`തദ്‌രീബ്‌' ട്രൈനിംഗ്‌ ക്യാമ്പ്‌ തിങ്കളാഴ്‌ച

തേഞ്ഞിപ്പലം : സമസ്‌തയുടെ 9036 മദ്‌റസകളില്‍ പുതിയ പഠനരീതികളും സംവിധാനങ്ങളും ഒരുക്കുന്നതിനായി `തദ്‌രീബ്‌' എന്ന പേരില്‍ ഒരു മതപഠന ശാക്തീകരണ പദ്ധതിക്ക്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം നല്‍കി. രണ്ട്‌ വര്‍ഷമായിരിക്കും പദ്ധതിയുടെ കാലയളവ്‌. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സാംസ്‌കാരിക മനോഭാവത്തിനും സഹായകമാവുന്നതും, നവീന അധ്യാപന രീതികളെ കുറിച്ചുള്ള അവബോധനവുമാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്‌ ആവശ്യമായ 102 റിസോഴ്‌സ്‌ പേഴ്‌സണുകളെ പ്രത്യേക ഇന്റവ്യൂവിലൂടെ തെരഞ്ഞെടുത്തു. ഇവര്‍ക്കുവേണ്ടി പ്രത്യേക ട്രൈനിങ്‌ ക്യാമ്പ്‌ ജൂണ്‍ 20,21 തിയ്യതികളില്‍ ചേളാരിയില്‍വെച്ച്‌ നടക്കും.


സയ്യിദ്‌ സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും. സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്‌.വി. മുഹമ്മദലി, ശാഹുല്‍ ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, എം.എ. ചേളാരി, റഹീം ചുഴലി, അലി കെ. വയനാട്‌ ക്ലാസെടുക്കും.