Showing posts with label Assam. Show all posts
Showing posts with label Assam. Show all posts

ദാറുല്‍ഹുദാ ആസാം കാമ്പസിലെ ഗ്രാന്‍ഡ് മസ്ജിദ് തുറന്നു

പ്രതിസന്ധികളെ ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരാണ് പണ്ഡിതര്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍

ബാര്‍പേട്ട (ആസാം): ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ ആസാം ഓഫ് കാമ്പസില്‍ നിര്‍മാണം പൂര്‍ത്തിയായ ഗ്രാന്‍ഡ് മസ്ജിദ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നമസ്‌കാരത്തിനായി തുറന്നു നല്‍കി.

ഏതു കാലത്തെ പ്രതിസന്ധികളെയും ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരും അതിജയിക്കേണ്ടവരുമാണ് പണ്ഡിതരെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളം ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസ-സാംസ്‌കാരിക ചൈതന്യം ദേശവ്യാപകമായും അന്താരാഷ്ട്രതലത്തിലും പ്രസരിപ്പിക്കാനുള്ള ദാറുല്‍ഹുദായുടെ ദൗത്യം ശ്രമകരമാണെന്നും ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല; ചരിത്രം സൃഷ്ടിക്കുക കൂടി പണ്ഡിതര്‍ ചെയ്യേണ്ടതുണ്ടെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പരിതാപകരമായ അവസ്ഥക്കു പരിഹാരം വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു.

ആസാമിലെ മതപണ്ഡിത നേതാക്കളും ജനപ്രതിനിധികളും പ്രദേശവാസികളും അടക്കം നൂറുക്കണക്കിന് ആളുകള്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ് ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാന്‍ കാമ്പസിലെത്തിയിരുന്നു. 10130 ചതുരശ്ര അടി വിസ്തൃതിയില്‍ ഇരുനിലകളിലായി പണിത വിശാലമായ പള്ളിയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് പ്രര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്.

ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ബാര്‍പേട്ട മണ്ഡലം എം.പി അബ്ദുല്‍ ഖാലക്, എം.എല്‍.എമാരായ ജാകിര്‍ ഹുസ്സൈന്‍ സിക്ദര്‍, അഷ്‌റഫുല്‍ ഹുസ്സൈന്‍, സിദ്ദീഖ് അഹ്മദ്, ആസാം കോട്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം തലവന്‍ ഡോ. ഫസലുര്‍റഹ്മാന്‍, ഗുവാഹത്തി യൂനിവേഴ്‌സിറ്റി അറബി വിഭാഗം തലവന്‍ ഡോ. മിസാജുര്‍റഹ്മാന്‍ താലൂക്ദാര്‍, ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ആസാം ഓഫ് കാമ്പസ് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഈനുദ്ദീന്‍ ഹുദവി വല്ലപ്പുഴ, അബൂബക്കര്‍ ഹാജി മൂസാംകണ്ടി, അബ്ദുര്‍റശീദ് ഹാജി മൂസാംകണ്ടി, മുഫ്തി സുലൈമാന്‍ ഖാസിമി, മുഫ്തി ആലിമുദ്ദീന്‍ ഖാന്‍, അക്കാസ് അലി സാഹിബ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ദിലേര്‍ഖാന്‍, ജാസിം ഓമച്ചപ്പുഴ, ബാവ ഹാജി പാണമ്പ്ര, ബശീര്‍ ഹാജി ഓമച്ചപ്പുഴ, നാസര്‍ വെള്ളില, വി.പി കോയ ഹാജി ഉള്ളണം, ഫൈസല്‍ അങ്ങാടിപ്പുറം തുടങ്ങിയ ദാറുല്‍ഹുദാ - ഹാദിയാ പ്രതിനിധികള്‍ സംബന്ധിച്ചു.
- Darul Huda Islamic University

