ഖുര്ആന്റെ വെളിച്ചം പകരാന് ഈജിപ്തിലെ പണ്ഡിതര് കേരളത്തിലെത്തി

വേങ്ങര:പുണ്യറംസാനില്വിശ്വാസികള്ക്ക് ഖുര്ആന്റെ വെളിച്ചം പകരാന്ഈജിപ്തിലെ പണ്ഡിതര്കേരളത്തിലെത്തി. പ്രസിദ്ധമായ അല്അസ്ഹര്സര്വ്വകലാശാലായിലെ മതകാര്യ വകുപ്പിന് കീഴിലെ അധ്യാപകരായ അബ്ദുല്ഖാദിര്അല്മഗ്രിബി, അബ്ദുള്ള മുഹമ്മദ് അല്ഹസ്സന്എന്നിവരാണ് മിസ്റിന്റെ മണ്ണില്നിന്ന് ഖുര്ആന്പാരായണത്തിന്റെ നിയമങ്ങള്പകരാന്മലയാള മണ്ണിലെത്തിയത്. റംസാന്‍ 30വരെ ഊരകം കുറ്റാളൂര്ബദ്രിയ്യ ജുമാമസ്ജിദിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. ബദ്രിയ്യ നഗര്ശരീഅത്ത് കോളേജിലെ 50 വിദ്യാര്ഥികള്ക്ക് പുറമെ രാപകല്വ്യത്യാസമില്ലാതെ നാട്ടുകാര്ക്കും ഇവര്ഖുര്ആന്റെ വെളിച്ചം പകരുന്നു.

ഒരുവര്ഷം മുമ്പ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്പട്ടിക്കാട് ജാമിഅയുടെ പ്രതിനിധിയായി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാരെ അല്അസ്ഹറിലേക്ക് അയച്ചിരുന്നു. അന്ന് മതകാര്യ വകുപ്പ് വാഗ്ദാനം ചെയ്തതനുസരിച്ചാണ് സംഘം കേരളത്തിലെത്തിയത്.

ആദ്യമായാണ് ഇവര്ഇന്ത്യയില്വരുന്നത്. മുന്വര്ഷങ്ങളില്ഖുര്ആന്പാരായണ ദൗത്യവുമായി ബെല്ജിയം, അയര്ലന്റ്, അറബ് രാജ്യങ്ങള്എന്നിവ സന്ദര്ശിച്ചതായി സംഘാംഗങ്ങള്പറഞ്ഞു. ഇവര്‍ 15-ാം വയസ്സില്ഖുര്ആന്ഹൃദിസ്ഥമാക്കിയവരാണ്. നൂറുകണക്കിനാളുകള്അല്അസ്ഹറില്ഇവരുടെ കീഴില്ഖുര്ആന്മനഃപാഠമാക്കി യിട്ടുണ്ട്.

ഖുര്ആന്പഠനത്തിന് പുറമെ ഒഴിവ് സമയങ്ങളില്ജില്ലയിലെ പ്രധാനകേന്ദ്രങ്ങള്സന്ദര്ശിക്കാനും സംഘാംഗങ്ങള്സമയം കണ്ടെത്തുന്നു. കഴിഞ്ഞദിവസം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അനുഗ്രഹം വാങ്ങിയാണ് ഈജിപ്തിലെ പണ്ഡിതര്വേങ്ങരയിലെത്തിയത്. സുന്നി പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ പി.പി. മുഹമ്മദ് ഫൈസി, പള്ളിക്കമ്മിറ്റി ഭാരവാഹികളായ .കെ. കുഞ്ഞിമാനു മുസ്ലിയാര്‍, കെ.പി. ചെറീത് ഹാജി, പി.പി.ഹസ്സന്‍, ഹാഫിള് ഫൈസി എന്നിവര്സംഘാംഗങ്ങളോടൊപ്പം സേവനസന്നദ്ധരായി കൂടെയുണ്ട്. ജില്ലയിലെ പ്രകൃതി ഭംഗിയും അടുത്തടുത്തുള്ള പള്ളികളും ഏറെ ആകര്ഷിക്കുന്നതായി സംഘാംഗങ്ങള്പറഞ്ഞു.