ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ വജ്രജൂബിലി ആഘോഷം ഇന്ന് മുതൽ

കൊടുവള്ളി: ആറ് പതിറ്റാണ്ട് പിന്നിടുന്ന ഓമശ്ശേരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയുടെ വജ്രജൂബിലി ആഘോഷ പരിപാടികള്‍ ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ വിവിധ പരിപാടികളോടെ നടക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന ജൂബിലി ഉദ്ഘാടനവും ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയുടെ ചരിത്രം പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രകാശനവും ഫ്‌ളാറ്റ് നിര്‍മാണ ഫണ്ട് ഉദ്ഘാടനവും പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. 
ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ്യുദ്ദീന്‍ ഫൈസി വാഴക്കാട്, മുസ്തഫ ദാരിമി അടിവാരം, സദഖത്തുള്ള ദാരിമി അരീക്കോട് എന്നിവര്‍ പ്രഭാഷണം നടത്തും. ആറ്, ഏഴ് തിയ്യതികളില്‍ ദഫ് മത്സരം, പൂര്‍വ വിദ്യാര്‍ഥികളുടെ ഇശല്‍ വിരുന്ന്, ബുര്‍ദ മജ്‌ലിസ് തുടങ്ങിയ പരിപാടികള്‍ നടക്കും. എട്ടിന് നടക്കുന്ന ദിക്‌റ് ദുഃആ സമ്മേളനം കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ നേതൃത്വം നല്കും.