ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് തുക കൈമാറിക്കൊണ്ട് നിര്‍വ്വഹിക്കുന്നു
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌കോളര്‍ഷിപ്പ് തുക ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ ഏല്‍പ്പിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുത്.
ജാമിഅയുടെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയാണ്. ജാമിഅഃ നൂരിയ്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ജാമിഅഃ നൂരിയ്യ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി, അഡ്വ. എം ഉമര്‍ എം.എല്‍.എ, മഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അഡ്വ. യു.എ ലത്തീഫ്, നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എ. മുഹമ്മദ് കുട്ടി ഹാജി (അല്‍സലാമ), പി.കെ.എ ലത്തീഫ് ഫൈസി, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ (തൃശ്ശൂര്‍), അബ്ദുല്ല ഫൈസി ചെറുകുളം, പി.എ മൗലവി അച്ചനമ്പലം, ഉമറുല്‍ ഫാറൂഖ് കാസര്‍ഗോഡ് സംബന്ധിച്ചു. ഓസ്‌ഫോജ്‌ന ജില്ലാ ജനറല്‍ സെക്രട്ടറി പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.

പെരുവളത്ത് പറമ്പ് ക്ലസ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് സംഘടിപ്പിച്ചു

കണ്ണൂര്‍ : SKSSF പെരുവളത്ത്പറന്പ് ക്ലസ്റ്റര്‍ കമ്മിറ്റി SSLC, +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നടത്തി. പ്രശസ്ത കരിയര്‍ കൌണ്‍സിലറും ട്രന്‍റ് സീനിയര്‍ ട്രൈനിയുമായ ജാബിര്‍ തിരുവട്ടൂര്‍ ക്ലാസ്സെടുത്തു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഹാരിസ് റഹീമി, സയ്യിദ് റാശിദ് ഹുദവി എന്നിവര്‍ അവര്‍ഡ് നല്‍കി. ശമീര്‍ എം. അധ്യക്ഷത വിഹിച്ചു. മുഹമ്മദ് എ സ്വാഗതവും ഹസീബ് നന്ദിയും പറഞ്ഞു.

