![]() |
ജാബിര്‍ ഹുദവി(ഫയല്‍ ഫോട്ടോ) |
കോട്ടക്കല്‍: പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പി.ജി ബിരുദ ധാരിയുമായിരുന്ന ഇയ്യിടെ പുഴക്കടവില്‍ അപകടത്തില്‍ പ്പെട്ടു മരിച്ച ജാബിര്‍ ഹുദവിയുടെ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും ഇന്ന് പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നടക്കും. ഇസ്‌ലാമിക് നെറ്റ്‌വര്‍ക്ക് ഫോര്‍ സബീല്‍ അലുംനി (ഇന്‍സാഫ്) സംഘടിപ്പിക്കുന്ന സമ്മേളനം വൈകീട്ട് 7 മണിക്ക് ശറഫുദ്ദീന്‍ ഹുദവി അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പള്‍ മീറാന്‍ സഅ്ദ് ദാരിമി അധ്യക്ഷത വഹിക്കും. പ്രാര്‍ത്ഥനാ സമ്മേളനത്തിന് അബ്ദുല്‍ ഖാദിര്‍ അന്‍വരി നേതൃത്വം നല്‍കും. സൈനുദല്‍ ആബിദീന്‍ ഹുദവി പുത്തനഴി, മുനീര്‍ ഹുദവി പാലക്കല്‍, അനീസ് ഹുദവി എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജാബിര്‍ സഹായ നിധിയുടെ ഉദ്ഘാടനം ഇന്‍സാഫ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് വെങ്ങാടിന് ഫണ്ട് കൈമാറി സയ്യിദ് ജലാലുദ്ദീന്‍ ഹുദവി നിര്‍വഹിക്കും.