കേരള ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ തല്‍സമയ സംപ്രേഷണം

പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന് സോഫ്റ്റ് ആവിഷ്കരിച്ച ‘ഇസ്ലാം ഓണ്‍ വെബ് ഡോട്ട് നെറ്റ്’ എന്ന സമഗ്ര ഇസ്ലാമിക് വെബ്സൈറ്റാണ് ഇന്ന് മുതല്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കു മുമ്പില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.
വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ നേതാക്കള്‍ക്കൊപ്പം യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത–രാഷ്ട്രീയ–സാമൂഹിക–സാസ്കാരിക രംഗത്തെ പ്രമുഖര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും.
![]() |
മലയാളം ന്യൂസ്-27-7-12 |
ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്, സയ്യിദ് ഫക്റുദ്ദീന് തങ്ങള്‍(ബഹ്റൈന്‍), ഡോ.ബഹാഉദ്ധീന്‍ നദ് വി, ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്, കേന്ദ്ര മന്ത്രി ഇ.അഹമ്മദ്, മന്ത്രിമാരായ പി.കെ കുഞ്ഞാലി കുട്ടി, എം.കെ.മുനീര്‍, ഐ.എം. ഷാനവാസ്, രാഘവന് എം.പി, മുന്‍ മന്ത്രി എളമരം കരീം തുടങ്ങി പ്രമുഖ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം ബൈലക്സ് മെസ്സഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും പ്രതേക വെബ്സൈറ്റ് സ്ട്രീമിലും ലഭ്യമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് www.islamonweb.net സന്ദര്‍ശിക്കുക.