തിരൂരങ്ങാടി ഏരിയാ സര്‍ഗലയം സമാപിച്ചു

തിരൂരങ്ങാടി : SKSSF തിരൂരങ്ങാടി ഏരിയാ സര്‍ഗലയം ഉള്ളണം ലത്വീഫിയ്യ മദ്രസയില്‍ സമാപിച്ചു. തിരൂരങ്ങാടി മേഖല ഒന്നാം സ്ഥാനവും യൂനിവേഴ്‌സിറ്റി, കുന്നുംപുറം മേഖലകള്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ഹിദായ, കുല്ലിയ്യ, വിഖായ എന്ന വിഭാഗങ്ങളിലായി 350- ലധികം മത്സരാര്‍ത്ഥികള്‍ 80- ഓളം ഇനങ്ങളില്‍ മത്സരിച്ചു. മെയ് 4 ന് ശനിയായ്ച്ച വൈകീട്ട് 4 മണിക്ക് നടന്ന വിളംബര കലാജാഥക്ക് നൗഷാദ് ചെട്ടിപ്പടി, റഫീഖ് ഉള്ളണം, അശ്‌റഫ് മലയില്‍, സൈദലവി ഫൈസി, ത്വാഹാ തങ്ങള്‍, റഫീഖ് മാമ്പുഴ നേതൃത്വം നല്‍കി. 7 മണിക്ക് നടന്ന പൊതു സമ്മേളനം സി. മമ്മുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അലവി ഹാജി ഉള്ളണം അധ്യക്ഷത വഹിച്ചു. അലി ഫൈസി പന്താരങ്ങാടി മുഖ്യപ്രഭാഷണം നടത്തി. റഹീം മാസ്റ്റര്‍ ചുഴലി, റാസി ബാഖവി സൂപ്പര്‍ബസാര്‍, ഹമീദ് ബാവ കുന്നുമ്മല്‍, നൗഷാദ് ചെട്ടിപ്പടി, ബാസിത്ത് സി.പി ചെമ്പ്ര, സൈതലവി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് ചുഴലി സ്വഗതവും റഫീഖ് ഉള്ളണം നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകന്‍ എടപ്പാള്‍ ബാപ്പു മുഖ്യാതിഥിയായിരന്നു. ഞായര്‍ വൈകീട്ട് 7 മണിക്ക് നടന്ന സമാപന സമ്മേളനം റാസി ബാഖവി ഉദ്ഘാടനം ചെയ്തു. കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് സമ്മാന ദാനം നടത്തി. നൗഷാദ് ചെട്ടിപ്പടി സ്വാഗതവും സൈനുദ്ധീന്‍ ഫൈസി നന്ദിയും പറഞ്ഞു. മത്സരങ്ങള്‍ക്ക് റാസി ബാഖവി,നൗശാദ് ചെട്ടിപ്പടി,സൈനുദ്ദീന്‍ ഫൈസി,റസാഖ് ഫൈസി,സുലൈമാന്‍ ഉഗ്രപുരം,ശരീഫ് ചുഴലി,അഷ്‌റഫ് മലയില്‍,മുഹമ്മദലി പുളിക്കല്‍,റഫീഖ് ഉള്ളണംസൈതലവി ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നിലംവിട്ട്ചാടല്ലേ.... സര്‍ഗലയവേദിയില്‍ ഗാനവുമായി എടപ്പാള്‍ ബാപ്പു...
ള്ളണം : SKSSF ഏരിയാ സര്‍ഗലയത്തില്‍ മുഖ്യാതിഥിയായി വന്ന എടപ്പാള്‍ ബാപ്പു ഗാനമവതരിപ്പിച്ച് സദസ്സിന്റെ ശ്രദ്ധ പിടിച്ചു പറ്റി.നിലംവിട്ട് ചാടല്ലേ എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ഗാനമാണ് പ്രവര്‍ത്തകരുടെ ആവശ്യം മാനിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആലപിച്ചത്. ഗാനത്തിന്റെ ആശയം സമൂഹം ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ആമുഖമായി ആവശ്യപ്പട്ടു. ധാര്‍മികത പുലര്‍ത്തുനന്ന എടപ്പാള്‍ ബാപ്പു സര്‍ഗലയ പരിപാടികളെ സന്തോഷ പൂര്‍വമാണ് നോക്കിക്കാണുന്നത്. മതപ്രഭാഷണ വേദികളില്‍ വയളിന് മുമ്പ് പിതാവിനോടൊപ്പം ബുര്‍ദ ചൊല്ലാന്‍ പോയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്, ഇന്നും അത് തുടരുന്നു...അദ്ദേഹം പറഞ്ഞു.

മൂല്യബോധമുള്ള കലാപ്രതിഭകള്‍ വളര്‍ന്നുവരണം : ജമലുല്ലൈലി തങ്ങള്‍

കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍
ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു
ഓമശ്ശേരി : കലാ സാഹിത്യ രംഗങ്ങള്‍ അശ്ലീലങ്ങളിലേക്ക് വഴിമാറിക്കണ്ടിരിക്കുമ്പോള്‍ മൂല്യബോധമുള്ള കലാ പ്രതിഭകള്‍ വളര്‍ന്നുവരണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പറഞ്ഞു. SKSSF കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സര്‍ഗ്ഗലയം 2013 ഓമശ്ശേരി വാദി ഹുദാ കാമ്പസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ SKSSF പ്രസിഡന്‍റ് കുഞ്ഞാലന്‍ കുട്ടി ഫൈസി നടമ്മല്‍പൊയില്‍ അധ്യക്ഷത വിഹിച്ചു. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഇ.കെ. ഹുസൈന്‍ ഹാജി, കെ.വി. മുഹമ്മദ് മുസ്‍ലിയാര്‍, എന്‍ അബ്ദുല്ല ഫൈസി, പി.വി. അബ്ദുറഹ്‍മാന്‍ മാസ്റ്റര്‍, എ.കെ. അബ്ദുല്ല, സൂപ്പര്‍ അഹ്‍മദ് കുട്ടി ഹാജി, ആര്‍.വി.എ. സലാം, ഒ.പി. അശ്റഫ്, റഫീഖ് മാസ്റ്റര്‍ കരുവന്‍പൊയില്‍, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, സുബുലുസ്സലാം, ശര്‍ബുല്‍ മഅ്റൂഫ് മൂഴിക്കല്‍, പി.സി. യൂസുഫ് ഫൈസി സംസാരിച്ചു. ജില്ലാ SKSSF ജനറല്‍ സെക്രട്ടറി ടി.പി. സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും പി.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.