ആസാമിൽ കലാ വസന്തം തീർത്ത് തലാശ്'18 ന് പരിസമാപ്തി

ഗുവാഹതി: ഹാദിയ നാഷണൻ എജ്യുക്കേഷൻ കൗൺസിലിനു കീഴിൽ ആസാമിൽ നടന്നുകൊണ്ടിരിക്കുന്ന മോറൽ സ്കൂളുകൾ തമ്മിൽ നടന്ന തലാശ് ഇന്റർ മകാതിബ് ആർട്ട് ഫെസ്റ്റ് സമാപിച്ചു. ആസാമിലെ പ്രാഥമിക മത വിദ്യാഭ്യാസ മേഖലയിൽ വേറിട്ട ചരിത്രം സൃഷ്ടിച്ച് ദാറുൽ ഹുദാ ആസാം കാമ്പസിൽ വെച്ച് നടന്ന തലാശ് ഗ്രാന്റ് ഫിനാലേയിൽ നാലു മേഖലകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട 120 പ്രതിഭകൾ മാറ്റുരച്ചു. ഖിറാഅത്ത്, മാസ്റ്റർ ബ്രൈൻ, പ്രസംഗം, ചിത്രരചന തുടങ്ങി 10 ഓളം ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. ആസാമിൽ ഹാദിയ നാഷണൻ എജ്യുക്കേഷൻ കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന 78 മോറൽ സ്കൂളുകളെ നാലു സോണലുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഗ്രാന്റ് ഫിനാലേയിൽ ബുരിനഗർ സോൺ ജേതാക്കളായി. നേരത്തെ നടന്ന തലാശ് സോണൽ മത്സരങ്ങൾ ബാർപേട്ട ജില്ലയിലെ ബുഗ്ഡിയ, ദുബ്രി ജില്ലയിലെ ഗുണപറ, നെൽബരി ജില്ലയിലെ ബൊൻമജ, ശൂറാദി എന്നീ സ്ഥലങ്ങളിലായിരുന്നു നടത്തപ്പെട്ടത്. വിദ്യാർഥികൾക്കു൦ വിദ്യാർഥിനികൾക്കു൦ വ്യത്യസ്തമായ നടന്ന സോണൽ മത്സരത്തിൽ 1500ലധിക൦ വിദ്യാർഥികളായിരുന്നു മാറ്റുരച്ചത്. വൈകുന്നേരം നടന്ന തലാശ് ഗ്രാന്റ് ഫിനാലേ സമാപന ചടങ്ങിൽ സയ്യിദ് മുഈനുദ്ദീൻ ഹുദവി, മൻസൂ൪ ഹുദവി, സുഹൈൽ ഹുദവി, ശാക്കിർ ഹുദവി, ശിഹാബ് ഹുദവി, ഫിറോസ് ഹുദവി, മശ്ഹൂദ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. 
- Darul Huda Islamic University

