ഹിദായത്തുല്‍ ഇസ്ലാം മദ്രസാകെട്ടിടം ഉദ്ഘാടനം ചെയ്തു

പൂച്ചാക്കല്‍ (ആലപ്പുഴ) : സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്‍റെ അംഗീകാരമുള്ള പാണാവള്ളി തെക്കുംഭാഗം മുഹ്‌യിദ്ദീന്‍ പുത്തന്‍പള്ളി മഹല്ലിന് കീഴിലുള്ള ഹിദായത്തുല്‍ ഇസ്‌ലാം മദ്രസാകെട്ടിടത്തിന്‍റെ ഉദ്ഘാടനം സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രമുശാവറ അംഗം എം.എം. മുഹ്‌യിദ്ദീന്‍ മുസ്ലിയാര്‍ ആലുവ നിര്‍വ്വഹിച്ചു.സമ്മേളനം എ.എം.ആരീഫ് എം.എല്‍.. ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് കെ.കെ. ഷറഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. മഹല്‍ ഖത്തീബ് സി. മുഹമ്മദാലി ദാരിമി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചന്തിരൂര്‍ റെയ്ഞ്ച് പ്രസിഡന്‍റ് ഹസന്‍ സഖാഫി വിദ്യാഭ്യാസ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ വി..നാസിമുദ്ദീന്‍ ഉപഹാര സമര്‍പ്പണം നടത്തി. എം.കെ. അബ്ദുള്‍ഗഫൂര്‍ ഹാജി, പി.കെ.അബ്ദുല്‍ ജലീല്‍, സി.വി.വിനോദ്കുമാര്‍, ഡി.സുരേഷ്ബാബു, എസ്. രാജേഷ്, എം.കെ. മുഹമ്മദ്. സെയ്തുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.