സുന്നി സെന്റര്‍ പ്രസിടണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. |
ദുബായ് : വളാഞ്ചേരി മര്‍കസു തര്ബിയ്യത്ത്തില്‍ ഇസ്ലാമിയ്യയുടെ പ്രചരണാര്‍ത്ഥം യു.എ.ഇ.യിലെത്തിയ മര്‍കസ് ജനറല്‍ സെക്രട്ടറി ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, കാളാവ് സൈതലവി മുസ്ലിയാര്‍ എന്നിവര്‍ക്ക് ദുബായ് സുന്നി സെന്ററില്‍ സ്വീകരണം നല്‍കി. അല്‍ വുഹൈദ സുന്നി സെന്റര്‍ മദ്രസ്സയില്‍ വെച്ചു നടന്ന സ്വീകരണ യോഗത്തില്‍ മര്‍കസ് ദുബായ് കമ്മിറ്റി പ്രസിടണ്ട് അബ്ദുസ്സലാം ബാഖവി അധ്യക്ഷനായിരുന്നു. ദുബായ് സുന്നി സെന്റര്‍ പ്രസിടണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി. പ്രതിനിധീകരിച്ച് യാഹു മോന്‍ ഹാജി, ദുബായ് എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി അഡ്വ. ഷറഫുദ്ദീന്‍, വാഫികളുടെ പ്രതിനിധി അബ്ദുല്‍ റഹ്മാന്‍ വാഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. മര്‍കസ് ദുബായ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ സ്വാഗതവും സൈനുല്‍ ആബിദീന്‍ വാഫി നന്ദിയും പറഞ്ഞു.