ദാറുല്‍ ഹുദാ ആസാം ഓഫ്‌ കാമ്പസ്‌ ക്ലാസ് ഉദ്ഘാടനം ചെയ്തു


ബാര്‍പേട്ട (ആസാം): ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ആസാം ഓഫ്‌ കാമ്പസ്‌ നാലാമത്‌ ബാച്ചിനുള്ള ക്ലാസുദ്‌ഘാടനം ദാറുല്‍ ഹുദാ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്‌മ (ഹാദിയ) വൈസ്‌ പ്രസിഡന്റ്‌ സി. എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ നിര്‍വഹിച്ചു. നവാഗതര്‍ക്കായി കാമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അബൂദാബി ബ്രിട്ടീഷ്‌ സ്‌കൂള്‍ ഇസ്‌്‌ലാമിക വിഭാഗം തലവന്‍ സിംസാറുല്‍ ഹഖ്‌ ഹുദവി മമ്പാട്‌ മുഖ്യപ്രഭാഷണം നടത്തി. ഓഫ്‌ കാമ്പസ്‌ പ്രിന്‍സിപ്പള്‍ സയ്യിദ്‌ മുഈനുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളത്തില്‍ നിന്നും ആസാമില്‍ നിന്നുമായി അനേകം വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. മുന്‍ ജില്ലാ പരിഷത്ത്‌ മുത്വീഉല്‍ റഹ്‌്‌മാന്‍, ബൈശ ഗ്രാമ മുഖ്യന്‍ ഇംറാന്‍ ഹുസൈന്‍, മഖ്‌ബൂല്‍ ഖാന്‍, റിയാദ്‌ അല്‍ ശഖ്‌റാ യൂണിവേഴ്‌സിറ്റി ലെക്‌ചറര്‍ അബ്ദുല്‍ റഊഫ്‌ ഹുദവി അഞ്ചച്ചവിടി, ഖത്തര്‍ ആഭ്യന്തര വിഭാഗത്തിലെ കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു. വൈസ്‌ പ്രിന്‍സിപ്പള്‍ സദ്ദാം ഹുസൈന്‍ ഹുദവി ആന്ധ പ്രദേശ്‌ സ്വാഗതവും ലെക്‌ചറര്‍ മീരാന്‍ കാഷിഫ്‌ ഹുദവി കര്‍ണാടക നന്ദിയും പറഞ്ഞു. മേഘാലയ,മണിപ്പൂര്‍,ആസാം എന്നിവിടങ്ങളില്‍ നിന്നായി അറുപത്തിയഞ്ച്‌ വിദ്യാര്‍ത്ഥികളാണ്‌ പുതുതായി പ്രവേശനം നേടിയത്‌. 
ഫോട്ടോസ്: 1. ഹാദിയ വൈസ്‌ പ്രസിഡന്റ്‌ സി. എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ ക്ലാസുദ്‌ഘാടനം നിര്‍വ്വഹിക്കുന്നു. 2. ഉസ്‌്താദ്‌ സിംസാറുല്‍ ഹഖ്‌ ഹുദവി മുഖ്യപ്രഭാഷണം നടത്തുന്നു 
- Darul Huda Islamic University

ഹാദിയ ഫീല്‍ഡ് ട്രിപ്പ്; പ്രഥമ സംഘം ബംഗാള്‍, ആസാം കാമ്പസുകള്‍ സന്ദര്‍ശിച്ചു


ഭീംപൂര്‍ (വെസ്‌റ്റ്‌ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ കേരളേതര സംസ്ഥാനങ്ങളില്‍ അരങ്ങേറുന്ന വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മ ഹാദിയ സംഘടിപ്പിക്കുന്ന ഫീല്‍ഡ്‌ ട്രിപ്പ്‌ പദ്ധതിയുടെ പ്രഥമ സംഘം ബംഗാള്‍, ആസാം ഓഫ്‌ കാമ്പസുകള്‍ സന്ദര്‍ശിച്ചു. സിംസാറുല്‍ ഹഖ്‌ ഹുദവിയുടെ നേതൃത്വത്തിലുള്ള ഇരുപത്തൊന്നംഗ സംഘം ഹാദിയയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക മതപഠന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഗ്രാമങ്ങളിലൂടെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്‌തു. രണ്ടു ഓഫ്‌ കാമ്പസുകളിലേയും വിദ്യാര്‍ത്ഥികളുമായി സംഘം സംവദിക്കുകയും ചെയ്‌തു. സിംസാറുല്‍ ഹഖ്‌ ഹുദവി, അബ്ദുറഊഫ്‌ ഹുദവി അഞ്ചച്ചവിടി, ഇപി കബീര്‍ ഹുദവി, ഷൗക്കത്തലി ഹുദവി, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. ബംഗാള്‍ ഓഫ്‌ കാമ്പസില്‍ പുതുതായി നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്‌ഘാടനം സിംസാറുല്‍ ഹഖ്‌ ഹുദവി നിര്‍വഹിച്ചു. പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ക്ലാസ്‌ ഉദ്‌ഘാടനം ഹാദിയ വൈ. പ്രസിഡന്റ്‌ സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുമ്പറമ്പ്‌ നിര്‍വഹിച്ചു. ബംഗാള്‍ ഓഫ്‌ കാമ്പസ്‌ പ്രിന്‍സിപ്പല്‍ സിദ്ദീഖുല്‍ അക്‌ബര്‍ ഹുദവി, മുഫ്‌തി നൂറുല്‍ ഹുദാ സാഹിബ്‌, ഡോ. മുന്‍കിര്‍ ഹുസൈന്‍, ഫൈസല്‍ ഹുദവി പട്ടാമ്പി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആസാം കാമ്പസിലെ പുതിയ ബാച്ചിലേക്ക്‌ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ ക്ലാസുദ്‌ഘാടനവും സി.എച്ച്‌ ശരീഫ്‌ ഹുദവി പുതുപ്പറമ്പ്‌ നിര്‍വഹിച്ചു. 
ഫോട്ടോ: ദാറുല്‍ഹുദാ ബംഗാള്‍ ഓഫ് കാമ്പസില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സിംസാറുല്‍ ഹഖ് ഹുദവി സംസാരിക്കുന്നു. 
- Darul Huda Islamic University

