കീഴൂര്‍ സംയുക്ത ജമാഅത്ത്‌ ഖാസി ഹൗസ്‌ ഉദ്‌ഘാടനം ചെയ്‌തു

മേല്‍പറമ്പ്‌: കീഴൂര്‍ സംയുക്ത ജമാഅത്ത്‌ ഖാസി ത്വാഖ അഹമ്മദ്‌ മൗലവിയുടെ ഓഫീസായ ഖാസി ഹൗസ്‌ മേല്‍പറമ്പ്‌ ജമാഅത്ത്‌ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഖാസി ഹൗസിന്റെ ഉദ്‌ഘാടനം ഖാസി ശൈഖുന ത്വാഖ അഹമ്മദ്‌ മൗലവി അല്‍ അസ്ഹരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ. എന്‍.എ. മുഹമ്മദ്‌, കല്ലട്ര മാഹിന്‍ ഹാജി, മൊയ്‌തീന്‍ കുട്ടി ഹാജി ചട്ടംഞ്ചാല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹാജി അബ്ദുല്ല, ഹുസൈന്‍ കടവത്ത്‌്‌, ഖത്തര്‍ ഇബ്രാഹിം ഹാജി, ഷാഫി കട്ടക്കാല്‍, ഹമീദ്‌ കളനാട്‌, പി.എ. മുഹമ്മദ്‌ കുഞ്ഞി, മൊയ്‌തീന്‍ കുഞ്ഞി കളനാട്‌, മജീദ്‌ ചെമ്പരിക്ക, ടി.ഡി. അഹമ്മദ്‌ ചട്ടംഞ്ചാല്‍, കെ.ബി.എം. ഷെരീഫ്‌ കാപ്പില്‍, കുന്നരിയത്ത്‌ മാഹിന്‍ ഹാജി, കെ.എ. ഫാറൂഖ്‌, അബൂബക്കര്‍ എം.ടി, കെ.പി. അസീസ്‌, സി.ബി. ഹനീഫ, ഖാലിദ്‌ ഫൈസി, സൈഫുദ്ധീന്‍ മാക്കോട്‌, എം.എം. താജുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംയുക്ത ജമാഅത്തിന്റെ കീഴിലുള്ള ജമാഅത്തുകളിലെ വിശ്വാസികള്‍ക്ക്‌ തിങ്കള്‍, ശനി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ഖാസി ഹൗസില്‍ ഖാസിയെ കാണാവുന്നതാണ്‌. ഖാസി ഹൗസുമായുള്ള കാര്യങ്ങള്‍ക്ക്‌ മേല്‍പറമ്പ്‌ ഖത്തീബ്‌ ഖാലിദ്‌ ഫൈസിയെ 9744362323 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.