കലയും സാഹിത്യവും പരസ്പര സ്നേഹത്തിന്‍റെ ചാലക ശക്തിയാകണം : ഒ.എം. കരുവാരക്കുണ്ട്

മാപ്പിള കവി ഒ.എം. കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂര്‍ : കലയും സാഹിത്യവും ഉദാത്തമായ ദൈവിക ചൈതന്യമാണെന്നും ഏറ്റവും വലിയ കലാകാരന്‍ പ്രപഞ്ചത്തെ സുന്ദരമായി സംവിധാനിച്ച സര്‍വ്വശക്തനായ തമ്പുരാനാണെന്നും അവന്‍ നല്‍കിയ കലാ ശേഷികളെ മാനവിക സമൂഹം പരസ്പര സ്നേഹത്തിന്‍റെ ചാലക ശക്തിയായി ഉപയോഗപ്പെടുത്തണമെന്നും പ്രശസ്ത മാപ്പിള കവിയും ഗ്രന്ഥകാരനുമായ ഒ.എം. കരുവാരക്കുണ്ട് അഭിപ്രായപ്പെട്ടു. കലകള്‍ക്ക് മാര്‍ഗഭ്രംശനം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അധാര്‍മ്മികതയെയും ആഭാസങ്ങളെയും കലയായി ചിത്രീകരിക്കുന്നവരാണ് വര്‍ത്തമാന കാലത്തെ സാംസ്കാരിക നായകരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. SKSSF കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സര്‍ഗലയം കലാസാഹിത്യ മത്സരം മാങ്കടവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുസ്സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. സപ്ലിമെന്‍റ് പ്രകാശനം വി.കെ. അബ്ദുല്‍ഖാദര്‍ മൌലവി മൊയ്തു ഹാജി പാലത്തായിക്ക് നല്‍കി നിര്‍വ്വഹിച്ചു. പി.പി. മുഹമ്മദ് കുഞ്ഞി, ഹംസ മാസ്റ്റര്‍ മയ്യില്‍, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, ബശീര്‍ അസ്അദി, ജുനൈദ് ചാലാട്, അബൂബക്കര്‍ യമാനി, സിറാജുദ്ദീന്‍ പന്നിയൂര്‍, സമീര്‍ അസ്ഹരി, ഹസന്‍ ദാരിമി, മുത്തലിബ് ഫൈസി, ഹാരിസ്, ഇ.കെ. അഹ്‍മദ് ബാഖവി, കെ.വി. ഇബ്റാഹീം മൌലവി, കെ.പി. അബൂബക്കര്‍ മാസ്റ്റര്‍, കെ.പി. അര്‍ശാദ് സംസാരിച്ചു.

സുകൃതങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും : വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത് അനുസമരണ പരിപാടി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ : സുകൃതങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുയും പറയുകയും സമുദായത്തിന് വേണ്ടി ഉഴിഞ്ഞു വെക്കുകയും ചെയ്തിരുന്ന മഹാനായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്നും ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി പോലുള്ള മഹത്തായ വിജ്ഞാനഗോപുരങ്ങള്‍ സ്ഥാപിക്കുക വഴി അദ്ദേഹം ചെയ്ത സുകൃതങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുന്നതാണെന്നും പ്രമുഖ സൂഫീ വര്യന്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ് ലാമിക് അക്കാദമിയില്‍ നടന്ന ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത് അനുസമരണ പരിപാടിയില്‍ ദുആ മജ്‌ലിസിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ അനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി സി അലി മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, മൂസ ബാഖവി, ഇബ്രാഹിം ഫൈസി വാളാട്, എം മുഹമ്മദ് ബഷീര്‍, അബൂബക്കര്‍ റഹ്മാനി, കെ മുഹമ്മദ്കുട്ടി ഹസനി, എ കെ സുലൈമാന്‍ മൗലവി എം കെ റഷീദ് മാസ്റ്റര്‍, ഖാസിം ദാരിമി, അബ്ദുല്ലക്കുട്ടി ദാരിമി, കാഞ്ഞായി ഉസ്മാന്‍, കെ എം ആലി, ശംസുദ്ദീന്‍ റഹ്മാനി തുടങ്ങിയവര്‍ സംസാരിച്ചു. ശംസുല്‍ ഉലമാ അക്കാദമി സ്റ്റുഡന്റ്‌സ് യൂണിയന്‍ തയ്യാക്കിയ വെബ്‌സൈറ്റ് ലോഞ്ചിംഗ് ഹമീദലി തങ്ങള്‍ നിര്‍വ്വഹിച്ചു.