ദാറുല്‍ ഹുദാ ഓഫ് കാമ്പസ് ആസാമിലും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ മൂന്നാമത് ഓഫ് കാമ്പസ് ആസാമില്‍ ദാറുല്‍ ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതവും ഭൗതികവുമായ അജ്ഞതയാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹത്തിന്റെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം. ഈ പരിതാപകരമായ അവസ്ഥക്ക് വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണ് പരിഹാരമെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ പദ്ധതികള്‍ രാജ്യവ്യാപകമാക്കുമെന്നും തങ്ങള്‍ പറഞ്ഞു. തലസ്ഥാന നഗരിയായ ഗുവാഹത്തിയില്‍ നിന്നും 65 കി.മി അകലെ ബോര്‍പ്പേട്ട ജില്ലയിലെ ബൈശ വില്ലേജില്‍ ദാറുല്‍ ഹുദാ സ്വന്തമായി വാങ്ങിയ ആറ് ഏക്കര്‍ ഭൂമിയിലാണ് പുതിയ ഓഫ് കാമ്പസ് യാതാര്‍ത്ഥ്യമായത്. ബൈശയിലെയും സമീപ പ്രദേശങ്ങളിലെയും നൂറുക്കണക്കിന് ഗ്രമാവാസികള്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദാറുല്‍ ഹുദാ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ആന്‍ഡ് കണ്ടംപററീ സ്റ്റഡീസിന് കീഴില്‍ രൂപം നല്‍കിയ നാഷണല്‍ പ്രൊജക്റ്റിനു കീഴിലുള്ള ആസാം കാമ്പസിന് രണ്ട് വര്‍ഷം മുന്‍പാണ് ശിലയിട്ടത്. പ്രാഥമിക ഘട്ടം എന്ന നിലയില്‍ ആസാമിലെ വിവിധ കേന്ദ്രങ്ങളില്‍ ഓഫ് കാമ്പസിന് കീഴില്‍ മദ്രസ്സകളും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ കാമ്പസിലേക്ക് പ്രവേശനം ലഭിച്ചവര്‍ക്കുള്ള ക്ലാസ് ഉദ്ഘാടനവും തങ്ങള്‍ നിര്‍വ്വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് അസം ഘടകം മുന്‍ പ്രസിഡന്റ് ദിലേര്‍ഖാന്‍, അബ്ദുല്‍ ഖുദ്ദൂസ്, പ്രൊഫ. റഫീഖുല്‍ ഇസ്‌ലാം, പ്രൊഫ. ഖാലിഖുസ്സമാന്‍, മുതീഉറഹ്മാന്‍, അക്കാഷ് അലി, ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി പ്രതിനിധികളായ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു.ശാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ദാറുല്‍ ഹുദാ ഓഫ്‌ കാമ്പസ്‌ ആസാമില്‍ സ്ഥാപിക്കും : ഡോ. ബഹാഉദ്ദീന്‍ നദ്‌വി

