സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി

ചേളാരി: ചേളാരി സമസ്താലയത്തില്‍ 1998 മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ചേളാരിയിലെ സമസ്താലയം കെട്ടിടം പൊളിച്ചുമാറ്റപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് വരെ താല്‍ക്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് മാറ്റിയത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് താല്‍ക്കാലികമായി സംവിധാനിച്ച ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം. മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കെ. മോയിന്‍ കുട്ടി മാസറ്റര്‍, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, എം.എ ചേളാരി, കെ ഹംസക്കോയ, പി.കെ. മുഹമ്മദ് ഹാജി, സി.പി. ഇഖ്ബാല്‍, കെ.പി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
- Samasthalayam Chelari