നരിക്കുനി ഗ്രാമപ്പഞ്ചായത്ത് സ്‌കോളര്‍ഷിപ്പ് ; അപേക്ഷ 14 വരെ

നരിക്കുനി: ഗ്രാമപ്പഞ്ചായത്തിലെ സ്ഥിരതാമസമുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വൈകല്യം സംബന്ധിച്ചുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 14ന് മൂന്നുമണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ മാതൃക പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.