ഗുവാഹത്തി : ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലകളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‌ ആസാമിലെ ബോര്‍പെട്ട ജില്ലയില്‍ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ കാമ്പസ്‌ സ്ഥാപിക്കുമെന്ന്‌ വൈസ്‌ ചാന്‍സലര്‍ ഡോ ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പ്രസ്‌താവിച്ചു. ആസാമിലെ ബോര്‍പെട്ട ജില്ലയിലെ ബൈശ നഗരത്തില്‍ ദാറുല്‍ ഹുദാ പ്രതിനിധികള്‍ക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈശ ഗ്രാമവാസികള്‍ ദാറുല്‍ ഹുദാ മോഡല്‍ വിദ്യാഭ്യാസം സസന്തോഷം സ്വീകരിക്കുകയും സ്ഥാപനത്തിന്‌ ഭൂമി വാഗ്‌ദാനം നല്‍കുകയും പൂര്‍ണ പിന്തുണ അറിയുക്കുകയും ചെയ്‌തു. സ്വീകരണ സമ്മേളനത്തില്‍ ആസാമിലെ മത രാഷ്‌ട്രീയ സാംസ്‌കാരിക വൈജ്ഞാനിക രംഗത്തെ വിവിധ വ്യക്തിത്വങ്ങള്‍ അടക്കം വന്‍ ജനാവലി പങ്കെടുത്തു.

സമ്മേളനത്തില്‍ മാല്‍ദിയ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പള്‍ അല്‍ ഹാജ്‌ അതാഉര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ്‌ ആസാം പ്രസിഡണ്ട്‌ മുഹമ്മദ്‌ ദിലേര്‍ഖാന്‍, ജില്ല പഞ്ചായത്ത്‌ മെമ്പര്‍ മതീഉര്‍റഹ്മാന്‍, കോട്ടണ്‍ കോളേജ്‌ പ്രൊഫസര്‍ ഡോ. ഫസലുര്‍ റഹ്മാന്‍, ആസാം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട്‌ മുഹമ്മദ്‌ അബ്‌ദുര്‍റഹ്മാന്‍ അഹ്‍മദ്‌, മുസ്‌ലിംലീഗ്‌ സെക്രട്ടറി മുസമ്മില്‍ അഹമ്മദ്‌, എം.എസ്‌.എഫ്‌ സെക്രട്ടറി അഡ്വ. അന്‍വര്‍ റഹ്മാന്‍, ഹാഫിസ്‌ മുഖ്‌ലിസുര്‍റഹ്മാന്‍, മുഹമ്മദ്‌ അംറാന്‍ ഹുസൈന്‍, മുഹമ്മദ്‌ അകീഫ്‌ അലി, മുഹമ്മദ്‌ യൂനുസ്‌ അലി, മുഹമ്മദ്‌ റഫീഖ്‌ അലി തുടങ്ങി ആസാമിലെ വിവിധ ജനപ്രതിനിധികളും ദാറുല്‍ ഹുദാ സെക്രട്ടറി യു. ശാഫി ഹാജി, കുണ്ടൂര്‍ മര്‍കസ്‌ പ്രിന്‍സിപ്പള്‍ അബ്‌ദുല്‍ ഗഫൂര്‍ ഖാസിമി, ദാറുല്‍ ഹുദാ കമ്മിറ്റി മെംബര്‍മാരായ ഇബ്രാഹീം ഹാജി തയ്യിലക്കടവ്‌, അബ്‌ദുല്‍ നാസിര്‍ വെള്ളില, കെ.ടി. ജാബിര്‍ ഹുദവി തുടങ്ങിയവരും പങ്കെടുത്തു.