SKSSF ക്ലസ്റ്റര് സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 16ന്




മലപ്പുറത്തെ180 ക്ലസ്റ്ററുകളിലും ഒക്ടോബര്‍ 10നകം സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായി ജില്ലയിലെ 180 ക്ലസ്റ്ററുകളിലും ഒക്ടോബര്‍ 10നകം സമ്മേളനങ്ങള്‍ നടത്തും. ഇതിനായി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും മേഖലാ പ്രസിഡന്റ് സെക്രട്ടറിമാരുടെയും യോഗം അന്തിമരൂപം നല്‍കി. സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം 16ന് വൈകുന്നേരം ഏഴിന് വെള്ളില കോഴിക്കോട്ടുപറമ്പില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍ നിര്‍വഹിക്കും. 
സമ്മേളന പ്രഖ്യാപന കണ്‍വെന്‍ഷന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന പദ്ധതികള്‍ റഫീഖ് അഹമ്മദ് തിരൂര്‍ അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി അധ്യക്ഷത വഹിച്ചു.