ദുആ മജ്‍ലിസും മയ്യിത്ത് നിസ്കാരവും നടത്തി

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ അന്തരിച്ച പ്രമുഖ സൂഫി വര്യന്‍ കിഴിശ്ശേരി മുഹമ്മദ് മുസ്‍ലിയാരുടെ പേരില്‍ ദുആ മജ്‍ലിസും സംഘടിപ്പിച്ചു. അബ്ബാസിയ്യ ബ്രാഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍, ശംസുദ്ദീന്‍ മൗലവി നേതൃത്വം നല്‍കി. അബൂബക്കര്‍ ഹാജി, യൂസഫ് ഫാറൂഖ്, അബ്ദുല്‍ ലത്തീഫ് ദാരിമി, അസീസ് ഹാജി, സെയ്തലവി ഹാജി, മരക്കാര്‍ ഹാജി എന്നിവരും സംബന്ധിച്ചു.