സാന്പത്തീക ചൂഷണങ്ങളെ തിരിച്ചറിയുക സ്വാദിഖലി ശിഹാബ് തങ്ങള്‍


റിയാദ് : ധന സന്പാദനത്തിന് ഏതു മാര്‍ഗ്ഗവും സ്വീകരിക്കാന്‍ മടിയില്ലാത്ത ഒരു സമൂഹം വളരുകയാണെന്നും തന്‍റെ ധനം കൂടുതല്‍ ലാഭകരമായ മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്താനും അധിക അദ്ധ്വാനം കൂടാതെ ധനം കയ്യടക്കാനുമുള്ള മനുഷ്യന്‍റെ ത്വരയാണ് ഫ്ലാറ്റ് തട്ടിപ്പുകള്‍ മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റു തട്ടിപ്പുകള്‍ വരെ സമൂഹത്തില്‍ വര്‍ദ്ധിക്കാനുള്ള കാരണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആട്, മാഞ്ചിയം മുതല്‍ ഫ്ലാറ്റു സമുച്ചയങ്ങള്‍ വരെ കോടികളുടെ തട്ടിപ്പുകള്‍ പുറത്ത് വരുന്പോഴും വീണ്ടും പുതിയ ചതിക്കുഴികളില്‍ വീഴാനുള്ള കാരണം പരിധി വിടുന്ന ധനമോഹങ്ങളാണ്. ചൂണഷം ഏത് പേരിലുള്ളതാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. പ്രവാസത്തിലെ പുതിയ പ്രതിസന്ധികളെ തിരിച്ചറിയാനും അതിനെ അഭിമുഖീകരിക്കാന്‍ കഴിയും വിധം ചിന്തയും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ക്രമീകരിക്കാനും പ്രവാസികളെ സജ്ജരാക്കാന്‍ നാം തയ്യാറാകണം. കാലിക സമൂഹത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ മത സാംസ്കാരിക സംഘടനകള്‍ സജ്ജമാകണമെന്നും റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ നല്‍കിയ സ്വീകരണത്തില്‍ തങ്ങള്‍ പറഞ്ഞു.

ആര്‍..സി. കാന്പയിന്‍റെ ഭാഗമായി നടന്ന വിജ്ഞാന മത്സര വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ഷീല്‍ഡും സമ്മാനങ്ങളും തങ്ങള്‍ വിതരണം ചെയ്തു. മുസ്തഫ ബാഖവി പെരുമുഖം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. ഷാജി ആലപ്പുഴ, അശ്റഫ് വേങ്ങാട്, മൊയ്തീന്‍ കോയ, റസാഖ് വളകൈ, സമദ് പെരുമുഖം, നൌഷാദ് വൈലത്തൂര്‍, മുഹമ്മദലി ഹാജി, സൈതാലി വലന്പൂര്‍, അബൂബക്കര്‍ ബാഖവി മാരായമംഗലം, മുഹമ്മദ് മാസ്റ്റര്‍ വളകൈ, അസീസ് പുള്ളാവൂര്‍, അബ്ദുല്ലത്തീഫ് ഹാജി തച്ചണ്ണ, ഉമര്‍കോയ യൂണിവേഴ്സിറ്റി തുടങ്ങിയവര്‍ പങ്കെടുത്തു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും ഹംസ മൂപ്പന്‍ നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി ഒളവട്ടൂര്‍, ജന. സെക്രട്ടറി, റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ -