മുസ്ലിംസമൂഹത്തിന്റെ ചൈതന്യ ഹേതു സൂഫിസാന്നിധ്യം-സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍
കൊടുവള്ളി: കേരള മുസ്ലിം സമൂഹത്തില്‍ എക്കാലങ്ങളിലും സൂഫിമാരുടെ സാന്നിധ്യം നിലനിന്നിരുന്നെന്നും, അതാണ് മുസ്ലിംസമൂഹത്തിന്റെ ചൈതന്യത്തിന് കാരണമായതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മടവൂര്‍ സി.എം. മഖാം ശരീഫ് 21-ാം ഉറൂസിനോടനുബന്ധിച്ച് നടന്നു വരുന്ന അനുസ്മരണസമ്മേളന സെഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ മഖാം കമ്മിറ്റി ജനറല്‍സെക്രട്ടറി കെ.പി. മാമുഹാജി അധ്യക്ഷതവഹിച്ചു. ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് സി.എം.അനുസ്മരണപ്രഭാഷണം നടത്തി. ചേലക്കാട് മുഹമ്മദ് മുസ്ല്യാര്‍, ടി.കെ. പരീക്കുട്ടി ഹാജി, വി.എം. ഉമ്മര്‍ എം.എല്‍.എ., സി. മോയിന്‍കുട്ടി എം.എല്‍.എ., പിണങ്ങോട് അബൂബക്കര്‍, മലയമ്മ അബൂബക്കര്‍ഫൈസി, അല്ക്കോബാര് ഹുസൈന്‍ഹാജി, യു. ഷറഫുദ്ദീന്, മൂത്താട്ട് അബ്ദുറഹിമാന് എന്നിവര്‍ പ്രസംഗിച്ചു. ടി.പി. മുഹമ്മദ്കോയ ഫൈസി സ്വാഗതവും എ.പി. നാസര്‍ നന്ദിയും പറഞ്ഞു.
ഇന്നത്തെ മതപ്രഭാഷണം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്യും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും.
ഇന്നത്തെ മതപ്രഭാഷണം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്യും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രഭാഷണം നടത്തും.