പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് പിന്‍വലിക്കണം: SKSSF


കാസര്‍കോട്: നിത്യോപയോഗസാധനങ്ങളുടെവിലവര്‍ദ്ധനവ് കാരണം പൊറുതിമുട്ടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവെന്ന് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.
അടിക്കടി പെട്രോളിന്റെ വിലവര്‍ദ്ധനവ് കാരണം പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഡീസലിന് മൂന്ന് രൂപയും മണ്ണെണ്ണയ്ക്ക് രണ്ട് രൂപയും പാചകവാതകത്തിന് അന്‍പത് രൂപയും ഒരുമിച്ച് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണെന്നും ഈ നടപടി പിന്‍വലിക്കണമെന്നും അതിന് കേന്ദ്രത്തില്‍ കേരളസര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.