ഇബാദ് ദഅ്‌വാ ട്രെയ്‌നിംഗ് ക്യാമ്പ് തുടങ്ങി

തിരൂര്‍: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംഘടിപ്പിച്ച ദഅ്‌വാ ട്രെയ്‌നിംഗ് ക്യാമ്പ് തിരൂര്‍ കൈതവളപ്പ് മദ്‌റസയില്‍ തുടങ്ങി. സി.എച്ച്. ത്വയ്യിബ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദിന്റെ അധ്യക്ഷത വഹിച്ചു. മതപ്രവര്‍ത്തനങ്ങളുടെ സാഹചര്യ പഠനം, സൂഫികള്‍: കര്‍മങ്ങളുടെ വഴി വിളക്കുകള്‍, നസ്വീഹത്ത്: രൂപവും രീതിയും, പാനല്‍ ഡിസ്‌കഷന്‍ എന്നീ സെഷനുകള്‍ക്ക് ശാഹുല്‍ ഹമീദ് മേല്‍മുറി, സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, കെ.എം.ശരീഫ് പൊന്നാനി, അബ്ദുറസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി. അബുദാബി എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി എ.കെ. അബ്ദുല്‍ റഷീദ് ഫൈസി ഇരിങ്ങാവൂര്‍ പ്രസംഗിച്ചു. ദുആ മജ്‌ലിസോടെ സമാപിക്കും. ജൂലൈ 1 പൊന്നാനി, 3 എടക്കര, 5 പരപ്പനങ്ങാടി, 7 തിരൂരങ്ങാടി, 15 കട്ടുപ്പാറ എന്നിവിടങ്ങളില്‍ ഇബാദ് ക്യാമ്പുകള്‍ നടക്കും.