ദമാം; പ്രമുഖ വ്യവസായി പത്മ ശ്രീ എം എ യൂസുഫലി എയര്‍ ഇന്ത്യ ഡയരക്ടര്‍ സ്ഥാനം രാജി വെച്ചത് പ്രവാസികളില്‍ അദ്ദേഹത്തോടുള്ള വിശ്വാസം വര്ധിച്ചിരിക്കുകയാ ണെന്നും പ്രവാസികളുടെ സ്വ പ്ന മായ എയര്‍ കേരളയുമായി അദ്ദേഹം മുന്നോട്ട് പോകണമെന്നും ഇസ്ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസി ടെണ്ട് സയ്യിദ് ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ ജനറല്‍ സെക്രട്ടറി അസ്ലം മൗലവി അടക്കാതോട് എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
പ്രവാസികളുടെ പ്രയാസത്തില്‍ പങ്കു ചേര്‍ന്ന എം എ യൂസുഫലിയുടെ ഈ ധീരമായ തീരുമാനം എന്ത് കൊണ്ടും സ്വാഘതാര്ഹാമാനെന്നും ഇതില്‍ തനിക്കുള്ള സ്വാ ധീനം അദ്ദേഹം ഉപയോഗപ്പെടുത്ത ണ മെന്നും അവര്‍ പറഞ്ഞു.