വിശ്വാസികള്‍ ഒഴുകിയെത്തി..കടമേരി റഹ്‌മാനിയ റൂബി ജൂബിലിക്ക്‌ ഉജ്ജ്വല പരിസമാപ്‌തി

ജനസാഗരം സാക്ഷി…കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജ്‌ റൂബി ജൂബിലി യുടെ സമാപന പൊതു സമ്മേളനം സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
കടമേരി: വൈജ്ഞാനിക കേരളത്തിലാദ്യമായി മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം കാഴ്‌ചവെച്ച്‌ പ്രവര്‍ത്തി പദത്തില്‍ നടപ്പിലാക്കി വിജയിച്ച, കടമേരി റഹ്‌ മാനിയ്യ അറബിക്‌ കോളേജിന്റെ റൂബി ജൂബിലിക്ക്‌ വടകരയിലെ കടമേരിയില്‍ പ്രൌഢോജ്‌ജ്വല പരിസമാപ്‌തി.
നാട്ടിന്‍റെ വിവിധ മേഖലകളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസി സാഗരത്തെ സാക്ഷി നിര്‍ത്തി സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളാണ്‌ പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. 
സമൂഹം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയും കുറ്റകൃത്യങ്ങള്‍ പെരുകുകയും ചെയ്യുന്ന പുതിയ കാലത്ത് ധാര്‍മ്മികബോധമുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടത് അനിവാര്യമാണെന്ന് തങ്ങള്‍. പറഞ്ഞു. 
കഴിഞ്ഞുപോയ മുസ്‌ലിം ഭരണകര്‍ത്താക്കളും മഹത്തുക്കളുമെല്ലാം വിജ്ഞാനത്തിന് നല്‍കിയ പ്രാധാന്യം പുതിയ തലമുറ പഠിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ നാല്‌ ദിവസങ്ങളിലായി നടന്ന ആഘോഷപരിപാടികളില്‍  നിരവധി പണ്ഡിതന്‍മാരും കേന്ദ്രസംസ്ഥാന മന്ത്രിമാരും നേതാക്കളുമാണ്‌ വിവിധ സെഷനുകളിലായി പങ്കെടുത്തത്‌.  സ്ഥാപനത്തില്‍ നിന്നും മത ഭൌതിക സമന്വയ പഠനം പൂര്‍ത്തീകരിച്ച്‌ ഇരു വിഭാഗത്തിലും ബിരുദങ്ങള്‍ നേടിയ 138 യുവപണ്ഡിതന്‍മാരാണ്‌ കഴിഞ്ഞ ദിവസം റഹ്‌്‌മാനി ബിരുദവും സര്‍ട്ടിഫിക്കറ്റും സനദും ഏറ്റു വാങ്ങിയത്‌. ഇവര്‍ക്കുള്ള സനദ്‌ ദാനം നിര്‍വ്വഹിച്ചതും പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ആയിരുന്നു
കോളജില്‍ പഠനം പൂര്‍ത്തിയാക്കിയവരും പഠിച്ചുകൊണ്‌ടിരിക്കുന്നവരുമായ 40 നിര്‍ധനര്‍ക്ക്‌ റഹ്‌്‌മാനിയ യു.എ.ഇ ഉത്തരമേഖല കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന റഹ്‌്‌മാനിയ മഹലിന്റെ പ്രഖ്യാപനവും സമാപനപൊതുയോഗത്തില്‍ നടന്നു.
സമാപന സമ്മേളന ദിവസം രാവിലെ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമം ഹജ്ജ്‌ കമറ്റി ചെയര്‍മാനും സ്ഥാപന പ്രിന്‍സിപ്പളുമായ ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഫരീദ്‌ റഹ്‌്‌മാനി കാളികാവ്‌ അധ്യക്ഷത വഹിച്ചു. സി ഹംസ സാഹിബ്‌ മേലാറ്റൂര്‍, സൈതലവി റഹ്‌്‌മാനി, കോഡൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌്‌ല്യാര്‍, അബ്ദുല്ല ഫൈസിവേളം, മുസ്‌തഫ റഹ്‌്‌മാനി മാവൂര്‍, മുടിക്കോട്‌ മുഹമ്മദ്‌ മുസ്‌്‌ല്യാര്‍ സംസാരിച്ചു.
