സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാൻ ശ്രമം നടക്കുന്നു: സമസ്ത നേതാക്കള്

തിരൂരങ്ങാടി: വ്യാജ കേശ വിവാദത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെയും മുസ്‌ലിം ലീഗിനെയും തമ്മിലടിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി സമസ്ത നേതാക്കള്‍ ആരോപിച്ചു. എസ്.എം.എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെമ്മാട് ദാറുല്‍ ഹുദായില്‍ നടന്ന ആദര്‍ശ സമ്മേളനത്തിലാണ് സമസ്ത നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് നടന്ന പ്രതിഷേധ റാലിയില്‍ ലീഗ് നേതാവിനെതിരായി നടത്തിയ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു.സമസ്തയും ലീഗും ഒരിക്കലും ഒന്നല്ല,എന്നാല്‍ ഇരു സംഘടകളും പരസ്പര ധാരണയോടെയാണ് ഇക്കാലം വരെ പ്രവര്‍ത്തിച്ചു പോന്നത്.കേശ വിവാദത്തില്‍ അത് നഷ്ടപ്പെടുകയായിരുന്നുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാനം ചെയ്തു. എം.പി മുസ്തഫല്‍ ഫൈസി ആധ്യക്ഷം വഹിച്ചു.സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ നദ്‌വി,സത്താര്‍ പന്തല്ലൂര്‍,ഇസ്മായീല്‍ സഖാഫി തോട്ടുമുക്കം,കാളാവ് സൈതലവി മുസ്‌ലിയാര്‍,പി. ഇസ്ഹാഖ് ബാഖവി,ടി.എച്ച്.അസീസ് ബാഖവി പ്രസംഗിച്ചു