
കേരളത്തിലെ മതന്യൂനപക്ഷങ്ങളെ വര്‍ഗീയനിറം നല്കി ഇകഴ്ത്തുന്നതിനും പൊതുധാരയില്‍ അവരെ ഒറ്റപ്പെടുത്തുന്നതിനും ബോധപൂര്‍വ്വം നടത്തുന്ന നീക്കത്തിന്റെ ഭാഗമായി വേണം ഇത് കാണാന്‍. മത-ജാതി-വര്‍ഗ വ്യത്യാസങ്ങളില്ലാതെ മാനവരാശിയെ ഒന്നായി കാണുകയും ഒരുമയുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിന്റെ മഹത്വത്തെ നിരാകരിക്കുന്നത് ചരിത്ര ബോധമില്ലായ്മയാണ്.
ഒരു തെരഞ്ഞെടുപ്പിലും ഒരു ബൂത്തിലും മതന്യൂനപക്ഷങ്ങള്‍ വര്‍ഗീയമായി വോട്ട് രേഖപ്പെടുത്തിയതായി തെളിയിക്കാനാവില്ലെന്നിരിക്കെ തെറ്റായ സന്ദേശം ഭൂരിപക്ഷസമുദായത്തിന് നല്കി വര്‍ഗീയവല്‍ക്കരണം നടത്തി അധികാരത്തിന്റെ അകത്തളങ്ങളില്‍ കയറി കൂടാനുള്ള നീക്കം അങ്ങേ അറ്റം ആപല്‍ക്കരമാണെന്നും നേതാക്കള്‍ പറഞ്ഞു.