിക്കേണ്ടത്..

പുണ്യങ്ങളുടെ കൂമ്പാരവുമായി കടന്നുവരുന്ന റമദാനെ വരവേല്‍ക്കാന്‍ പണ്ടുമുതലേ നമ്മുടെ നാടുകളിലെല്ലാം നടന്നുവരുന്ന ഒരു ചടങ്ങാണല്ലോ നനച്ച്‌കുളി. വീടിന്റെ മുക്കുമൂലകള്‍ അടിച്ച്‌തുടച്ചും കെട്ടുഭാണ്ഡങ്ങളും മുഴുവന്‍ വസ്‌ത്രങ്ങളും അഴിച്ച്‌ അലക്കി റെഡിയാക്കിയും വാര്‍ഷികമായി നടന്നുവരുന്ന നല്ലൊരു നാട്ടുനടപ്പെന്നേ ഇതിനെക്കുറിച്ച്‌ പറയാനാവൂ.നനച്ച്‌കുളി കഴിയുന്നതോടെ റമദാനിന്‌ തയ്യാറായി എന്നാണ്‌ ചിലരുടെ വിശ്വാസം.
എന്നാല്‍ ഇതേക്കാളും നാം ചെയ്യേണ്ടത്‌ നമ്മുടെ മനസ്സുകളുടെ ശുദ്ധീകരണമല്ലേ. നമ്മുടെ ഹൃദയങ്ങളെ തെറ്റുകുറ്റങ്ങളുടെ അഴുക്കില്‍നിന്ന്‌ ഒന്ന്‌ അലക്കിത്തേച്ച്‌ ശുദ്ധിയാക്കേണ്ടതും അനിവാര്യമല്ലേ. ശുദ്ധമായ ഹൃദയങ്ങളോടെ നോമ്പനുഷ്‌ഠിക്കുമ്പോഴല്ലേ യഥാര്‍ത്ഥ വിശ്വാസിയാവുകയുള്ളൂ. കോഴി കൂവുന്ന നേരത്തെണീറ്റ്‌ കുമ്പ നിറച്ച്‌ ചോറും പോരാത്തതിന്‌ വല്ലേടവും നിറയാതെ കിടക്കുന്നുണ്ടെങ്കില്‍ അതിലേക്കായി വാഴപ്പഴവും ഒരു കട്ടന്‍ചായയും കുടിച്ച്‌ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുന്നതുവരെ ഒന്നും കഴിക്കാതെ നടന്നാല്‍ മാത്രം നോമ്പാവുമെന്നാണ്‌ പലരുടെയും വിശ്വാസം. പലരും നോമ്പ്‌ നോറ്റ്‌ നട്ടുച്ചക്ക്‌ അങ്ങാടിയിലും മറ്റുമിരുന്ന്‌ കോഴിക്കാല്‍ കടിച്ചുപറിക്കുന്ന ലാഘവത്തോടെ ആരാന്റെ പച്ചയിറച്ചി തിന്നാന്‍ മല്‍സരിക്കുന്നത്‌ കാണുമ്പോള്‍ അവരോട്‌ സഹതാപമല്ലാതെ മറ്റെന്ത്‌ തോന്നാന്‍. ഇത്തരക്കാരോട്‌ ഒന്നേ പറയാനുള്ളൂ, ഏതായാലും കഷ്‌ടപ്പെട്ട്‌ നോമ്പെടുത്ത്‌ നടക്കുകയല്ലേ, അതിന്‌ പ്രതിഫലമായി ലഭിക്കുന്ന ലൈഫ്‌ടൈം സ്വര്‍ഗ്ഗവാസമെന്ന അല്ലാഹുവിന്റെ ഓഫര്‍ ആരാന്റെ പച്ചയിറച്ചി കൊത്തിത്തിന്ന്‌ മിസ്സാക്കണോ?