മുഖ്യമന്ത്രി നീതിപാലിക്കണം : സമസ്ത

കോഴിക്കോട് : പ്രവാചകന്റേതെന്ന വ്യാജേന കാന്തപുരം എ.പി. അബൂബക്കര്‍ മൂസ്‌ലിയാര്‍ കൊണ്ടുവന്ന വ്യാജകേശം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അബദ്ധങ്ങള്‍ ഉള്ളതിനാല്‍ തിരുത്തുമെന്ന് സംസ്ഥാന മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് നീതി പൂര്‍വ്വം പാലിക്കണമെന്ന് സുന്നി യുവജന സംഘം വിശേഷാല്‍ സംഗമം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വ്യാജ കേശമുപയോഗിച്ച് വിശ്വാസചൂഷണവും, ആത്മീയ വാണിഭവും നടത്തി കേരളീയ സമൂഹത്തേയും മത വിശ്വാസത്തേയും വഞ്ചിക്കുന്ന കാന്തപുരത്തിന് സഹായകമായ നിലപാട് ഭരണകൂടങ്ങളില്‍ നിന്നുണ്ടാകുന്നത് നാടിന് അപമാനമാണ്.
സത്യവാങ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് സംഭവിച്ച അബദ്ധം എത്രയും പെട്ടെന്ന് തിരുത്തിയില്ലെങ്കില്‍ നീതിക്ക് വേണ്ടി പ്രക്ഷോഭങ്ങള്‍ ഉള്‍പ്പെടെയുള്ള വഴി സ്വീകരിക്കാന്‍ സംഘടന മുന്നോട്ട് വരുമെന്ന് യോഗം ബന്ധപ്പെട്ടവരെ ഉണര്‍ത്തി. കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന കേരളം, കര്‍ണ്ണാടക, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന പ്രവര്‍ത്തകരുടെ വിശേഷാല്‍ യോഗത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മൂസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കുംബള ഖാസിം മുസ്‌ലിയാര്‍ കാസര്‍ഗോഡ്, പിണങ്ങോട് അബൂബക്കര്‍ , ജലീല്‍ ഫൈസി പുല്ലംകോട്, കെ. റഹ്മാന്‍ ഫൈസി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കാടാമ്പുഴ മൂസഹാജി, മെട്രോ മുഹമ്മദ് ഹാജി കാസര്‍ഗോഡ,അഹമ്മദ് തെര്‍ളായി കണ്ണൂര്‍, ഇ.പി മുഹമ്മദലി സുല്‍ത്താന്‍ ബത്തേരി, എം.സി സൈതലവി മുസ്‌ലിയാര്‍ നീലഗിരി, സലീം എടക്കര മലപ്പുറം, ടി.കെ മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്, നിസാര്‍ പറമ്പന്‍ ആലപ്പുഴ, ഇബ്രാഹിം ഹാജി, ഉമര്‍ സാഹിബ് തൃശൂര്‍ ,ഹസന്‍ ആലംകോട് തിരുവനന്തപുരം, ഉമര്‍ ഫൈസി മുക്കം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹാജി കെ. മമ്മദ് ഫൈസി, സലാം ഫൈസി മുക്കം, മോയിന്‍കുട്ടി മാസ്റ്റര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആര്‍വികുട്ടിഹസന്‍ ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍,ടികെ പരീക്കുട്ടി ഹാജി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, കെ.പികോയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

റജബ് മഹത് സംഗമം അബൂദാബി മുസഫ ശഅ്ബിയ്യയില്‍


വ്യാജകേശം; സമസ്തക്ക് നീതി ലഭിക്കണം : ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

