മഞ്ചേരി: സംസ്ഥാന ഹജ്ജ്കമ്മിറ്റിക്ക് കീഴില്‍ ജില്ലയില്‍ ഹജ്ജ് അപേക്ഷാ പരിശീലന ക്യാമ്പുകള്‍ ആറുമുതല്‍ ആരംഭിക്കും. അപേക്ഷ നല്കാന് ഉദ്ദേശിക്കുന്നവര്‍ക്കും അപേക്ഷകള്‍ പൂരിപ്പിച്ച് നല്കാന് തത്പരരായ വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
തീയതി, നിയോജകമണ്ഡലം, പരിശീലന സ്ഥലങ്ങള്‍, ബന്ധപ്പെടേണ്ട നമ്പര്‍ എന്നീ ക്രമത്തില്‍ ചുവടെ:
ഫെബ്രു: ആറ്: 10 മണി -(തിരൂര്‍, താനൂര്‍) താനൂര്‍ സാംസ്കാരിക സമുച്ചയം, അബ്ബാസ് അലി 9447318843, സക്കീന 9562725801. ഏഴ്: 11മണി- (കോട്ടയ്ക്കല്‍) താഴേ കോട്ടയ്ക്കല്‍ തഹ്ലിമുല്‍ ഇസ്ലാം മദ്രസ്സ, അബ്ദുള്ള കോയ തങ്ങള്‍ 9946384201, ഹനീഫ - 9745206313. എട്ട്: മൂന്നുമണി (നിലമ്പൂര്‍, വണ്ടൂര്‍) ചന്തക്കുന്ന്, അസൈനാര്‍ 9447423033, അബ്ദുള്‍ ഹമീദ് 9539049552. (ഏറനാട്) അരീക്കോട്, അബ്ദുള്‍ മനാഫ് 9447636256, അബ്ദുറസാഖ് 9400854150. (വള്ളിക്കുന്ന്) 10മണി, തേഞ്ഞിപ്പലം ഇസ്ലാമിക് ചെയര്ഹാള്, അബ്ദുള്‍കരീം 9037353735, സുലൈമാന്‍ 9495177323. ഒമ്പത്: 10മണി (മലപ്പുറം, വേങ്ങര) കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാള്‍, മൊയ്തീന് 9496363385, അബ്ദുള്‍ നാസര്‍ 9567688601. (മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട) പട്ടര്‍കുളം നദ്വത്തുല് ഉലൂം മദ്രസ, വീരാന്‍- 9447452971, മുഹമ്മദ് ഉവൈസ് 9745867817. പതിനാറ്: (പൊന്നാനി, തവനൂര്‍) പുത്തന്‍പള്ളി മദ്രസ, കുഞ്ഞ്- 9995015928. പത്തുമണി (കൊണ്ടോട്ടി) വൈദ്യര്‍സ്മാരകം, അബ്ദുള്‍ റൗഫ് 9846738287.
ഫോം പൂരിപ്പിച്ചത് തെറ്റിയാല്‍ അവസരം നഷ്ടമാകും
കൊണ്ടോട്ടി: പൂരിപ്പിച്ച ഹജ്ജ് അപേക്ഷാഫോമില്‍ തെറ്റുപറ്റിയാല്‍ ഇത്തവണ അവസരം നഷ്ടപ്പെടും. പൂര്‍ണമായി പൂരിപ്പിക്കാത്തതും അപാകങ്ങള്‍ നിറഞ്ഞതുമായ അപേക്ഷകള്‍ പരിശോധിച്ച് തിരുത്തുവാന്‍ സാധാരണ അവസരം നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ അവസരവും നല്‍കില്ല. തെറ്റാതെ അപേക്ഷ പൂരിപ്പിക്കുന്നതിന് ഹജ്ജ്വളണ്ടിയര്മാരുടെ സഹായം ലഭിക്കും. സംസ്ഥാനത്താകെ 115 വളണ്ടിയര്‍മാരെ നിയമിച്ചിട്ടുണ്ട്.
റിസര്‍വ് കാറ്റഗറി എയില്‍പ്പെടുന്ന 70 വയസ്സ് കഴിഞ്ഞവരുടെ കൂടെ ഒരു സഹായി നിര്‍ബന്ധമാണ്. അപേക്ഷകനും സഹായിയും നേരത്തെ ഒരു തരത്തിലും ഹജ്ജ് നിര്വഹിച്ചവരാവരുത്. സഹായി ഭാര്യ, ഭര്‍ത്താവ്, മകന്, മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, സഹോദരന്, സഹോദരി, പേരമകള്‍, സഹോദരപുത്രന് എന്നിവരില്‍ നിന്നാകണം. ബന്ധം തെളിയിക്കുന്നതിന് മതിയായ രേഖകള്‍ രണ്ടുകോപ്പി വീതം അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷകന് യാത്ര റദ്ദാക്കുകയാണെങ്കില്‍ സഹായിയുടെ യാത്രയും മുടങ്ങും. നോട്ടറി സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം 10 രൂപ മുദ്രപ്പത്രത്തില്‍ നല്‍കണം. യഥാര്‍ഥ പാസ്പോര്‍ട്ടും രണ്ട് പകര്‍പ്പും ഫോട്ടോയും അപേക്ഷയോടൊപ്പം നല്‍കണം.
കഴിഞ്ഞവര്‍ഷം ഹജ്ജിന് അവസരംലഭിച്ച് യാത്ര മുടങ്ങിയവര്‍ക്ക് ഈവര്‍ഷം സംവരണ ആനുകൂല്യം ലഭിക്കും.ഹജ്ജ് ആദ്യഗഡു 76,000 രൂപയാണ്. ആദ്യഗഡു മെയ് 20നകം നല്‍കണം.
സംവരണ വിഭാഗത്തില്‍ സംസ്ഥാന ക്വാട്ടയെക്കാള്‍ അധികം അപേക്ഷകരുണ്ടെങ്കില്‍ ബി കാറ്റഗറിയിലാകും നറുക്കെടുപ്പ് ഉണ്ടാവുക.