ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബ്രിട്ടീഷ് സര്‍വകലാശാല വി.സിയുമായി കൂടിക്കാഴ്ച നടത്തി

ദുബൈ: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ദുബൈയിലെ ബ്രട്ടീഷ് സര്‍വകലാശാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അബ്ദുല്ല അല്‍ശംസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ദുബൈയിലെ ബ്രിട്ടീഷ് സര്‍വകലാശാലാ ആസ്ഥാനത്തു വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ദാറുല്‍ഹുദായും ബ്രിട്ടീഷ് സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണം നടത്തുന്നതിനുള്ള പ്രാഥമിക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 2003-ല്‍ ഗവേഷണ സര്‍വകലാശാലയായി ആരംഭിച്ച ദുബൈ ബ്രട്ടീഷ് സര്‍വകലാശാല, നിലവില്‍ വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക-ഇതര സര്‍വകലാശാലകളുമായി അക്കാദമിക മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
ഫോട്ടോ: ദുബൈയിലെ ബ്രട്ടീഷ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അബ്ദുല്ല അല്‍ശംസിയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വിയും കൂടിക്കാഴ്ചക്കു ശേഷം.
- Darul Huda Islamic University