അനാഥശാല വിവാദം: മനുഷ്യക്കടത്തിന് കേസെടുത്തത് പ്രതിഷേധാര്‍ഹം: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പഠനാവശ്യാര്‍ത്ഥം കേരളത്തിലെ അനാഥശാലകളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വന്ന അധ്യാപകരുള്‍പ്പടെ പത്തോളം പേര്‍ക്കെതിരെ ഐ.പി.സി 370 പ്രകാരം മനുഷ്യക്കടത്ത് മുദ്രകുത്ത കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും എത്രയും 
വേഗം ഈ കേസ് പിന്‍വലിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് 
സംഘടിപിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
പഠനത്തിന് വേണ്ട ിവന്ന വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച നടപടി കേരളത്തിന്റെ ആതിഥ്യ മര്യാദക്ക് നിരക്കാത്തതാണ്. രേഖകള്‍ ശരിയാക്കി എത്രയും വേഗം ഇവരെ തിരിച്ച്‌കൊണ്ട ുവരാന്‍ നടപ
ടിയുണ്ട ാവണം. മനുഷ്യക്കടത്ത് ആരോപിച്ച് അന്യായമായി പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് 
തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം തികച്ചും ദുരുദ്ദേശ്യത്തോടെ 
ഈ വിഷയം കൈകാര്യം ചെയ്യുകയും മുക്കം അനാഥശാലയില്‍ അന്വേഷണത്തിന് വന്നപ്പോള്‍ 
കൂടെയുള്ള പോലീസുകാരോട് കുട്ടികളെ ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാന്‍ നിര്‍ദേശം 
നല്‍കുകയും ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീജിത്തിനെ തത്‌സ്ഥാനത്ത് നിന്ന് നീക്കം 
ചെയ്ത അദ്ദേഹത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. 'അനാഥശാല 
വിവാദം: ഭരണകൂടമാധ്യമ വേട്ടക്കെതിരെ' നടത്തിയ പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ 
കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, അഡ്വ. 
ടി.സിദ്ധീഖ്, അഡ്വ. പി.എ മുഹമ്മദ് റിയാസ്, എം.സി മായിന്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും റഷീദ് 
ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

സുപ്രഭാതം ദിന പത്രം; സമസ്ത നേതാക്കള്‍ക്ക് ദുബൈയില്‍ സ്വീകരണം

ദുബൈ : സുപ്രഭാതം ദിന പത്രത്തിന്റെ പ്രചരണാര്‍ത്ഥം ദുബൈയില്‍ എത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേതാക്കള്‍ക്ക് ദുബൈ സുന്നി കൗണ്‍സില്‍ സ്വീക്കരണം നല്‍ക്കും. രാത്രി 7 മണിക്ക് ദുബൈ ലാന്റ്മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ശൈഖുന എം.ടി അബ്ദുള്ള മുസ്ലിയാര്‍ , ഉസ്താദ് പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ , അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , സയ്യിദ് ഹാമിദ് കോയമ്മ താങ്ങള്‍ എന്നിവര്‍ പങ്കെടുക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 04-2964301, 050- 7386308, 055- 9669139 എന്നീ നമ്പറുകളില്‍ ബന്ദപ്പെടുക

നിരപരാധികളെ വേട്ടയാടുന്നതിന് പകരം കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം- ശൈഖുനാ കോട്ടുമല

മലപ്പുറം: വഖ്ഫ് ബോര്‍ഡ് ഓഫീസില്‍ നിന്നും തച്ചണ്ണ മഹല്ലിലേക്ക് പരിശോധനക്കയച്ച ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച കുറ്റവാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്നും സാമൂഹ്യ ദ്രോഹികളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി നിരപരാധികളെ വേട്ടുയാടുന്നതില്‍ നിന്ന് പോലീസ് പിന്തിരിയണമെന്നും സമസ്ത സെക്രട്ടറി ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു.
രാഷ്ട്രീയ സ്വാധീനവും ഗുണ്ടായിസവും നടത്തി മഹല്ലുകളിലെ പ്രവര്‍ത്തനത്തെ ഇല്ലാതെയാക്കുന്ന തല്‍പര കക്ഷികള്‍ക്ക് കൂട്ടു നില്‍ക്കുന്നവര്‍ കനത്ത വില നല്‍കേണ്ടി വരും. നിരപരാധിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചവശാരാക്കിയര്‍ അധികാരികളുടെ മൂക്കിന് മുമ്പിലൂടെ വിലസിയിട്ടും കണ്ടില്ലെന്ന് നടിക്കുന്നതും നടപടി സ്വീകരിക്കാതിരിക്കുന്നതും ജനാധിപത്യ ഭരണത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി അധികാരത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരണം. തച്ചണ്ണയില്‍ സംഭവിച്ചത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. പ്രതികളെ മാതൃകപരമായി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പകരം നിരപരാധികളെ വേട്ടയാടാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.