കോഴിക്കോട് : മുഹമ്മദ് നബി(സ)യുടെതെന്ന വ്യജേനെ കാന്തപുരം പ്രചരിപ്പിക്കുന്ന വ്യാജ കേശം സംമ്പന്ധിച്ച നിഗൂഡതകളും, ദുഷ്ടലാക്കും പുറത്ത് കൊണ്ടുവരാന്‍ ബാധ്യതയുള്ള സംസ്ഥാന ഭരണകൂടത്തില്‍നിന്ന് നീതിബോധമുള്ളവരെല്ലാം നീതി പ്രതീക്ഷിക്കുന്നുണ്ടന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.
ഒരു വിദേശ പൗരനെ സംബന്ധിച്ച് പോലും തെറ്റായ വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയത്. അബൂദാബിയില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉള്ളയാളും ഭരണകൂടത്തില്‍ പരാതി നിലനില്‍ക്കുന്നതുമായ ഒരാളെ സംബന്ധിച്ച് മന്ത്രിയാണെന്നാണ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്. പള്ളിപ്പണിക്ക് വേണ്ടി പിരിച്ച റസീപ്റ്റുകളും, പള്ളിപ്പണി സംബന്ധമായ ധാരാളം ഫ്‌ളക്‌സുകളും, പരസ്യങ്ങളും ഉണ്ടായിരിക്കെ പോലീസ് അതെല്ലാം കണ്ടില്ലന്നും അറിഞ്ഞില്ലന്നുമാണ് പറയുന്നത്.
കേരളത്തിലെ ഏറ്റവും വലിയ ആധികാരിക മത പണ്ഡിത സഭയായ സമസ്തയെ സംബന്ധിച്ച് കേരള പോലീസിന്റെ അറിവില്ലായ്മയാണങ്കില്‍ നമ്മുടെ നിയമവാഴ്ചയും, വിജിലന്‍സ് സംവിധാനവും ഉടച്ചു വാര്‍ക്കേണ്ടതുണ്ട്. വ്യാജ സത്യവാങ് തിരുത്തി സത്യസന്ധമായ സത്യവാങ് നല്‍കുമെന്ന് സംസ്ഥാന മുഖ്യമന്ത്രിയും യു.ഡി.എഫ് നേതൃത്വവും സമസ്തക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് തന്നെയാണ് കരുതുന്നത്. മറിച്ചൊരു തീരുമാനം ഉള്ളതായി അറിവില്ല. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ബന്ധപ്പെട്ടവരാണ് നിഷേധിക്കേണ്ടത്. സത്യം പുറത്തുകൊണ്ടുവരുന്നതിന് സമസ്ത പ്രതിജ്ഞാബദ്ധമാണന്നും അദ്ദേഹം പറഞ്ഞു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നീതിക്കൊപ്പം നിലകൊള്ളുകയാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ധാര്‍മ്മികത. മാധ്യമങ്ങളും, സാമൂഹ്യ-സാംസ്‌കാരിക രംഗത്തുള്ളവരും ഇത്തരം ആത്മീയ തട്ടിപ്പുകള്‍ക്കെതിരില്‍ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സത്യധാര ഖത്തര്‍ ലോഞ്ചിംഗ് 17 ന്





TREND അക്കാദമിക് അസംബ്ലിയുടെ പ്രീ - ലോംഞ്ചിംഗ് നടത്തി

TREND അക്കാദമിക് അസംബ്ലിയുടെ പ്രീ - ലോംഞ്ചിംഗ് ബഹു: സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ് ഡിസംബറില്‍ നടത്തുന്ന അക്കാദമിക് അസംബ്ലിയുടെ പ്രീ - ലോംഞ്ചിംഗ് ബഹു.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ട്രെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക സമൂഹത്തിലേക്ക് എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡിസംബറില്‍ അക്കാദമിക് അസംബ്ലി നടത്തുന്നത്. ചടങ്ങില്‍ SKSSF ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിന് TREND ഡയറക്ടര്‍ എസ്.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് മേല്‍മുറി, അലി കെ. വയനാട്, റഹീം ചുഴലി, അബ്ദുള്ള കുണ്ടറ, ശംസുദ്ദീന്‍ ഒഴുകൂര്‍, അബ്ദുസമദ് ഇടുക്കി, ഷംസാദ് സലീം, റാഷിദ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. TREND കോ - ഓര്‍ഡിനേറ്റര്‍ റിയാസ് നരിക്കുനി സ്വാഗതവും റഷീദ് കൊടിയൂറ ചടങ്ങിന് നന്ദിയും ആശംസിച്ചു. ചടങ്ങില്‍ വിവിധ ജില്ലകളില്‍ നിന്നും 100 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

SKSSF സംസ്ഥാന തല ഇസ്‍ലാമിക കലാ സാഹിത്യ മത്സരം മെയ് 24-25 ഇടപ്പള്ളി അല്‍അമീന്‍ പബ്ലിക് സ്കൂളില്‍


കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ സംസ്‌കരണ സമ്മേളനം 17ന് മസ്ജിദുല്‍ കബീറില്‍

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ 'ജീര്‍ണ്ണതള്‍ക്കെതിരെ ജനജാഗരണം' എന്ന പ്രമേയവുമായി സംഘടിപ്പിച്ചുവരുന്ന ത്രൈമാസ സംസ്‌കരണ കാമ്പയിനിന്റെ ഭാഗമായി സിറ്റി, ഹവല്ലി മേഖല കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കു സംസ്‌കരണ പൊതു സമ്മേളനം മെയ് 17ന് വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം സിറ്റി മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ഗഫൂര്‍ മൗലവി കീച്ചേരി മുഖ്യ പ്രഭാഷണം നടത്തും, സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടാകും.

