ബറാഅത്തു രാവില്‍ ബഹ്‌റൈന്‍ സമസ്‌ത ഏരിയാ ദുആ മജ്‌ലിസുകള്‍ സംഘടിപ്പിക്കും

മനാമ: ബഹ്‌റൈനില്‍ ബറാഅത്ത്‌ രാവ്‌ ജൂലായ്‌ 4 ന് ബുധനാഴ്‌ച യായിരിക്കു മെന്നും സുന്നത്ത്‌ നോമ്പെടുക്കേണ്ട ദിനം വ്യാഴാഴ്‌ചയാണെന്നും ബഹ്‌റൈന്‍ സമസ്‌ത നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം മനാമ സമസ്‌താലയത്തില്‍ നടന്ന സ്വലാത്ത്‌ മജ്‌ലിസിലാണ്‌ ഇക്കാര്യം പ്രഖ്യാപിച്ചത്‌.
ബറാഅത്ത്‌ രാവ്‌ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ പുണ്ണ്യ രാവാണെന്നു ഹദീസില്‍ വന്നിട്ടുണ്ടെന്നും ആ പുണ്ണ്യം നേടാന്‍ വിശ്വാസികള്‍ പരമാവധി പരിശ്രമിക്കണമെന്നും അന്നേ ദിവസം നോമ്പനുഷ്‌ടിക്കല്‍ സുന്നത്തുണ്ടന്നും ഉദ്‌ബോധന പ്രഭാഷണം നടത്തിയ സമസ്‌ത കോ–ഓര്‍ഡിനേറ്റര്‍ കൂടിയായ ഉമറുല്‍ ഫാറൂഖ്‌ ഹുദവി ഓര്‍മിപ്പിച്ചു.
ബറാഅത്ത്‌ രാവായ ബുധനാഴ്‌ച അസ്‌തമിച്ച രാത്രി സമസ്‌ത കേന്ദ്ര കമ്മറ്റിക്കു കീഴില്‍ മനാമ, ഹൂറ, ഹിദ്‌, റഫ, അദ്‌ലിയ, ഹുദൈബിയ, മുഹറഖ്‌, സനാബീസ്‌, ജിദാലി, സല്‍മാനിയ, ബുദയ്യ, ഹമദ്‌ ടൌണ്‍ എന്നീ ഏരിയാ കേന്ദ്രങ്ങളില്‍ പ്രത്യേക ദിക്‌ര്‍–ദുആ മജ്‌ലിസുകളും സംഘടിപ്പിക്കുന്നുണ്ട്‌. മജ്‌ലിസുകള്‍ക്ക്  ഏരിയകളില്‍ നിന്നുള്ള  വിവിധ  പണ്ഡിതര്‍ നേതൃത്വം നല്‍കും.