തുടര്‍ന്ന്‌ നടന്ന കര്‍മസരണി ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ ടി ഹംസമുസ്‌്‌ല്യാര്‍ വയനാട്‌ അധ്യക്ഷത വഹിച്ചു. എം ടി അബ്‌്‌ദുല്ല മുസ്‌്‌ല്യാര്‍, മൂസക്കുട്ടി ഹസ്രത്ത്‌, ബഷീര്‍ ഫൈസി ചീക്കോന്ന്‌, വി മൂസക്കോയ മുസ്‌്‌ല്യാര്‍, മാഹിന്‍മുസ്‌്‌ല്യാര്‍, കബീര്‍ റഹ്‌്‌മാനി സംസാരിച്ചു.
ഉച്ചക്ക്‌ ശേഷം നടന്ന നേതൃസ്വരം കേരള വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്‌ സി കെ എം സാദിഖ്‌ മുസ്‌്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍, ഹംദുല്ല സഈദ്‌ എം പി,മുസ്‌തഫ മുണ്‌ടുപാറ, അബൂബക്കര്‍ ഫൈസി മലയമ്മ, സംസാരിച്ചു.സമാപന സമ്മേളനം  പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത പ്രസിഡന്റ്‌ സി കോയക്കുട്ടി മുസ്‌്‌ല്യാര്‍ ആനക്കര അധ്യക്ഷതവഹിച്ചു.
കോഴിക്കോട്‌ വലിയഖാസി നാസറുദ്ദിന്‍ അബ്ദുല്‍ ഹയ്യ്‌ തങ്ങള്‍, പ്രാര്‍ഥന നടത്തി.
ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌്‌്‌ല്യാര്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌്‌ല്യാര്‍, പി കെ പി അബ്ദുസ്സലാം മുസ്‌്‌ല്യാര്‍, എം സി മായിന്‍ഹാജി, ത്വാഖ അഹ്‌്‌മദ്‌ മുസ്‌്‌ല്യാര്‍, ചെറുവാളൂര്‍ അബ്ദുസ്സലാം മുസ്‌്‌ല്യാര്‍, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, ചീക്കിലോട്ട്‌ കുഞ്ഞബ്ദുല്ല മുസ്‌്‌ല്യാര്‍, എസ്‌ പി എം തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
അരീക്കര്‍ അബ്ദുറഹിമാന്‍ മുസ്‌്‌ല്യാരുടെ ജൌഹറുല്‍ മുനള്ളം എന്ന ഗ്രന്ഥം കുറ്റിക്കണ്‌ടി അബൂബക്കര്‍ ഹാജിക്ക്‌ നല്‍കി പാണക്കാട്‌ ഹൈദരലി ശിഹാബ്‌തങ്ങള്‍ പ്രകാശനം ചെയ്‌തു.
സമാപന സമ്മേളനത്തില്‍ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ല്യാര്‍ അദ്ധ്യക്ഷനായിരുന്നു. സമസ്‌ത ജന.സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ല്യാര്‍ സനദ്ദാന പ്രഭാഷണവും അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണവും നടത്തി.  അവാര്‍ഡ്ദാനം ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി നിര്‍വ്വഹിച്ചു. 
ഖത്തർ പാലസ് ഇമാം ഹാഫിള് സുഹൈല്‍ റഹ്മാനി കാവനൂര്‍ ഖിറാഅത്ത് നടത്തി. റഹ്മാനിയ്യ: പ്രിന്‍സിപ്പല്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ 
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, പി.കെ.പി. അബ്ദുസ്സലാം മുസ്‌ല്യാര്‍, മന്ത്രി മഞ്ഞളാംകുഴി അലി, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, മാണിയൂര്‍ അഹമ്മദ് മുസ്‌ല്യാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.സി. മായിന്‍ ഹാജി, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ല്യാര്‍ സംബന്ധിച്ചു. ശൈഖുനാ കോട്ടുമല ടി എം ബാപ്പുമുസ്‌്‌ല്യാര്‍ സ്വാഗതവും മുഹമ്മദ്‌ റഹ്‌മാനി തരുവണ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിലെ പ്രധാന പ്രഭാഷണങ്ങൾ താഴെ കേൾക്കാം