SKSSF ജില്ലാ തശ്ദീദ് ഇന്ന് (14 ചൊവ്വ)

കാസര്‍കോട് : SKSSF കാസറഗോഡ് ജില്ലാ കമ്മിറ്റി കരുത്തുറ്റ കരങ്ങളില്‍ ഭദ്രമാണ് ഈസംഘശക്തി എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കുള്ള ശില്‍പ്പശാല തശ്ദീദ് - 2013 ഇന്ന് (ചൊവ്വ) രാവിലെ 10.30 മുതല്‍ 2.30വരെ ബേവിഞ്ച ഖുര്‍ആന്‍ സ്‌റ്റെഡി സെന്ററില്‍ വെച്ച് നടക്കും. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലമ്പാടി, ഹാരീസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, എന്‍. ഐ. അബ്ദുല്‍ ഹമീദ് ഫൈസി, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, മുനീര്‍ ഫൈസി ഇഡിയടുക്ക, മുഹമ്മദലി മൗലവി നീലേശ്വരം, ശമീര്‍ മൗലവി കുന്നുംകൈ, മഹ്മൂദ് ദേളി തുടങ്ങിയവര്‍ സംബന്ധിക്കും.

കാസര്‍കോട് ജില്ലാ സര്‍ഗ്ഗലയ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : SKSSF സംസ്ഥാന കമ്മിറ്റി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന കലാസാഹിത്യ വിരുന്ന് സര്‍ഗ്ഗലം'13 ജില്ലാതല പരിപാടി മെയ് 17, 18 തീയ്യതികളില്‍ കുമ്പള ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ വെച്ച് നടക്കും. പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. SKSSF ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍, കെ.എന്‍.അബ്ദുല്‍ ഖാദര്‍ ഖാസിമി, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹബീബുള്ള ഫൈസി പെരുമ്പട്ട, സലാം ഫൈസി പേരാല്‍, എന്‍.ഐ.അബ്ദുല്‍ ഹമീദ് ഫൈസി, ഖലീസ് ഹസനി ചൂരി, എം.പി.കെ.പള്ളങ്കോട്, ശരീഫ് നിസാമി മുഗു, മൂസ നിസാമി നാട്ടക്കല്‍, സലാം ദാരിമി മൊഗ്രാല്‍, യൂനസ് ഫൈസി കാക്കടവ് സുബൈര്‍ നിസാമി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി; ഉമറലി തങ്ങള്‍ അനുസ്മരണവും ദുആ മജ്‌ലിസും നാളെ (15)

കല്‍പ്പറ്റ : ജില്ലാ ഖാസിയും ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്ഥാപക പ്രസിഡണ്ടുമായിരു മര്‍ഹൂം പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത് അനുസ്മരണവും ദുആ മജിലിസും നാളെ(ബുധന്‍) 11 മണിക്ക് വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ദുആ സദസ്സിന് പ്രമുഖ സൂഫീവര്യനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
വി മൂസക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, എം എം ഇമ്പിച്ചേക്കോയ മുസ്‌ലിയാര്‍, ടി സി അലി മുസ്‌ലിയാര്‍, മൂസാ ബാഖവി മമ്പാട്, ഇബ്രാഹിം ഫൈസി പേരാല്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. അക്കാദമി കമ്മിറ്റി, മേഖലാ വെല്‍ഫയര്‍ കമ്മിറ്റി ഭാരവാഹികള്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍ തുടങ്ങി മുഴുവന്‍ അഭ്യുദയ കാംക്ഷികളും സംബന്ധിക്കണമെന്ന് സെക്രട്ടറി ഹാരിസ് ബാഖവി അറിയിച്ചു.

വെങ്ങപ്പള്ളി അക്കാദമി; അധ്യാപക കൂടിക്കാഴ്ച്ച ഇന്ന്

വയനാട് : ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ പബ്ലിക് സ്‌കൂളിലേക്ക് (CBSE) എല്‍ കെ ജി മുതല്‍ 6 വരെയുള്ള ക്ലാസ്സുകളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം ഇന്ന്(ചൊവ്വ) രാവിലെ 10 മണിക്ക് സ്‌കൂളില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.